എല്ലാം സെറ്റാണ്. എനി പെണിനെ എന്റെ കയ്യിലേക്ക് ഇങ്ങ് തനാൽ മതി.
ങേ.. അത്രക്ക് തിടുകയോ.. അഭിരാമി ഊറി വന്ന ചിരി അടക്കി പിടിച്ചുകൊണ്ട് തിരിച്ച് ചോദിച്ചു.
മ്മ്… കുറച്ച് തിടുക്കം ഇല്ലാതില്ല. ഞാൻ മറുപടി കൊടുത്തു.
ഓഹോ… അതെന്തിനാപ്പൊ ഇത്രക്ക് തിടുക്കം…
അതൊക്കെയുണ്ട് അതൊക്കെ ഞാൻ പിന്നെ പറഞ്ഞുതരാം. അതൊക്കെ പോട്ടെ ഏതുവരെയായി അവിടത്തെ ഒരുക്കങ്ങൾ. ഞാൻ അവളോട് ചോദിച്ചു.
അതൊക്കെ ചേട്ടന്റെ അൺഡറിൽ വരുന്ന കാര്യമായോണ്ട് എനിക്ക് വലിയ ടെൻഷനില്ല. അവൾ പറഞ്ഞു.
പക്ഷേ എനിക്ക് ചെറിയൊരു ടെൻഷനുണ്ടഭി..
എന്തിന്…
താലി കേട്ടുബോ എന്റെ കൈ വിറക്കുമോ എന്നൊരു പേടി.
അതാണോ. അതിന് ഒരു വഴിയുണ്ട്.
എന്താ… ഞാൻ ആകാംഷയോടെ ചോദിച്ചു.
അത് താലി കേട്ടുബോ കണ്ണടച്ചാൽ മതി.
ആഹാ… നല്ല ഐഡിയ. എന്നിട്ട് വേണം ആളെ മാറി താലി കെട്ടാൻ.
അങ്ങനെ ഓരോ തമാശകളും പറഞ്ഞ് ഞങ്ങൾ കുറച്ച് നേരം കൂടി സംസാരിച്ചിരുന്നു.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
സൺഡേ (കല്യാണം )
ഞാൻ രാവിലെ നേരത്തെ എഴുനേറ്റ് കുളി കഴിഞ്ഞ് നിൽക്കുബോഴാണ് ചേട്ടൻ റൂമിലേക്ക് കയറിവന്നത്.
പിന്നെ അവന്റെ സഹായത്തോടെ ഡ്രസ്സ് മാറി.
പച്ച ഷർട്ടും കസവ് മുണ്ടുമാണ് താലി കേട്ടുബോൾ ഞാൻ ഇടുന്നത്. അത് തന്നെയാണ് അഭിയുടെയും കളർകോട്.
ഡ്രസ്സ് മാറൽ കഴിഞ്ഞ് ചേട്ടന്റെ നിർബന്ധം കാരണം ചെറിയ രീതിയിൽ മേക്കപ്പും ചെയ്തു.
ചേട്ടൻ റൂമിലേക്ക് കയറിവരുബോൾ കയ്യിൽ കരുതിയിരുന്ന കവറിൽ നിന്നും ഒരു ചെറിയ ബോക്സ് എടുത്തു. അതൊരു വാച്ചായിരുന്നു. അവനത് എന്റെ കയ്യിൽ കെട്ടിത്തന്നു.
അതിന് ശേഷം ഞങ്ങൾ റൂമിന് പുറത്തേക്ക് ഇറങ്ങി.
ഞങ്ങൾ ഇറങ്ങുന്നതും കാത്ത് എല്ലാവരും പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
പുറത്ത് എത്തിയതും അമ്മയെന്റെ അടുത്തേക്ക് വന്നശേഷം എന്റെ കയ്യിൽ ഒരു ബ്രേസ്‌ലെറ്റ് കെട്ടിത്തന്നു.
പിന്നെ ഏട്ടത്തിയുടെ വീട്ടുകാരുടെ വക. അതിന് ശേഷം അമ്മായിയുടെയും അമ്മാവന്റെയും വകയും കിട്ടി. അതിന് ശേഷം ഞങ്ങൾ എല്ലാവരും ചേർന്ന് ഹോട്ടലിൽ നിന്നും അമ്പലത്തിലേക്ക് പുറപ്പെട്ടു.
കൃത്യ സമയത്ത് തന്നെ അവിടെ എത്തുകയും ചെയ്തു.