പിറ്റേന്ന് എഴുന്നേറ്റപ്പോൾ 11 മണി ആയി.. ബാങ്കിൽ പോണം. ബാങ്കിൽ പോണം ഇന്നലെ ചിന്തിച്ചതെല്ലാം ഉറക്കം ഉണർന്നപ്പോൾ എവിടെയോ പോയി എന്നാലും ചിലത് മനസ്സിൽ കിടന്നു. ജോലി. അല്ലെ ബിസിനസ്..
കുളിച്ചു അലമാരയിൽ നിന്നും ഡ്രെസ് എടുത്തു. ബാങ്ക് ഇവിടെ അടുത്താണ് ഒരുങ്ങി കെട്ടി പോണോ 30 മിനിറ്റാതെ കാര്യമേയുള്ളു.സിമ്പിൾ ഡ്രെസ്സിൽ പോകാം. ഒരു സ്ലിം ഫിറ്റ് പാന്റും ഷർട്ടും ഇട്ട് മുടിയും താടിയും ഒതുക്കി സ്ലീവ് കൈമുട്ട് വരെ മടക്കി എന്റെ സ്പ്ലണ്ടർ പ്ലസ് ഉം എടുത്ത് ഇറങ്ങി…..
ഇന്ന് അറിയാം തല്പര കക്ഷി ആണോന്ന്..
ബാങ്കിൽ എത്തി ഈ മൈര് കോറോണ കാരണം ഡീറ്റെയിൽസ് എല്ലാം എഴുതിട്ട് വേണം കേറാൻ. അവിടെ അതിന് ഒരു പയ്യനെ ഇരുത്തിയിട്ടുള്ളത് കൊണ്ട് നമ്മൾ എഴുതണ്ട..
ബാങ്കിൽ ഉള്ളിൽ കേറി കണ്ണുകൾ പരാതി. പക്ഷെ കണ്ടില്ലേ ഒരു ചില്ലിൻകൂട് ഒഴിഞ്ഞുകിടക്കുന്നു ഇനി ഇന്ന് വന്നില്ലേ. കുറച്ചു നേരം ശംഘിച്ചു നിന്നപ്പോളാണ് സ്റ്റോർ റൂമിൽ നിന്നും എന്തോ ഫയൽ എടുത്ത് അവൾ ചില്ലിൻ കൂട്ടിൽ ഇരുന്നത്.
ഞാൻ അവളുടെ ക്യാബിൻ അടുത്തോട്ടു നടന്നു.ഒരു മഞ്ഞ ചുരിദാർ ആയിരുന്നു. ഇന്നലെ psc എക്സാം ന് വിളിച്ചോണ്ട് പോയ നന്ദു മനസ്സിൽ ഒരുപാട് നന്ദി പറഞ്ഞതും..
എന്താ സർ…!!!!!!!!!!!
പെട്ടന്നാണ് ഞാൻ അവളുടെ മുന്നിൽ നിൽക്കുന്ന കാര്യം ഓർത്തത്..ഞെട്ടൽ മാറ്റി.. ഞാൻ…
ഏഹ്ഹ്!!!!!!!!!!!!
How may i help you!!!!!!!!!!!!!!അവൾ വീണ്ടും. ആദ്യമായിട്ടാ sbi ലെ ഒരു സ്റ്റാഫ് ഇങ്ങനെ പെരുമാറുന്നത് കാണുന്നത്.
തൊണ്ട ഒന്ന് ക്ലിയർ ആക്കി…അല്ല ഞാൻ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ!!!!!!!!കിങ് ലയർ ലെ ദിലീപ് നെ പോലെ എനിക്കൊരു ബുദ്ധി തോന്നി….
ഞാൻ : അത് മാഡം എനിക്ക് ഇവിടെ ഒരു അക്കൗണ്ട് ഉണ്ടായിരുന്നു പക്ഷെ അതിന്റെ പാസ്ബുക്ക്ക് കളഞ്ഞു പോയി. എന്തെങ്കിലും ചെയ്യാൻ പറ്റുമോ…..
!!!!!അക്കൗണ്ട് നമ്പർ അറിയാവോ…..
മമ് മമ് ഞാൻ ഇല്ലന്ന് മൂളി…..
അയ്യോ അക്കൗണ്ട് നമ്പർ ഇല്ലാതെ. കണ്ടുപിടിക്കാൻ……. സർ ഒരു കാര്യം ചെയ്യ് ഒരു റിക്വസ്റ്റ് എഴുതി താ.. ഞാൻ നോക്കാം…ഐഡി പ്രൂഫ് ന്റെ കോപ്പി അറ്റാച്ച് ചെയ്തേക്ക്….അവൾ ഇതൊക്കെ പറയുമ്പോഴും എന്റെ കണ്ണ് അവളുടെ കണ്ണിൽ തന്നെ ആയിരുന്നു അത് അവൾ ശ്രെദ്ദിച്ചത് കൊണ്ടായിരിക്കാം ബാക്കി അവൾ തല താഴ്ത്തി പറഞ്ഞത്..