ഷൊർണുറിൽ എവടെയാ…….
കുറച്ചു ഉള്ളിലാ വഴി ഞാൻ പറഞ്ഞു തരാം………….
എൺപതുകളിൽ ഇറങ്ങിയാ ഏതോ ഒരു ഹിന്ദി പാട്ടും ചെറിയ ശബ്ദത്തിൽ കേൾക്കുന്നുണ്ടായിരുന്നു………….
ഹെലെയെ മടിയിൽ വെച്ചു…….അവളെ കൂടെ ചേർത്ത് സീറ്റ് ബെൽറ്റ് ഇട്ട് ഇരുന്നു………… ദൂരം കുറയുംതോറും നെഞ്ചിടിപ്പ് കൂടി വരുന്നുണ്ട്…….ഇങ്ങനെ പോകുകയാണേൽ വീട്ടിൽ ചെല്ലുന്നതിനു മുന്നേ ഹൃദയം പൊട്ടി ചാകും……….
ചേട്ടാ വണ്ടി ഒന്ന് ഒതുക്കാവോ…..
അയാൾ വണ്ടി ഒതുക്കി……..ഞാൻ കുഞ്ഞിനെമായി വെളിയിൽ ഇറങ്ങി…… ഒരു മരത്തണലിൽ നിന്നു…….
പോണോ വേറെ എങ്ങോട്ടും തിരിച്ചു പോയാലോ………
ഊ…….ആ……ആാാാ…….ഹെല എന്റെ ഷർട്ടിൽ വലിച്ചെന്തോ പറയുന്നുണ്ട്……….അവളെ നോക്കി ചിരിച്ചു……..അവളെ നോക്കി ഞാനും പുഞ്ചിരിച്ചു
പോകാം എന്നായാലും എല്ലാരും അറിയേണ്ടതല്ലേ………എന്ത് വന്നാലും ഞാനും എന്റെ മോളും അവിടെ തന്നെ താമസിക്കും…… എനിക്കെന്റെ മോളെ നോക്കണം……
ജോലിക്കും പഠനത്തിനും ദൂരെ പോകുന്ന പെണ്ണുങ്ങൾ കൈ കുഞ്ഞുമായി കേറി വരുന്നതാണ് നമ്മൾ കൂടുതലും കണ്ടിട്ടുള്ളത്……… അതോടെ അവളെ സമൂഹം മോശപ്പെട്ടവളായി ചിത്രീകരിക്കുന്നതും….അവളെ പറ്റി പല കഥകൾ പരക്കുകയും…… തക്കം കിട്ടിയാൽ…….അവളുടെ ഭർത്താവിന്റെ സ്ഥാനവും കാത്തു നിൽക്കുന്ന കുറെ എണ്ണം………..