നീനു ഇങ്ങുവാ അമ്മ വാരിതരാം.
വേണ്ട ഇക്കി വല്യമ്മ വാരിതരും.
നീ കഴിച്ചോ അഭി. അവൾക്ക് ഞാൻ വാരി കൊടുത്തോളാം. ഏടത്തി അഭിയോട് പറഞ്ഞു.
അമ്മാവൻ ഉള്ളതുകൊണ്ട് എല്ലാരും സൈലന്റ് ആയിട്ടാണ് ഫുഡ് കഴിച്ചത്.
ഞങ്ങളുടെ ഫുഡ് കഴിക്കല് പകുതിയാവുബോഴേക്കും അച്ഛനും അങ്ങോട്ടേക്ക് കയറിവന്നു.
അച്ഛനുള്ളത് കൂടി അമ്മ വിളമ്പി കൊടുത്തു.
ഊണ് കഴിക്കല് കഴിഞ്ഞ ശേഷം ഞാൻ എന്റെ ഫ്രണ്ട്സിനെ റിസർവേഷന് ക്ഷണിക്കാൻ വേണ്ടി വീട്ടിൽ നിന്നും ഇറങ്ങി.
കാർ എടുത്തുകൊണ്ടാണ് പോയത്.
അങ്ങനെ ഒരാളെ പോലും വിട്ടുപോകാതെ എല്ലാവരെയും നേരിൽ കണ്ട് റിസപ്ഷന് ക്ഷണിച്ചു.
ഇടക്ക് അഭിയുടെ കാൾ ഉണ്ടാവും എവിടെയെത്തി , എന്തയി എന്നൊക്കെ ചോദിച്ചുകൊണ്ട്.
എല്ലാവരെയും ക്ഷണികല് കഴിഞ്ഞ് ഞാൻ തിരിച്ച് വീട്ടിൽ വന്ന് കയറുബോൾ സമയം 7.00 കഴിഞ്ഞിരുന്നു. വണ്ടിടെ ശബ്ദം കേട്ടതും അഭി ഉമ്മറത്തേക്ക് വന്നു.
എവിടെയായിരുന്നു ഇത്രയും നേരം. എപ്പോ പോയതാ.. ഞാൻ ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ അഭി ചെറിയ കേറുവോടെ എന്നോട് ചോദിച്ചു.
എന്റെ അഭി എല്ലാവരിം ക്ഷണികണ്ടേ.. എനി അതിനായിട്ട് വേറെ സമയം ഇല്ലല്ലോ.. ഞാൻ അവളെ സമദനിപ്പിക്കാൻ വേണ്ടി പറഞ്ഞു.
ആ.. എന്തായി നിന്റെ ക്ഷണികല് എല്ലാം കഴിഞ്ഞോ.. ഏട്ടനായിരുന്നു അത്.
ആട കഴിഞ്ഞു. ഞാൻ എട്ടാനുള്ള മറുപടി കൊടുത്തു.
അഭി.. എന്ന നീ അങ്ങോട്ട് ചെല്ല്. ഞാൻ ഇപ്പോ വരാം.
ഞാൻ സാഹചര്യത്തിന് യോജിക്കാത്ത രീതിയിൽ അഭിയോട് അങ്ങനെ പറഞ്ഞപ്പോൾ അവൾ എന്റെ മുഖത്തേക്ക് അതിശയത്തോടെ നോക്കി.
അവൾ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോകുബോഴും അവളുടെ കണ്ണുകൾ എന്നെ സംശയത്തോടെ തന്നെ നോക്കുനുണ്ടായിരുന്നു.
എന്താടാ തെണ്ടി.. നീ കയ്യും കലാസവും കാണിക്കുന്നത്. ഞാൻ പല്ലിറുമ്മിക്കൊണ്ട് ചേട്ടനോട് ചോദിച്ചു.
നിനക്ക് ബിയർ വേണോ.. അവൻ എന്നോട് ചോദിച്ചു.
ഹോ.. അതാണോ.. എനിക്ക് വേണ്ടടാ. ഞാൻ മറുപടികൊടുത്തു.
അതെന്താടാ നീ കല്യാണം കഴിഞ്ഞപ്പോ ആ പരുപാടിയൊക്കെ നിർത്തിയോ…
ഹേയ് അതല്ല. എന്തായാലും എനിക്കിപ്പോ വേണ്ട.
വേണ്ടകിൽ വേണ്ട. ഒരു കാര്യം ചെയ്യ് നീ വനെന്റെ കൂടെ ഒന്ന് നിക്ക്.