DAY 3
അന്ന് തിരക്ക് കുറവായിരുന്നു.അവിടെ ഇവിടെയിട്ട് കുറച്ചാളുകൾ മാത്രം.
മാഡം kyc ഡോക്യൂമെന്റസ് കൊണ്ട് വന്നിട്ടുണ്ട്..
അവൾ അതെല്ലാം മേടിച് പരിശോധിച്ച് സ്ട്രാപ്പ്ലർ ചെയ്ത് വെച്ചു.
“”””””” ഈ ഫോം ഒന്ന് ഫിൽ ചെയ്യണം അവൾ എനിക്ക് നേരെ ഒരു ഫോം നീട്ടി..
പെൻ?????? ഞാൻ ചിരിച്ചോണ്ട് ചോദിച്ചു..
ആണ് ഡെസ്കിൽ ഉണ്ടാകും..
ഓക്കേ….!!!!!!!!
ഡെസ്കിൽ പെൻ ഉണ്ട് പക്ഷെ.. ഫിൽ ചെയ്യാൻ തോന്നുന്നില്ല.ആ കുറച്ചു നേരം കഴിയട്ടെ എന്നിട്ട് നോക്കാം തടിക്ക്.
മോനെ ഈ ഫോം ഒന്നു എഴുതി തരുവോ????? ബാങ്കിൽ ചെല്ലുന്ന ചെറുപ്പകാർക്ക് കിട്ടുന്ന പണി ആണല്ലോ അത്.!!!!!!!!!
അതിനെന്താ ഞാൻ എഴുതി തരാല്ലാ!!!!!!
ആ ചേച്ചിക്ക് പൂരിപ്പിച്ചോ കഴിഞ്ഞു ഒരു 6 പേരു കൂടെ വന്നു.. അത് കഴിഞ്ഞു ഞാൻ എന്റെ ഫോം ഫിൽ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ലഞ്ച് ബ്രേക്ക് ആയി. അതിനിടയിൽ എന്റെ നോട്ടം ശെരിയല്ലാഞ്ഞിട്ടാണോ എന്നറിയില്ല ഒരു തറ വെറുപ്പിക്കുന്ന നോട്ടമാണ് തിരിച്ചു കിട്ടിയത്….
ഇനി പോയിട്ട് വരാം.. ഞാൻ വീട്ടിൽ പോയി ഫുഡും കഴിച്ചു തിരിച്ചു വന്നപ്പോഴേക്കും രണ്ടര മണി…
ഇന്നാ മാഡം ഫോം.!!!!!!!!!!!!!
ഇരിക്ക്…….ഞാൻ ആണ് ടേബിൾ ന് എതിർവശത്തായി ഇരുന്നു. എനിക്ക് കറക്റ്റ് ആയിട്ടു ആളെ കാണാം. കമ്പ്യൂട്ടറിൽ എന്തോ ചെയ്യുന്ന തിരക്കിലായിരുന്നു…
ഈ ഫോട്ടോ എത്രനാളായി എടുത്തിട്ട്..
എവിടെ നോക്കട്ടെ….. ഇതോ ഇത് ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോ..
വേറെ ഫോട്ടോ വേണം..!!!!!!ഇത് പറ്റില്ലല്ലോ…എന്താണോ ഇവൾ എന്റെ കണ്ണിൽ മാത്രം നോക്കി ഒന്നുപറയുന്നില്ല ഏതോ റോബോർട്ട് നെ പോലെ.ഇരുന്നു പറയുന്നുണ്ട്….
എന്നാ ഞാൻ നാളെ വരാം പുതിയ ഫോട്ടോ എടുത്തിട്ട്……!!!!!!!!!!!
അത്ഭുതത്തോടെ അവൾ എന്നേ നോക്കി ഇവനൊന്നും വേറൊരു പണിം ഇല്ലേ എന്നായിരുന്നു ആണ് നോട്ടത്തിന്റെ അർത്ഥം.!!!!!!!!!!!!!!
കൊടുത്ത പേപ്പർസ് എല്ലാം എന്റെ എല്ലാം എനിക്ക് തിരിച്ചു തന്നു..!!!!!!!!!!
പേര് ചോദിക്കണോ……!!!!! ചോദിച്ചേക്കാം…
മാഡം മാഡത്തിന്റെ പേര് എന്താ???????
എന്തിനാ.?????? മറു ചോദ്യം വന്നു….
അല്ല ഈ മാഡം വിളി ഒഴിവാക്കാമായിരുന്നു!!!!!!!