ഇതളുകൾ [അൽഗുരിതൻ]

Posted by

ഹാളിൽ നിന്നും എഴുനേറ്റ് മുറിയിലേക്ക് പോയി.മനസ്സിനൊരു സുഖം തോന്നുന്നില്ല. ആ പെണ്ണിന്റെ മുഖം ഇടക്ക് മനസ്സിലേക്ക് വരുന്നുണ്ട് എന്നാലും അത്‌ ചിന്തിക്കാൻ ഉള്ള മനസ്സികാവസ്ഥയിലും അല്ലായിരുന്നു ഞാൻ..

ആ ഒന്ന് കുളിച്ചിട്ട് വരാം…ഒരു കുളിയും പാസ്സ് ആക്കി ഭക്ഷണം കഴിക്കാനായി ഇരുന്നു.

ഞാൻ : അമ്മ അറിഞ്ഞോ. നന്ദുന്റെ വൈഫ്‌ പ്രെഗ്നന്റ് ആണെന്ന്..

“”””” ആണോ എപ്പൊ…..

ഇന്നലെ അറിഞ്ഞെന്നാ അവന് പറഞ്ഞെ…

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാൻ ഇടം കണ്ണിട്ട് അമ്മേനെ നോക്കി. ചിരിച്ചു മറച്ചു പിടിക്കുന്നുണ്ട്.

നിങ്ങൾ എന്തിനാ ചിരിക്കൂന്നേ???????

അല്ല കളിക്കൂട്ട്കാരൻ അച്ഛൻ ആകൻ പോകുന്നു നിനക്ക് ഇപ്പോഴും കുട്ടിക്കളി മാറീട്ടില്ലന്ന് ഓർത്ത് ചിരിച്ചതാ…പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.അല്ലേലും അല്ലേലും ജോലി ഇല്ലാത്ത ആണ്പിള്ളേർക്ക് പണ്ടേ പുല്ല് വില ആണല്ലോ……

ഞാനൊരു കല്യാണം കഴിക്കുന്നതിനെ പറ്റി എന്താ അമ്മയുടെ അഭിപ്രായം. അല്പം വളിച്ച മോന്തയുമായി ഞാൻ അമ്മയോട് ചോദിചു!!!!!!!!!

അതിന് നിനക്ക് ആരാ പെണ്ണ് തരാന് പോണേ!!!!!!!!

“””””അതെന്താ തള്ളേ എന്നേ കാണാൻ ഒട്ടും കൊള്ളില്ലേ…..

അതലല്ല……..

പിന്നെ..!!!!!!!!!!!!!

“”””””നിനക്ക് ജോലി ഒന്നുല്ലല്ലോ. ആരെങ്കിലും ചോതിച്ചാൽ പറയാൻ ഒരു പണി വേണ്ടേടാ. ഞാൻ മരിക്കുന്നത് വരെ അച്ഛന്റെ പെൻഷൻ കൊണ്ട് കഴിഞ്ഞു പോകാം അത് കഴിഞ്ഞ നീ എന്ത് ചെയ്യും????

എന്നാ ഇപ്പോ അതിനെ പറ്റി ചിന്തിക്കണ്ടല്ലേ..!!!!!!!!!!!!

അതായിരിക്കും നല്ലത്.!!!!!!!!!

ശെരിയാ അമ്മ പറഞ്ഞതിലും കാര്യം ഉണ്ട് അച്ഛൻ സെർവിസിൽ ഇരുന്നു മരിച്ചത് കൊണ്ട്. അമ്മക്ക് പെൻഷൻ കിട്ടുന്നു. അത്‌ കൊണ്ട് ബുദ്ധിമുട്ട് അറിയുന്നില്ല. അമ്മേടെ വീതത്തിൽ കുറച്ചു സ്ഥലം കിടപ്പുണ്ട് പക്ഷെ നാട്ടിൻ പുറം ആയതിനാൽ വലിയ വില ഒന്നും കിട്ടാൻ പോകുന്നില്ല.വയസ്സ് 26 കഴിഞ്ഞേ.അടുത്ത മാസം 27 ആകും. പഠിക്കാൻ വിട്ടപ്പോ പുള്ള കളിച്ചത് കൊണ്ട് രണ്ട് സേം കിട്ടാനുണ്ട് അതുണ്ടായിരുന്നേ നല്ലൊരു ജോലിക്ക് ശ്രെമിക്കാമായിരുന്നു. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല അടുത്ത വഴി നോക്ക്.

എന്നാലും ആ പെണ്ണിന്റെ വീട് എവിടെയായിരിക്കും.!!!!! ഇത്രോം സീരിയസ് ആയ കാര്യം ചിന്തിക്കുമ്പോഴാണോ എന്റെ മനസ്സേ ഇങ്ങനെക്കെ ചോദിക്കുന്നത്. വെറുതെല്ല ഈ പട്ടിടെ വാല് വളഞ്ഞു തന്നെ ഇരിക്കുന്നെ. നീ ഒറ്റൊരുത്താനാടാ മൈരേ എന്നേ ചീത്തേക്കുന്നെ.. ഏതായാലും നാളെ ബാങ്ക് വരെ ഒന്ന് പോണം…..

Leave a Reply

Your email address will not be published. Required fields are marked *