കളിത്തോഴി
Kalithozhi | Author : Komban
മറ്റൊരു സൈറ്റിൽ എന്റെ സുഹൃത്തായ ഒരെഴുത്തുകാരി എഴുതിയ ഒരു കഥയാണ് ഞാൻ അവളുടെ അനുവാദത്തോടെ പൊളിച്ചെഴുതുന്നത്.
മഴതോർന്ന ഒരു പ്രഭാതം, വണ്ടിയോടിക്കാൻ നല്ല രസമാണ്. എനിക്കതു ഇഷ്ടവുമാണ്, നല്ല മെലഡി പാട്ടും കേട്ട് കെട്യോനെയും അരികിലിരുത്തി ഞാൻ റോഡരികിലെ പെട്രോൾ പമ്പിലേക്ക് പതിയെ കയറി.
“എത്ര രൂപയ്ക്കാ മാഡം!”
“1000”
“ആ നീയെന്താടാ പറഞ്ഞെ.”
“ചേച്ചി, പ്ലീസ് രണ്ടൂസത്തേക്ക് അല്ലെ, ഞാൻ പോയിട്ട് തിരിച്ചു വരാ”
“പറ്റില്ല, നീ ഫ്രണ്ട്സന്റെ കൂടെ വെള്ളമടിക്കാൻ അല്ലെ, വേണ്ട മോനെ, നീ വേണേൽ എന്റെ ഒപ്പം കഴിച്ചോ, പുറത്തു പോയി കഴിക്കുന്ന പരിപാടിയൊന്നും തത്കാലം വേണ്ട. ഗോവ പോലും, അയ്യടാ, എന്നെ കൂട്ടാതെ പോകേം വേണം!”
“അപ്പൊ ഞാൻ ചേച്ചിയെ കൂട്ടാതെ പോകുന്നതാണല്ലേ പ്രശ്‌നം?”
“ആണെന്ന് കൂട്ടിക്കോ, പറ്റില്ല എന്ന് പറഞ്ഞാ, പറ്റില്ല, എനിക്ക് നീയില്ലാതെ പറ്റില്ലാ ന്നു പറഞ്ഞാൽ പറ്റില്ല.” സ്ടിയരങ്ങിൽ അമർത്തിപിടിച്ചുകൊണ്ട് സൈഡ് സീറ്റിലിരിക്കുന്ന എന്റെ കെട്യോനെ നോക്കി ഞാൻ ബലം പിടിച്ചു.
“ചേച്ചിമാരെ പ്രേമിക്കുമ്പോ അവർ എല്ലാത്തിനും സമ്മതിക്കും കെട്ടി കഴിഞ്ഞാൽ ഒരു ഫ്രീഡവും, ഇവളുമാര് തരില്ല ശേ, പെട്ടുപോയി!!!” പിറുപിറുക്കുന്ന എന്റെ ചെക്കനെ ഞാനൊന്നു പാളി നോക്കി.
“ഹലോ, എന്താണ് മിസ്റ്റർ മാത്യു നൈനാൻ കോശി. പിറുപിറുക്കുന്നത്?”
“ഒന്നുല്ല അനുരാധ മേഡം, ഗാഡി ചലോ.”
പെട്രോൾ പമ്പിലെ കൊച്ചു പയ്യൻ എന്നെയും കൂടെയിരിക്കുന്ന എന്റെ കെട്യോനെയും നോക്കി അമർത്തി ചിരിച്ചു. ഇവിടെ നിന്ന് സ്‌ഥിരമായി പെട്രോൾ അടിക്കുന്നത് കൊണ്ട് അവനു ഞങ്ങളെ നന്നായിട്ടറിയാം. അവന്റെ നോട്ടത്തിലെ ചിരിയും മുഖത്തുള്ള ആകാംക്ഷയും അതുപോലെ എന്തിനെന്നും എനിക്കറിയാം.
തന്നെക്കാളും ഒന്നോ രണ്ടോ വയസ് മൂത്ത പെണ്ണിനെ കല്യാണം കഴിക്കുന്നത് സാധാരണ നടക്കാറുള്ള കാര്യമല്ലെങ്കിലും, അവളെ നിയന്ത്രിക്കുമ്പോൾ പ്രായം കുറഞ്ഞ ഭർത്താവിന് കിട്ടുന്ന ഒരു സുഖമുണ്ടല്ലോ ? അത് പോലെ തന്നെയാണ് ഞങ്ങൾ പെണ്ണുങ്ങൾക്കും താലി കെട്ടിയ ആണുങ്ങളെ ഇങ്ങനെ കുരങ്ങു കളിപ്പിക്കുമ്പോൾ കിട്ടുന്നതും.