ഞങ്ങൾക്ക് മുൻപ് തന്നെ അഭിയും വീട്ടുകാരും അമ്പലത്തിൽ എത്തിയിരുന്നു.
കസവ് സാരിയാണ് അവളുടെ വേഷം എന്റെ ഷർടിനോട് മാച്ചായാ പച്ച ബ്ലൗസും.
അവളുടെ കഴുത്തിൽ അതികം അഭരണങ്ങൾ ഒന്നുമില്ല. ആകെയുള്ളത് പച്ച മുത്തുകൾ പിടിപ്പിച്ച ഒരു പാലക്കാ മാല മാത്രമാണ്.
കയ്യിലാകട്ടെ ഒന്നിൽ പച്ച ഫാൻസി വളകളും മറ്റൊന്നിൽ സ്വാർണത്തിന്റെ വീതി കൂടിയ ഒരു വളയും. സുന്ദരിയായിട്ടുണ്ട് പെണ്ണ്. അവൾ എനിക്ക് നേരെ ഒരു ചിരിയെറിഞ്ഞു.
എന്റെ അടുത്ത നോട്ടം പോയത് എന്റെ മോളുടെ നേർക്കാണ്.
അവൾ അഭിയുടെ ഏട്ടന്റെ വൈഫിന്റെ കയ്യിലാണ്. അവളും ഇന്ന് പച്ച തന്നെയാണ്. ഒരു പച്ച പട്ടുപാവാട. സുന്ദരിയാണ് അവളും അമ്മയെപോലെ തന്നെ .
മുഹൂർത്തമായി എന്ന് ആരോ പറഞ്ഞത് കേട്ടപ്പോൾ ഞാൻ നേരെ കതിർ മണ്ഡപത്തിലേക്ക് കയറി.
അൽപ സമയം കഴിഞ്ഞപ്പോൾ അഭിയും അങ്ങോട്ട് കയറി.
കുറച്ച് നേരത്തെ തന്ത്രിയുടെ മന്ത്രജപത്തിനെടുവിൽ അദ്ദേഹം എനിക്ക് നേരെ അഭിയുടെ കഴുത്തിൽ ചാർത്തുവാനുള്ള താലി നീട്ടി.
ഞാനത് വിറക്കുന്ന കൈകളോടെ ഏറ്റുവാങ്ങി.
അപ്പോഴേക്കും അഭിരാമി എനിക്ക് മുന്നിൽ അഭിമുഖമായി നിന്നിരുന്നു.
അവൾ എന്റെ കണ്ണിൽ തന്നെ നോക്കി നിന്നുകൊണ്ട് കൈകൾ കൂപ്പി പിടിച്ചു.
ഞാനും ആ കണ്ണുകളിൽ തന്നെ നോക്കി.
കെട്ടട്ടെ… ഞാനാ കണ്ണിൽ തന്നെ നോക്കികൊണ്ട് അവളോട് അനുവാദം ചോദിച്ചു.
മ്മ്.. ഒരു മൂളലോടെ നിറഞ്ഞ ചിരിയൽ അവൾ എനിക്ക് കെട്ടാൻ അനുവാദം തന്നു.
ഞാൻ എന്റെ കയ്യിലെ താലി അവളുടെ കഴുത്തിലേക്ക് വച്ച് അതിന്റെ കൊളുത്തിട്ടു.
ആ പരുപാടി കഴിഞ്ഞപ്പോൾ തന്നെ വലിയ എന്തോ നേടി കഴിഞ്ഞതുപോലെയുള്ള സന്തോഷമായിരുന്നു എനിക്ക് .
അതിന് ശേഷം തുളസി കൊരുത്ത മാല ഞങ്ങൾ പരസ്പരം കഴുത്തിൽ അണിയിച്ചു.
ചടങ്ങുകൾക്കെല്ലാം ശേഷം പിന്നീട് അങ്ങോട്ട് ഫോട്ടോ എടുക്കുന്നവരുടെ വെറുപ്പിലായിരുന്നു.
കുറച്ച് കഴിഞ്ഞ് എല്ലാവരും ചേർന്ന് അഭിയുടെ വീട്ടുകാർ ഫംഗ്ഷൻ നടത്തുന്ന livanta ഹോട്ടലിലേക്ക് പോയി.
എന്റെ വീട്ടുകാർക്കും അത് കഴിഞ്ഞ് വൈകിട്ട് അഭിയുടെ അകന്ന മറ്റ് ഫാമിലി മെമ്പേഴ്സിനും പിന്നെ ഞങ്ങളുടെ ബാങ്കിലെ സ്റ്റാഫുകൾക്കും എന്റെ ഹോസ്റ്റലിലെ ഫ്രണ്ട്സിനുമെല്ലാം ഹോട്ടൽ livanta യിൽ തന്നെയാണ് ഫംഗ്ഷൻ അറേഞ്ച് ചെയ്തിട്ടുള്ളത്.