“”അതെ സോറി… ഞാൻ അറിയാതെ…””ഞാൻ പറഞ്ഞു മുഴുവിക്കും മുന്നേ അവൾ മുഖം തിരിച്ചു കളഞ്ഞു… ഈശ്വര കളി കൈയീന്ന് പോയോ…എന്തോ ഒരു സൗണ്ട് കേൾക്കുന്നുണ്ട്, അടിപൊളി ദേ ഇവൾ കിടന്ന് മോങ്ങുന്നു… ഇനി ഒന്നും നോക്കാനില്ല അടുത്ത് പോയി സോറി പറയാം…ഞാൻ അവളുടെ അടുത്ത് പോയി കട്ടിലിനു അടുത്തായി നിലത്തിരുന്നു… ഇപ്പോ അവൾ ഇങ്ങോട്ട് തിരിഞ്ഞാൽ ഞാൻ മുഖത്തോട് മുഖം നോക്കി ഇരിക്കുന്നത് പോലെ ആവും… ഞാൻ അടുത്ത് വന്ന് ഇരുന്നത് അവൾ അറിഞ്ഞെന്ന് തോന്നുന്നു… അവളുടെ കരച്ചിൽ കുറഞ്ഞു…
“”ഞാൻ വേണം എന്ന് വെച്ചിട്ടല്ല… അറിയാതെ കൊണ്ടതാ… സോറി… ഒന്ന് ഇങ്ങോട്ട് നോക്ക്…””നോ രക്ഷ.. പിന്നെ ഒന്നും നോക്കിയില്ല ഒരു ഓഫർ അങ്ങ് കൊടുത്തു… ആർക്കും നിരസിക്കാൻ പറ്റാത്ത ഓഫർ…
“”ഞാൻ ഇന്ന് സിനിമക്ക് കൊണ്ടോവാ…””ഇത് കേട്ടതും അവൾ ശ്വാസം എടുക്കുന്നത് മെല്ലെ ആയി…പിന്നെ മെല്ലെ മുഖം തിരിച്ച് എന്നെ നോക്കി… ആഹാ… എന്താ ഭംഗി.. നല്ല ഉണ്ടക്കണ്ണുകളും, ആ മുഖത്തിന് ചേരുന്ന മൂക്കും.. വിടർന്ന ചുണ്ടുകളും..ഇവളാര് നിഖില വിമലോ… അതുപോലെ തന്നെ… ഒരു നിമിഷം എന്റെ ഹൃദയം ഒന്ന് നിലച്ചു…അവളുടെ കണ്മഷി എല്ലാം പറഞ്ഞിരുന്നു… അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി… ശത്രുക്കളെ പോലും ഇങ്ങനെ ഒന്നും നോക്കല്ലേ മോളെ…സത്യം പറഞ്ഞാൽ ആ നോട്ടം ഏറ്റുവാങ്ങാൻ ഉള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല… ഞാൻ അവളിൽ നിന്നും നോട്ടം മാറ്റി…
“”സത്യം???””അവൾ കേട്ടത് വിശ്വസിക്കാൻ പറ്റാതെ വീണ്ടും ചോദിച്ചു… യെസ് സംഭവം ഏറ്റു…
“”സത്യം “”അവളുടെ കണ്ണെല്ലാം വിടർന്നു വന്നു…മെല്ലെ അവൾ അവളുടെ മുഖം എന്നോട് അടുപ്പിച്ചു…അവളുടെ പാറി കളിക്കുന്ന മുടി മെല്ലെ എന്റെ മുഖത്തും വന്ന് തട്ടാൻ തുടങ്ങി… അമ്മേ… ഇവൾക്ക് ഇത്രേം ഭംഗി ഉണ്ടായിരുന്നോ…
“”എന്നെ പറ്റിക്കരുത്… പറ്റിച്ചാൽ ഞാൻ അപ്പൊ ആന്റിക്ക് വിളിച്ച് പറയും…””അവളുടെ ശ്വാസം എന്റെ മുഖത്തടിക്കുന്നുണ്ടായിരുന്നു… അവളുടെ ഗന്ധം എന്നിലേക്ക് അലിഞ്ഞു ചേരുന്നത് പോലെ ഒരു തോന്നൽ…
“”ഇല്ല പറ്റിക്കില്ല… കൊണ്ടുപോവാം..””അവൾ കുറെ നേരം എന്നെ തന്നെ നോക്കി നിന്നു… മെല്ലെ അവളുടെ ചുണ്ടിൽ ചിരി വിരിയാൻ തുടങ്ങി…