ആമിയെ നോക്കി അഞ്ചു അങ്ങനെ ഒരു കൌണ്ടർ അടിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.. ഇനിപ്പോ ചത്താലും കുഴപ്പമില്ല എന്ന മട്ടിൽ ആയിരുന്നു ഞാൻ, ആമിയാണെകിൽ ആ തണുപ്പിലും വിയർത്തു നിൽക്കുന്നു
” നീ ചുമ്മാ അടങ്ങി ഇരിപ്പെണ്ണേ.. എവിടാ എന്താ പറയേണ്ടതെന്ന് ഒരു നിച്ചയവും ഇല്ല പെണ്ണിന്, മോളെ മോന് എന്തേലും പറയാൻ കാണും ചെല്ല്..”
അഞ്ചുനേട്ട് ഒരു തട്ടും കൊടുത്ത് അമ്മവീണ്ടും എനിക്ക് സപ്പോർട്ട് നിന്ന്
” ഏയ്യ് ഒന്നുലമ്മേ ഞാൻ ഇത് ആരൊക്കെയാണെന്ന് അറിയാൻ വേണ്ടി അവളെ വിളിച്ചേന്നെ ഉള്ളൂ ”
പുറത്തുചാടിയ ചമ്മൽ ഉള്ളിൽ ഒതുക്കി ഞാൻ ആമിയെയും ഒന്ന് പാളിനോക്കി അത് പറഞ്ഞപ്പോ ആ വൃദ്ധന്റെ കൂടെ ഉണ്ടായിരുന്ന പെണ്ണകുട്ടി ഒരു ചിരിയോടെ..
” അത്രേയുള്ളോ അത് പറഞ്ഞാൽ പോരായിരുന്നോ വെറുതെ… ഞങ്ങള് കസിൻസ് ആണ്..അതായത് ഈ നിക്കണ ഇവളുടെ അച്ഛന്റെ ചേട്ടന്റെ മോളാണ് ഞാൻ..”
അഹ് ഇപ്പോ ഡൌട്ട് ക്ലിയർ ആയി. അല്ലാതെ പരിജയം ഇല്ലാത്ത ഒരാള് വന്ന് മനസ്സിലായോ എന്ന് ചോദിച്ചാ… മനസിലാക്കാൻ ഞാൻ മായാജാലം ഒന്നും പഠിച്ചിട്ടില്ല..
പിന്നെ ഒന്നും രണ്ടും പറഞ്ഞു സമയം അങ്ങ് പോയി. അങ്ങനെ അവർ ഇറങ്ങി, അടുത്തെവിടോ പോയപ്പോ കേറീതാണെന്നാ പറഞ്ഞെ, നാളെ വീട്ടിലെക്ക് പോകാനും ഞങ്ങൾ തീരുമാനിച്ചു കാരണം ഉടനെ തന്നെ എറണാകുളത്തു പോകണം. അതല്ല സീൻ നാളെതൊട്ട് തന്തപ്പടിയെ സഹിക്കാണല്ലോ എന്നോർക്കുമ്പോളാ.. ഇവൾക്ക് ആണെകിൽ അവിടെ എല്ലാരേം നന്നായിട്ട് തന്നെ ബോധിച്ചിട്ടും ഉണ്ട്., അങ്ങനെ പിറ്റേന്ന് യാത്രയാകാൻ റെഡിയായി നിൽകുമ്പോൾ ഭയങ്കര കരച്ചിൽ അഹ് നടക്കട്ടെ അതൊരു നാട്ടുനടപ്പാണല്ലോ. അഞ്ജുനോട് ഉടനെ ക്ലാസ്സിൽ പൊക്കോണം എന്നും പറഞ്ഞേർപെടുത്തിയാണ് ഞങ്ങൾ തിരിച്ചത്
×××××××××××××××××××××××××××××××××
” ഓ വന്നോ രണ്ടും.. ”
ഡോർ തുറന്നു ഞങ്ങളെ കണ്ടപ്പോളെ ഏട്ടത്തിയുടെ ചോദ്യം എത്തി
” ആരാ മോളെ അവിടെ…? ”