മേല്ലെ എഴുന്നേറ്റു അവളെ വിളിച്ചു.സൈഡിൽ തല്ല് കൊണ്ട് കിടക്കുന്ന നാറികൾക്ക് ഓരോ ചിരിയും കൊടുത്ത്. ഇത്തിരി മുന്നോട്ട് നടന്നപ്പോ തന്നെ വീണ്ടും തല്ല്. ബാക്കിൽ നിന്ന്.. ഹീർ പൊട്ടിച്ചു അവനിട്ടു. നല്ല പൊളിക്കാൻ അടി.. ഇപ്പൊ ഇത്തിരി സന്തോഷം തോന്നി.നോക്കി നിന്ന എന്നെ വേഗം വന്നു അധികാരം പോലെ കൈ പിടിച്ചവള്‍ നടന്നു.. റൂമിൽ നിന്ന് ഇറങ്ങി കൈ പിടിച്ചു വരുന്നത് നോക്കി.. എല്ലാരും ഉണ്ട്.. അജിൻ ഫോൺ കട്ട് ചെയ്ത് കീശയിൽ തിരുകി..
ബൈക്ക് എടുത്തു.. തിരിച്ചു റൂമിലേക്ക് പോകുന്ന വഴി ഒരു കടയിൽ കേറി. വെള്ളം വാങ്ങി തൊണ്ടക്കുഴിയിലേക്ക് കമിഴ്ത്തി. ചുറ്റും കൂടി ഇരുന്ന്.. കുടിക്കുമ്പോ ഹീർ അടുത്തുണ്ട്. മുറിഞ്ഞ എന്‍റെ കൈ അവളുടെ മടിയിലാണു. ആരും ഒന്നും മിണ്ടുന്നില്ല.. എന്ത് പറ്റി ആവോ!! ഹീർ എഴുനേറ്റു മുന്നിൽ വന്നു എന്റെ കവിളിൽ തഴുകി…
“ഹാ…… ” ഞാൻ കാറി പോയി.. നനഞ്ഞ കൈ വെച്ച് തൊലി കീറിയ കവിളിൽ ആണ് അവളുടെ കളി.ഹീർ ഞെട്ടി കൈ വലിച്ചു. ബാക്കിയുള്ളവന്മാർ പതുങ്ങി ചിരിക്കുന്നത് ഞാൻ ചെറിയ നോട്ടത്തിൽ കണ്ടു.എന്തേലും ആവട്ടെ. ഇവളെ കയ്യിൽ നിന്ന് അവസാനം കിട്ടിയതിനു ആവും.എനിക്കും ചെറുതായി ചിരി പൊട്ടി . “വേദന ഉണ്ടോ….” അവളുടെ ആദിയുള്ള ചോദ്യം.പിടി വിട്ട് പോയി… എല്ലാരും ചുറ്റിലും നിന്ന് ചിരിച്ചു. ആർത്തു… ഒന്നും മനസിലാവാതെ ആണെങ്കിലും ഹീറും അതിൽ കൂടി.. ഞാനും ചിരിച്ചു..
നിന്നില്ല… മേലെല്ലാം ചതഞ്ഞു ഒരു വഴി ആയി. ഹീറിനെ വീട്ടിലാക്കി നേരെ ക്ലബ്ബിൽ വിട്ടു.അവിടെയും തുടങ്ങി ചിരി. ഒന്നും കാണാൻ കഴിയാത്ത ശരത്തേട്ടന്.. അജിനും കാർത്തിക്കും കൂടെ നടന്ന സംഭവം അഭിനയിച്ചു കാണിച്ചു കൊടുത്തു. ഇന്നത്തെ കലാപരിവാടികൾക്ക് സമ്മാനമായി ശരത്തേട്ടന്റെ വക കുപ്പി. വന്നു.
“ഇവന് അവളേയും കൂട്ടി പോയത് കണ്ടപ്പോ ഞാൻ കരുതി എല്ലാരേം കൂടെ… അങ്ങ് വിഴുങ്ങുമെന്ന്.. തൂങ്ങി വീഴാൻ ആയ കോഴിയുടെ അവസ്ഥ ആയിരുന്നു അവന്റെ..ഞങ്ങള്‍ ചെന്നില്ലായിരുന്നെങ്കില്‍ അവളുടെ മുന്നില്‍ നാണം കെട്ടേനെ..” അജിന്റെ കളിയാക്കൽ…