ഞാൻ പറഞ്ഞുകൊടുത്ത കാര്യങ്ങൾ വലിയ അറിവ് എന്നപോലെ അച്ഛനോട് പറഞ്ഞുകൊടുക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.
അത് കേട്ട് അച്ഛൻ അച്ഛന്റെ അറിവ് കൂടി അവൾക്ക് പറഞ്ഞ് കൊടുത്തപ്പോൾ നീനു വീണ്ടും ഹാപ്പിയായി.
ഞങ്ങൾ കുറച്ച് നേരം കൂടി അച്ഛനുമായി സംസാരിച്ചു നിന്നതിനുശേഷം ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോന്നു.
ഞങ്ങൾ വീട്ടിലേക്ക് തിരിച്ച് വരുബോൾ അഭിരാമി ഞങ്ങളെ കണ്ട് പുറത്തേക് ഇറങ്ങിവന്നു.
എവിടെ പോയതായിരുന്നു രണ്ടാളും കൂടി…
അമ്മേ… ഞങ്ങളില്ലേ… പാടം കാണാൻ പോയതാ. നീനു അത്ഭുതം പറയും പോലെ പറഞ്ഞു.
ആണോ… എന്നിട്ട് കണ്ടോ…
മ്മ്… പിന്നെ അവൾ കണ്ട ഓരോ കാര്യങ്ങളും എണ്ണിയെണ്ണി അഭിക്ക് പറഞ്ഞു കൊടുത്തു.
കിച്ചു എനിക്കും കാണണം. അഭി ചിണുങ്ങി കൊണ്ട് എന്നോട് പറഞ്ഞു.
ഫ്രീയാവുബോൾ നമ്മുക്ക് പോവാടോ. എനിയും സമയമുണ്ടല്ലോ. ഞാൻ അവക്ക് പോവാം എന്ന് ഉറപ്പ് കൊടുത്തു.
അഭി വീണ്ടും അടുക്കളയിലേക്ക് പോയി ഞാനും നീനുവും കൂടി ടീവി കാണാനും.
ടീവിയിൽ അന്നേരം ബാഹുബലി ഫസ്റ്റ് പാർട്ട് ഉണ്ടായിരുന്നു.
ഞാൻ അതും കണ്ട് സോഫയിൽ കുറച്ച് നേരം കിടന്നു.
പച്ച തീ..യാണ് നീ.. എന്ന പാട്ട് നടക്കുബോൾ അഭി എന്റെ അടുത്തേക്ക് വന്ന് എന്റെ മുഖത്തെക്കും ടീവിയിലേക്കും മാറി മാറി നോക്കി.
ഞാൻ തമാനയുടെ സ്ട്രക്ച്ചർ കണ്ട് ആസ്വദിക്കുന്നത് പോലെ മുഖത്ത് ഭാവം വരുത്തിയപ്പോൾ അവൾ ഒരു കുശുമ്പിയെ പോലെ ചുണ്ട് രണ്ട് സൈഡിലേക്കും ആട്ടികൊണ്ട് മുഖം വെട്ടിച്ച് വീണ്ടും അടുക്കളയിലേക്ക് പോയി.
എനിക്കത് കണ്ട് ശരിക്കും ചിരിവന്നു. പണ്ട് തമാന ചേച്ചി എന്റെ കൈക്ക് ഒരുപാട് പണി തന്നിട്ടുണ്ടെകിലും ഇന്നെനിക്ക് തമാനയോട് അങ്ങനൊരു വികാരം പോലും തോന്നുന്നില്ല.
എന്റെ മനസ്സിൽ മുഴുവൻ എന്റെ അഭിയാണ്. എന്റെ പെണ്ണ് 💚
ഫുഡ് കഴിക്കാൻ നേരമായപ്പോൾ അച്ഛൻ പാടത്തുനിന്നും വീട്ടിലേക്ക് വന്നു. ചേട്ടന് ഓഫീസ് ഉള്ളതിനാൽ പുള്ളി ഞങ്ങൾ പാടത്തേക്ക് പോയ സമയത്ത് അവൻ ഓഫീസിലേക്ക് പോയിരുന്നു.
മതി കണ്ടത്. വാ… കഴിക്കാം. അഭി എന്റെ കയ്യിൽ പിടിച്ച് വലിച്ച് എന്നെ സോഫയിൽനിന്നും എഴുനേൽപ്പിച്ചു.