അപ്പൊ ഇതിൽ നേരത്തെ ഒപ്പ് ഉണ്ടല്ലോ….
“”””‘ ആഹ്ഹ് അത് ഞാൻ മറന്നു പോയി…
ഈ പ്രായത്തിൽ ഇത്ര മറവി നല്ലതല്ല അവർ ഒന്ന് ആക്കി പറഞ്ഞു.രണ്ടു തള്ള വിരലും പതിപ്പിച്ചു. ഒരു ഡയലോഗും കൂടെ ഇട്ട്….
അതെ ഈ പ്രായത്തിൽ ഇത്ര ഷോയും നല്ലതല്ല ഒന്ന് പറഞ്ഞേക്ക്..
കാര്യം മനസ്സിലായത് കൊണ്ട് അവർ തിരിച്ചൊന്നും പറഞ്ഞില്ല…
സജീവൻ ചേട്ടാ ഒരുപ്പ് സോഡാ….!!!!!!!
എന്താടാ ആണ് പെണ്ണ് വന്നില്ലേ ഇന്ന്!!!!!!!
പെണ്ണാ ഏത് പെണ്ണ്..!!!!
നീ രണ്ടു മൂന്ന് ദിവസം ആയില്ലേ ഈ ഉപ്പ് സോഡാ കുടിക്കാൻ തുടങ്ങിട്ട്.പണ്ട് നിന്റെ കൂട്ടുകാരൻ കുടിച്ചത് അറിയാല്ലാ. ഞാൻരോരു ഇളി മാത്രം കൊടുത്തു തിരിഞ്ഞ് നിന്നു.
വരുന്നുണ്ട് മൂന്നും കൂടി ഇന്ന് അപ്പുരോം ഇപ്പുരോം ഉള്ള രണ്ടെണ്ണത്തിന്റെ നോട്ടം എന്റെ നേരെ തന്നെ. ശീതൾ ആണേ താഴെലേക്കും നോക്കി നടക്കുന്നു.
ഞാൻ ഒന്ന് നെഞ്ച് വിരിച് കുറച്ച് ആറ്റിട്യൂട് വിതറി അങ് നിന്ന്.. എന്തെടി മൈരേ നോക്കണ എന്നാ മട്ടിൽ…
രണ്ടും തുറിപ്പിച്ചോരു നോട്ടം നോക്കിട്ട് എല്ലാം ബസ് ഇൽ കേറി പോയി….
മ്മ് പൊക്കോ ഞാൻ വിട്ടിരിക്കുന്നു….
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ബാങ്കിലും ബസ്റ്റോപ്പ് ഇലും ചെല്ലുമായിരുന്നെങ്കിലും അവൾ എന്നെ നന്നായി അവോയ്ഡ് ചെയ്തു. ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല.. വൈകിട്ട് ബസ് സ്റ്റോപ്പിൽ വരുമ്പോൾ കൂടെ ഉള്ള ചേച്ചിമാരുടെ ഇളിയും കൂടി വന്നു.
ഇത് അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. അവർ കേറിയ ബസിൽ തന്നെ ഞാനും കേറി.അവൾ ഇറങ്ങുന്നതിനു മുന്പേ മറ്റു രണ്ടുപേരും ഇറങ്ങി. അവളോട് എന്തോ പറഞ്ഞിട്ടാണ് അവർ രണ്ടു പേരും ഇറങ്ങി.
ഏതാണ്ട് അര മണിക്കൂർത്തെ യാത്രക്ക് ശേഷം അവളും ഇറങ്ങാനായി തയ്യാറെടുക്കുന്നത് കണ്ടപ്പോളെ ഞാനും ബസ്ന്റെ ബാക്കിലോട്ട് നീങ്ങി.
അവളോടൊപ്പം തന്നെ ഞാനും ഇറങ്ങി. നടക്കുന്നതിൽ അവൾക്കല്പം സ്പീഡ് കൂടിയ പോലെ . അന്തരീക്ഷം നോക്കി ഇടി കിട്ടില്ലെന്ന് ഉറപ്പ് വരുത്തി. ഓടി അവളുടെ ഒപ്പം എത്തി.
എന്നെ ഒന്ന് നോക്കിട്ട് വീണ്ടും സ്പീഡ് കൂട്ടിയപോലെ അതെ.