ഇതളുകൾ [അൽഗുരിതൻ]

Posted by

അവൾ ടേബിളിൽ ഇരുന്ന name ബോർഡ്‌ എനിക്ക് നേരെ തിരിച്ചു..

“””””””ശീതൾ പ്രോബ്രിഷനറി ഓഫീസർ….””

ശീതൾ നല്ല പേര്. ഞാൻ മനസ്സിൽ പറഞ്ഞുചിരിച്ചോണ്ട് അവ്ടെന്നു ഇറങ്ങി…

അന്ന് വൈകുന്നേരം ബസ്റ്റോപ്പിൽ നിന്നപ്പോൾ അവൾ എന്നേ നോക്കി പോലും ഇല്ല കൂടെ ഉണ്ടായിരുന്ന രണ്ടു പേരും നോക്കുന്നുണ്ടായൊരുന്നു.!!!!!!!എനിക്ക് അപ്പോഴേ കാര്യം മനസ്സിലായി അവൾ അവരോട് പറഞ്ഞിട്ടുണ്ടെന്ന്..

അന്ന് രാത്രി മുഴുവനും ആ പേര് ആയിരുന്നു മനസ്സിൽ….. ശീതൾ….. ശീതൾകിരൺ മമ് കൊള്ളാം ചേർച്ച ഒക്കെ ഉണ്ട്…..എങ്ങനെങ്കിലും ഒന്ന് നേരം വെളുത്താൽ മതിയായിരുന്നു.!!!!!!!!!!!

NEXT WORKING DAY….

ഇന്ന് മുണ്ട് ഉടുത്തോണ്ട് പോകാം. ആർക്കാ ഒരു ചേഞ്ച്‌ ഇഷ്ടല്ലാതെ. ഒരു വെള്ള മുണ്ടും ഷർട്ടും. കയ്യിൽ ഒരു വാച്ചും കെട്ടി ഒരു ഫയൽയിൽ പേപ്പർസ് എടുടുത്ത ഇറങ്ങി…!!!!!!!!!!!!!!!

പതിവുപോലെ തന്നെ അവിടെ ഇരിപ്പുണ്ട്….

ഞാൻ കേറി ചെന്നപ്പോൾ തന്നെ അവൾ എന്നേ കണ്ടായിരുന്നു…ഞാൻ അടുത്തോട്ടു ചെന്ന് പേപ്പർസ് നീട്ടി. പേപ്പർസ് വാങ്ങിയ ശേഷം അടുത്തിരിക്കുന്ന ചേച്ചിയോട് വിളിച്ചു പറഞ്ഞു….

കൃഷ്ണച്ചി ഈ kyc ഒന്ന് ചെയ്ത് കൊടുക്ക്…. അവർ ഗ്രീൻ സിഗ്നൽ തന്നപ്പോൾ ശീതൾ പേപ്പർസ് എന്റെയിൽ തന്ന് അങ്ങോട്ട് ചെന്നോളാൻ പറഞ്ഞു…

ഒഴിവാക്കിയതാണല്ലേ……മുഖത്തു ഇച്ചിരി ദേഷ്യം വരുത്തി ചെറുതായി ആണ് പേപ്പറും തട്ടി പറിച് അവരുടെ അടുത്തോട്ടു ചെന്ന്.. അവിടെ ഇരിക്കുമ്പോളും ഇടക് ഞാൻ നോക്കുന്നുണ്ടായിരുന്നു. ഇടക്ക് രണ്ടു വെട്ടം അവളും എന്നേ നോക്കി…

ഇത് എന്താ ചെയ്യണ്ടേ ആ തള്ള ഞാൻ അവളെ നോക്കുന്നെ കണ്ടിട്ടാണോ ചോദിച്ചെന്നെ അറിയില്ല!!!!!!!

“””””എന്തേലും ചെയ്യ്!!!!!!!!ഞാൻ അറിയാതെ പറഞ്ഞു പോയി

അപ്പൊ Kyc ചെയ്യണ്ടേ!!!!!

ആ!!!!!!!!

എവിടെ രണ്ട് ഒപ്പ് ഇട്ടേ…….

ആഹ്…. തമ്പ് ഇമ്പ്രെഷൻ മതിയാ….

അതെന്താ ഒപ്പിടാൻ അറിയില്ലേ….

അല്ല ചുമ്മാ ഇരിക്കട്ടെന്നെ…. അവരെ ഒന്ന് ആക്കി ഞാൻ പറഞ്ഞു…

അങ്ങനെ ചുമ്മാ വെക്കാൻ പറ്റില്ല ഒപ്പ് ഇടാൻ അറിയാത്തവർക്കാണ് അത്..

ആണോ എന്നാ എനിക്ക് ഒപ്പ് ഇടാൻ അറിയില്ല. തമ്പ് ഇമ്പ്രെഷൻ മതി!!!!!!അവൾ എന്നേ അവോയ്ഡ് ചെയ്ത ദേഷ്യം ഞാൻ അവരോട് തീർത്തു…..

Leave a Reply

Your email address will not be published. Required fields are marked *