ഇത്ത ഇത് അങ്ങോട്ട് വച്ചോളി….
(ലുബി ആ കവർ എടുത്ത് കിചണിലെക് പൊയി)
ഏഹ് ഇത്തയോ…
ആഹ്
അതെങ്ങനെ….
ജിയ: അത് ശരി അപ്പൊ മാഷിന് അത് അറിയില്ലേ!
ഇല്ല..
എന്റെ മാഷെ ലുബിയുടെ അനിയന്റെ ഭാര്യ ആണ് ഷഫ്‌ന….
ഓഹ്…അത് ശരി…
ഷഫ്‌ന : അതല്ലേ മാഷെ ഞാൻ ഒന്നും തിരിച്ചു പറയാഞ്ഞേ….
ജിയ: എന്ത് പറയാഞ്ഞേ..
ഷഫ്‌ന : അത് ഞാനും മാഷും തമ്മിലുള്ള ഒരു രഹസ്യമാ ടീച്ചറെ..
ഓഹോ രഹസ്യം ഒക്കെ ആയല്ലേ നടക്കട്ടെ…
പിന്നല്ല…
ലുബി : ടീ എങ്ങനെ ഉണ്ട് ഇന്ന് ക്ലാസ്…
ഷഫ്‌ന : വെറും ബോർ കുട്ടികൾ ഒക്കെ ലീവ് ആണ് കുറെ പിന്നെ നിങൾ 3 പേരും ഇല്ലല്ലോ..
അല്ല ജിയ ടീച്ചറെ നിങൾ എന്തെ ലീവ് ആയെ..
ഞാൻ ലുബിക്ക് കൂട്ടിനു…
അതിനു മാഷ് ഇല്ലേ….
എന്നാലും….
മടി അതല്ലേ….
ഞാൻ: ഇവര് ഉള്ളോണ്ട ടീച്ചറെ എന്റെ ബോറടി മാറിയേ… അല്ലേൽ ഞാൻ ആകെ അവസ്ഥാ ആയിട്ടുണ്ടാവും….
ജിയ : അതാണ് ഞങൾ….
ഷഫ്‌ന: വേറെ ടീച്ചർസ് ഒന്നും വന്നില്ലേ…
ഞാൻ : അവർ അന്ന് വന്നതാ..പിന്നെ ആരേം കണ്ടില്ല ഒന്നാമത് ആരും വരാത്തതാ നല്ലത്
എന്റെ ഈ കിടപ്പൂ കണ്ടിട്ട് എന്തിനാ…
ജിയ : എന്നാ പിന്നെ നമക്ക് പോവാ ഷഫ്‌ന…
ഞാൻ : എയ്യ് ഞാൻ അങ്ങനെ അല്ല പറഞ്ഞെ…
നിങൾ ഒന്നും പറയണ്ട മാഷെ…
നിങൾ ഒക്കെ ഉള്ളതല്ലേ എന്റെ ബലം…
ആ അങ്ങനെ പറ….
ഷഫ്‌ന :ഇന്ന് HM ന്റെ ആറാട്ട് ആയിരുന്നു…സ്കൂളിൽ
ജിയ: ഇന്ന് ആരുടെ മേലെ ആയിരുന്നു..
ഷഫ്‌ന : ആ പുതിയ ടീച്ചർ ഇല്ലേ ഷെറിൻ..അവളുടെ എടുത്ത്
ലുബി : എന്തെ എന്തുണ്ടായി..
ഷഫ്‌ന : ടീച്ചർ ക്ലാസ് എടുക്കുന്നത് ശരിയല്ല എന്ന് പറഞ്ഞു ഓഫീസിൽ കൊണ്ട് പോയി ഉപദേശവും ഉഴിച്ചിലും…
മൂപ്പർക്ക് പോയി കഴിഞ്ഞപ്പോ അവളെ വാനോളം പുകഴ്ത്തലും…
ലുബി : അത് പിന്നെ കിട്ടേണ്ടത് കിട്ടിയാൽ മൂപ്പർ അങ്ങനെ ആണല്ലോ…