——————————————————————–
പിറ്റേന്നും പതിവുപോലെ തന്നെ രാവിലെ എഴുന്നേറ്റ് ഓഫിസിൽ പോകാൻ റെഡി ആയി പുറത്തു വന്ന് കാർ എടുക്കാൻ നോക്കിയപോൾ കാറ് പഞ്ചറാണ്. പിന്നെ ഞാൻ അവിടെ ഇരുന്ന ഒരു ബൈക്കും എടുത്ത് നേരെ കമ്പിനിയിലേക്ക് വിട്ടു. കമ്പിനിയിൽ ചെന്ന് അവിടുത്തെ വർക്ക് ഒക്കെ കഴിഞ്ഞ് ഒരു 3:00 മണിയായപ്പോൾ അക്ഷയുടെ ഒരു കോൾ വന്നു.
അക്ഷയ് : ഡാ ഇന്ന് നമ്മുക്ക് ഒന്ന് കറങ്ങാൻ പോയാലൊ
(അക്ഷയും, അലനും, പാർവ്വതിയും ഇടക്ക് ഇങ്ങനെ ഒക്കെ പോകാറുണ്ട് )
അലൻ : അതിന് എന്താ നമ്മുക്ക് പോകാം
അക്ഷയ് : എങ്കിൽ ഞാൻ 5:00 മണിയാകുമ്പോൾ അങ്ങോട്ട് വരും.
അലൻ : ശരി ഡാ
അങ്ങന്നെ 5 മണിയായപ്പോൾ അവർ രണ്ടു പേരും കാറുമായിട്ട കമ്പിനിയുടെ മുൻപിൽ എത്തി അലനെ വിളിച്ചു. അലൻ ഉടൻ തന്നെ താഴെ വന്നു അവരുമായിട്ട് കാറിൽ കയറി പോയി. അങ്ങനെ അവർ മൂന്നുപേരും കൂടി അവിടെ എല്ലാം ചുറ്റികറങ്ങി അവസാനം 6.30 ഓടെ അവർ ബീച്ചിൽ എത്തി. പാർവതിയും അക്ഷയും ബീച്ചിലുടെ കയ്യും പിടിച്ചു നടന്നു ഞാൻ അവിടെ മണ്ണിൽ ഇരുന്നു.
അങ്ങനെ ഇരിക്കുന്ന സമയത്താണ് ഞാൻ അത് കാണുന്നത് ഒരു കരിം പച്ച ചുരിധാറും ഇട്ടു ഒരു പെൺകുട്ടി അവിടെ ബിച്ചിൽ നിൽക്കുന്നു കൂടെ അവളുടെ കൂട്ടുകാരികളും ഉണ്ട് . പെൺകുട്ടിയെ കണ്ടാൽ ഒരു 19 -20 വയസ് പറയും എന്താണ് എന്ന് അറിയില്ല ആ കുട്ടിയെ കണ്ടപ്പോൾ തന്നെ അങ്ങ് ബോധിച്ചു. ഞാൻ ആ കുട്ടിയെ നോക്കുന്നത് അക്ഷയ് അവിടെ നിന്ന് കാണുന്നുണ്ടായിരുന്നു.
എന്നാൽ കുറച്ചു കഴിഞ്ഞപോൾ തന്നെ അവളും കുട്ടുകാരികളും േപായി ഞാൻ അവള് പോകുന്നതുo നോക്കിക്കൊണ്ടു അവിടെ ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അക്ഷയ് വന്ന് പറഞ്ഞു നമ്മുക്ക് പോകാം എന്ന് . അങ്ങനെ ഞങ്ങൾ കാറുമായി എന്റെ ഓഫിസിലേക്കു വിട്ടും . ഇടയ്ക്കുള്ള യാത്രയിൽ അക്ഷയ് എന്നോട് ചോദിച്ച് എന്താണ് ആ കുട്ടി എന്ന് . ഞാൻ ആദ്യം കുറെ കിടന്ന് പരുങ്ങി. പിന്നിട്ട് അവിടെ നടന്നത അങ്ങ് പറഞ്ഞു