അതെ!! എസ് ഐ സതീശനെ പഠിപ്പിക്കാൻ ഒക്കെ ആദിത്യന്റെ അച്ഛൻ വേണുഗോപാൽ കൊറേ സഹായിച്ചിട്ടുണ്ട് “”ചേച്ചി ഒരു കാര്യം ചെയ്യ്, ഞാൻ ഒരു സൈക്കോളജിസ്റ്റിനെ ഏർപാടാകാം, ചേച്ചി അവനെ കൂട്ടി ഒന്ന് ചെല്ല് “”
മറുതൊന്നും പറയാതെ അംബിക ഓഫീസിനു പുറത്ത് പതിനേഴു വയസുകാരൻ ആദിയെയും വിളിച്ച് അവിടെ നിന്ന് ഇറങ്ങി.
രണ്ട് വർഷങ്ങൾക് ശേഷം…..
“”എടാ!! എടാ ആധി!! ഒന്ന് മെല്ലെ പോ മൈരേ!!”” മാളിലെ മെൻസ് വെയർ ഇൽ നിന്നും സാധനം വാങ്ങി ഓടുന്ന ആദിയെ അവന്റെ ‘പാർട്ണർ ഇൻ ക്രൈം’ ആയ അതായത് അവന്റെ ഉയിർ നന്പൻ വിഷ്ണു ആണ് ഈ കാറി വിളിക്കുന്നത്.
ഈ ആധി എന്ന് പറയുന്ന മൈരേൻ വേറെ ആരും അല്ല, ഈ ഞാൻ തന്നെ ആണ് കേട്ടോ 😅😅😅
ട്ടപ്പേ!!! ദേ കിടക്കുന്നു ഞാനും ഏതോ ഒരു കുരിപ്പും നിലത്ത്!! വേറെ ഒന്നും അല്ല, ചെറുതായി ഒന്ന് കൂട്ടി ഇടിച്ചതാ!!
“”എവിടെ നോക്കിയാടോ താൻ നടക്കുന്നെ “”
അപ്പോഴാണ് ഞാൻ ആ പറഞ്ഞയാളെ ശ്രെദ്ധിക്കുന്നത്, ഉണ്ട കണ്ണുകളും പിങ്ക് നിറത്തിലുള്ള ചുണ്ടും തുടുത്ത കവിളും ആയ ഒരു സുന്ദരി കുട്ടി!!
“”തനിക് ചെവി കേട്ടൂടെ!!””
അവളുടെ ഒരുമാതിരി പാറപൊറത് ചിരട്ടെ വച്ച് ഒരക്കുന്ന ശബ്ദം കേട്ടാണ് ഞാൻ സ്വയംബോധം വീണ്ടെടുത്തത്.
“”സോറി, ഞാൻ കണ്ടില്ല്യ “”
അവള്ടെ ചെലപ്പ് കേട്ട് എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും ഞാൻ പുറത്ത് കാണിക്കാതെ ശാന്തമായി പറഞ്ഞു
“”കാണാതിരിക്കാൻ താൻ മാനത്തു നോക്കി ആണോടോ നടക്കുന്നെ “”
ഈ നായിന്റെ മോള് ഒരു വിട്ട് വീഴ്ച്ചക്കും തയാറാല്ലല്ലോ. എന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു വരാൻ തൊടങ്ങി.
“”നീ ഒന്ന് മിണ്ടാതിരുന്നേ!! കൊഴപ്പല്ല ബ്രോ!! ബ്രോ വിട്ടോ “”
അതാരാ അങ്ങനൊരു ഹോയ് വിട്ടത്??ദേ അവള്ടെ ബാക്കിൽ വേറെ ഒരു ചെല്ലക്കിളി. പക്ഷെ എന്നെ ബ്രോ എന്ന് വിളിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ശെരിക്കും കണ്ടാൽ ഒരു 24-25 വയസ്സ് തോന്നുവെങ്കിലും ആ ബ്രോ വിളി കേൾക്കാൻ ഒരു സുഖംമില്ല.