ഉച്ചതെ ഫുഡ് കഴിക്കല് കഴിഞ്ഞ് എന്റെ ഫാമിലി നാട്ടിലേക്ക് തിരിച്ച് പോകുബോൾ എന്റെ വീട്ടുകാരുടെ മുഖത്ത് അഭിയുടെ വീട്ടുകാർ നൽകിയ എല്ലാ ആദിത്യ മര്യാദയുടെയും സംതൃപ്തിയുണ്ടായിരുന്നു.
എന്റെ വീട്ടുകാരെ യാത്ര ആകിയതിനുശേഷം ഞങ്ങൾക്കൊന്ന് വിശ്രമിക്കാൻ പോലും സമയം കിട്ടിയില്ല. വൈകിട്ടത്തെ ഫംഗ്ഷനുള്ള തയാറെടുപ്പുകൾ ആയിരുന്നു പിന്നെ.
അഞ്ച് മണി മുതൽ എട്ട് മണി വരെയാണ് വൈകിട്ട് നടക്കുന്ന ഫംഗ്ഷൻ.
ഫംഗ്ഷന് മുൻപ് തന്നെ ഞങ്ങൾ വസ്ത്രം മാറി ഫംഗ്ഷൻ നടക്കുന്ന ഹാളിലേക്ക് ചെന്നു.
ചുവപ്പ് ലഹങ്കയാണ് അഭിയുടെ വേഷം. നിറയെ കല്ലുകളും മുത്തുകളും പിടിപ്പിച്ച അതി മനോഹരമായ ലഹങ്ക.
അതെ നിറത്തിലുള്ള ഷർട്ടും അതിന് മീതെ ലൈറ്റ് റെഡ് കോട്ടും ബ്ലാക്ക് പാന്റുമാണ് എന്റെ വേഷം.
നീനുവാണെങ്കിൽ ലിറ്റിൽ പ്രിൻസസ് എന്നൊക്കെ പറയും പോലെ അതി മനോഹരമായ ചുവന്ന ഉടുപ്പും പിന്നെ തലയിൽ പൂക്കൾ കൊണ്ടുള്ള കിരീടവും (tiara) വച്ച് അമ്മയെ വെല്ലുന്ന സൗന്ദര്യത്തോടെ ഞങ്ങൾക്ക് രണ്ട് പേർക്കും നടുവിൽ തന്നെയുണ്ട് കക്ഷി.
ടൈം ആയപ്പോൾ ഞങ്ങൾ അതി മനോഹരമായി ഒരുക്കി വച്ചിരിക്കുന്ന സ്റ്റേജിലേക്ക് കയറി.
അങ്ങനെ ഓരോരോരുത്തരായി അങ്ങോട്ട് കയറി വന്ന് ഒപ്പം നിന്ന് ഫോട്ടോ എടുത്തും സമാനങ്ങൾ തന്നും പരിജയം പുതുക്കിയും സമയം പോയികൊണ്ടിരുന്നു.
സത്യം പറഞ്ഞാൽ മടുപ്പ് പണിയാണ്.
അല്പം കഴിഞ്ഞതും രമ്യയും ഹസ്ബൻഡ് രതീഷും സ്റ്റേജിലേക്ക് കയറി വന്നു.
അവൾ കുറച്ച് തടിവെച്ചിരുന്നു എന്നതൊഴിച്ചാൽ മറ്റു മാറ്റങ്ങളൊന്നുമില്ല. അവൾ ഞങ്ങൾക്ക് നേരെ ഒരു ഗിഫ്റ്റ് ബോക്സ് നീട്ടി. അത് ഞങ്ങൾ രണ്ട് പേരും ചേർന്ന് തന്നെ ഏറ്റുവാങ്ങി. അതിന് ശേഷം ഫോട്ടോ എടുത്ത് കുറച്ച് നേരം കൂടി സംസാരിച്ച് നിന്നശേഷം അവൾ ഞങ്ങളോട് യാത്രപറഞ്ഞിറങ്ങി.
ബാങ്കിലെ ഞങ്ങളുടെ സഹപ്രവർത്തകർ വന്നപ്പോഴും ഞങ്ങൾ രണ്ടുപേരും ഒരുപോലെ തന്നെ അവരെ സന്തോഷത്തോടെ സ്വീകരിച്ചു.
ചിലവരുടെ മുഖത്ത് എന്നോട് ചെറിയ അസൂയ ഉള്ളത് പോലെ തോന്നി. എനി അതെന്റെ വെറും തോന്നൽ മാത്രമാണോ എന്നറിഞ്ഞുട.. ഞാനത് കാര്യമാക്കാനും പോയില്ല.
എട്ട് മണി വരെ എന്ന് പറഞ്ഞ ഫംഗ്ഷൻ കഴിയുമ്പോൾ സമയം ഒൻപത് മണിയായിരുന്നു.