നാമം ഇല്ലാത്തവൾ 3 [വേടൻ]

Posted by

 

പിന്നെ ഞങ്ങളെ ശല്യപെടുത്താനോ ബുദ്ധിമുട്ടിക്കാനോ ആരും അങ്ങോട്ടേക്ക് വന്നില്ല.. അന്ന് അവളാണ് എല്ലാം ഉണ്ടാക്കിയത് ഞാൻ സഹായം എന്ന പേരിൽ അവളെ ചുറ്റിപറ്റി നിന്നു.. സംഭവം പൊളിയായിരുന്നു ഒടുക്കത്തെ കൈപ്പുണ്ണിയമാണ് എന്റെ പെണ്ണിന്, നിങ്ങള് ഇപ്പോ ഓർക്കും അതങ്ങനല്ലേ വരു എന്ന്.. എന്നാൽ അങ്ങനെയല്ല എല്ലാത്തിനും ഒടുക്കത്തെ രുചിയായിരുന്നു… കാരണം എന്ത് ചെയ്താലും കണ്ടാലും മുടക്ക് വർത്താനം പറയണ എന്റെ തന്ത പോലും അവളെ പുകഴ്‌ത്തുന്ന കണ്ടപ്പോ എനിക്ക് അങ്ങ് രോമാഞ്ചം കേറി…

 

” എന്റേം കൂടെ കഴിവ് കൊണ്ടാ ഇത്രയും അടിപൊളിയായെ.. ”

 

എന്ന് വെച്ച് കാച്ചിയതും ആമി എന്നെയൊന്നു ഇരുത്തി നോക്കി.. ഞാൻ കണ്ണുകൊണ്ട് കൊളമാക്കല്ലെ എന്നൊരു അഗ്യവും ഇട്ട്

 

” അത് പിന്നെ പ്രതേകിച്ചു പറയണോടാ ഞങ്ങൾക് അറിയുകേലെ നിന്റെ കൈപ്പൂണിയം ”

 

ഇനി എന്നെ ആക്കിയതാണോ.. മൈര് നമ്മക്കെന്ത് പാട് കിട്ടിയതും കുത്തികേറ്റി അടുത്തുള്ള സോഫയിൽ ഏട്ടനൊപ്പം ഇരിപ്പുറപ്പിച്ചപ്പോ അച്ഛനും വന്ന് പത്രം വയ്ക്കാൻ ഇരുന്നു… ഇങ്ങേരെ കൊണ്ട് വലിയ തൊള്ളയായല്ലോ, രാവിലേം രാത്രിയിലും എടുത്തിട്ട് മറിക്കാൻ അതിലേരേലും പെറ്റ് കിടപ്പുണ്ടോ.. എന്റെ മമ്മിക്ക് രണ്ടാമത്തെ മോനെ നഷ്ടപ്പെടും എന്നുള്ള ഒറ്റ ബോധം ഉള്ളത് കൊണ്ട് ഡോ തന്തേ നിങ്ങളെ ഞാൻ വെറുതെ വിട്ടേക്കുന്നു…

 

” എന്താടാ… പത്രം വേണോ… ”

 

ഞാൻ സൂക്ഷിച്ചു നോക്കുന്നത് കണ്ട് അച്ഛൻ എന്നോട് ചോദിച്ചപ്പോ വേണ്ടേ എന്ന് തലകുലുക്കി

 

” ഇവനോ… പത്രവോ എന്തിന് കപ്പലണ്ടി പൊതിയാനോ.. അച്ഛന് വേറെ പണിയൊന്നുമില്ലേ.. ”

 

ശെടാ.. ഭാര്യയും ഭർത്താവും തച്ചിന് ഇറങ്ങിയേകുവാണല്ലോ മനുഷ്യന്റെ മെക്കിട്ട് കേറാൻ.. അതിനും പുള്ളി ഒന്ന് ചിരിച്ചു വീണ്ടും വായന തുടങ്ങിയപ്പോ

 

” എന്തു സുഖവാടോ.. തനിക്കും തന്റെ പെണ്ണുമ്പുള്ളക്കും എന്റെ നെഞ്ചത്തോട്ടു കേറുമ്പോ കിട്ടുന്നെ ഏഹ്… എനിക്കറിയാൻ പാടില്ലാത്തോണ്ട് ചോദിച്ചു പോവ്വാ… ”

 

ഞാൻ യാചനയുടെ സ്വരത്തിൽ പറഞ്ഞതും അങ്ങേരും ചിരി.. എല്ലാത്തിന്റേം ചിരി ഞാൻ നിർത്തുനുണ്ട്.. ഞാൻ എണ്ണിറ്റ് അടുക്കളയിലേക്ക് വലിഞ്ഞു.. അവിടെ മൂന്നുപേരും കാര്യമായ പണിയിലാണ്..

Leave a Reply

Your email address will not be published. Required fields are marked *