” എന്തിനാ മോനെ വെറുതെ തല്ലുപിടിക്കാൻ പോയെ.. അവൻ ഇനി വല്ല പ്രശ്‌നത്തിനും ”
അമ്മയാണ് എന്റെ പ്രകടനം എല്ലാം കണ്ട് കണ്ണുമിഴിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടില്ല ഇപ്പോളാണ് ഒന്ന് വായ തുറക്കുന്നെ
” അവനെ.. അവൻ എന്റെ ഭാര്യയുടെ കൈക്കാ കേറിപ്പിടിച്ചേ, അതും നോക്കി നില്ക്കാൻ മാത്രം ഞാൻ വെറും പൊട്ടനല്ല .”
അവളെ ചേർത്ത് പിടിച്ചു ഞാൻ അവിടെ തന്നെ നിന്ന്പറഞ്ഞതും ഒരു ചിരിയും സമ്മാനിച്ചു അവരകത്തേക്ക് പോയി
” എന്തിനാ തല്ലുണ്ടാക്കിയെ.. ”
എന്നൊരു ചോദ്യം എന്റെ വലതു ഭാഗത്തു നിന്ന് വന്നപ്പോ ഞാൻ തലച്ചേരിച്ചു നോക്കി…
” അതിന് തല്ലു കൊടുത്തതല്ലേ തിരിച്ചു കിട്ടില്ലലോ പിന്നെങ്ങനാ തല്ലുണ്ടാക്കുന്നെ.. ”
എന്നൊരു മറുചോദിയം ഇട്ടപോ പെണ്ണ് മുഖവും വീർപ്പിച്ചു തോളിലൂടെ ഇട്ട എന്റെ കൈ തട്ടിമാറ്റി തിരിഞ്ഞു നിന്ന്..
” അല്ല ഏട്ടനെങ്ങനെ അറിയാം അയാളെ… ”
അമ്മയും അച്ഛനും അകത്തേക്ക് പോയതും അഞ്ചു മുറ്റത്തേക്ക് ഇറങ്ങി ഞങ്ങളുടെ അടുത്തേക്കായി വന്നു
” അതോ അത് പണ്ട് ഞാൻ കോളേജിൽ പഠിക്കണ സമയത്ത് ഇവനും ഇവന്റെ കുറച്ച് ഫ്രണ്ട്സും വന്ന് കോളേജിൽ കേറി അലമ്പാക്കി. എന്റെ ജൂനിയറായി പഠിക്കണ ഒരു പാവം കൊച്ചിന്റെ കൈയിൽ കേറി പിടിച്ചു ഷോ.ഇത് കണ്ടോണ്ട ഞാൻ വന്നേ.”
” ഇടിച്ചോ ഏട്ടൻ… ”
അമിയായിരുന്നു അത്. പുള്ളി കഥയെല്ലാം ശ്രദ്ധയോടെ കെട്ടിരിക്കുവാണ്
” ഇടിച്ചൊന്നോ, അത്രേം ആളുകളുടെ നടുക്കിട്ട് അവന്റെ കൈയും മൂക്കിന്റെ പാലത്തിനും ഒരു തീരുമാനമാക്കി. ”
പറഞ്ഞൂ നിർത്തിയതും ആമി വീണ്ടും അമ്പരന്ന് എന്നെ തന്നെ നോക്കി നില്കുന്നുണ്ട്
” എന്നിട്ട്..? ”
” എന്നിട്ടെന്താ പോലീസ് പിടിച്ചു… രണ്ടുദിവസം ജയിലിലും കിടന്നു . ”
“അയ്യോ എന്നിട്ട്…അവര് അവര് തല്ലിയോ..”
എന്റെ പാമ്പ്രന്നോത്തിയാണ് . ഇല്ല ഒരുത്തന്റെ മുക്കിടിച്ചു സർവ്വേ കല്ലുപോലെയാക്കിയ എന്നെ അവര് വിളിച്ച് ഇരുത്തി ക്യാബ്ര കാണിച്ചുതരും