നാമം ഇല്ലാത്തവൾ 3 [വേടൻ]

Posted by

 

പോയി കുളിച്ചു, ഫുഡും കഴിച്ചു കിടക്കാൻ കേറുമ്പോളും മനസ്സിന് വല്ലാത്ത ശാന്തത ഒരുതരം സന്തോഷം..

ലാപ്പിൽ നോക്കി ഇരിക്കുമ്പോളാണ് പെണ്ണ് വരണത്,, അവള് വന്ന് ടൗവൽ എടുത്ത് ബാത്‌റൂമിൽ കേറി.. ഞാൻ അപ്പോളേക്കും എന്റെ മെയിലും മറ്റും നോക്കി.. അഹ് ഹാ കുറെ ഉണ്ടല്ലോ.. രണ്ടാഴ്ച ആയില്ലേ..

 

ബാത്‌റൂമിൽ നിന്ന് തിരിച്ചു പെണ്ണിറങ്ങിയത് ഒരു സെറ്റ് സാരീ ഉടുത്താണ്.. അപ്പോളേ എന്റെ ചുണ്ടിൽ ഒരു ചിരി എവിടുന്നെന്ന പോലെ വന്ന്..

അവൾ എന്റെ അടുക്കലായി ഇരുന്നതും ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..

 

” നീ ഇതെന്തോന്നാ പഴേ സിനിമയിൽ ഒക്കെ കാണണ പോലെ… എന്തേ.. എന്താ ഉദ്ദേശം.. ”

 

എന്ന് ചോദിച്ചതും പെണ്ണ് വിരൽ കടിച്ചു ഒന്നുമില്ല എന്നാങ്ങിയം കാണിച്ചു.. ഞാൻ കുറച്ചൂടെ അവളിലേക്ക് നീങ്ങിയിരുന്നു അവളുടെ കരിങ്കൂള മിഴികൾ കാണുമ്പോൾആ തുടുത്ത കവിളുകൾ എന്റെ രക്തത്തിന്റെ പ്രവർത്തനത്തെ ഈരട്ടിപ്പിച്ചതായി തോന്നി എനിക്ക്.. ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ അടുത്തുഎന്നറിഞ്ഞത് ചുണ്ടുകളിൽ അനുഭവപ്പെട്ട ചോരയുടെ ചെറു രുചിയിലൂടെയാണ്,, ചുണ്ടുകൾ വേർപെട്ട് അകലുമ്പോളും രണ്ടാളുടേം കണ്ണുകളിൽ തമ്മിൽ കൊതിച്ച കാമത്തിന്റ ലഹരി ഉണ്ടായിരുന്നു.. അതൊരു ദീർഘ ശ്വാസമായി എന്നിലും അവളിലും ആ ബെഡിൽ പെയ്യതോഴിയുമ്പോളും അവൾ എന്റെ നെഞ്ചിൽ ആയിരുന്നു..

 

പിറ്റേന്ന് രാവിലെ അവൾ വിളിക്കുമ്പോളാണ് ഞാൻ എണിക്കുന്നെ, രാവിലെ കുളിച്ചു ഇറനായി നിൽക്കുന്ന പെണ്ണിന്റെ മുഖത്ത് എന്നത്തേതിലും ഒരു തെളിച്ചം… മുഖമാകെ ചുവന്നു തുടുത്ത്., എന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കൊരു നാണം പോലെ കാര്യങ്ങൻ ഒക്കെ പറയുമ്പോളും നോട്ടം വേറെ എങ്ങോട്ടേലും ആവും..

 

ഇതെങ്ങനെയാന്നാ നമ്മളൊക്കെ രാത്രി ഒരണം വിട്ടിട്ട് കിടന്നാൽ പിറ്റേന്ന് ആകെ ക്ഷിണിച്ചു കോലം കെട്ടിരിക്കും, അതെല്ലാം സഹികാം പക്ഷെ കുറ്റബോധം ഹൊ… സഹിക്കാൻപറ്റൂല്ല

 

” എന്താടി നിന്റെ മുഖത്തിനൊക്കെ ഇത്ര ചുവപ്പ്… നീ ഏട്ടത്തിയുടെ വല്ലോം വാങ്ങിച്ച് മുഖത്തിട്ടോ.. ”

 

” ഒന്ന് പോ ഏട്ടാ… ”

 

” അഹ് അങ്ങനങ് പോവല്ലേ… “

Leave a Reply

Your email address will not be published. Required fields are marked *