കുറച്ച് കാര്യങ്ങൾ മാത്രമാണ് അച്ഛന് അറിയാവുന്നത് ഭാക്കി കാര്യങ്ങളെല്ലാം ചേട്ടനോട് ചോദിക്കേണ്ടിവരുമെന്ന് അച്ഛൻ പറഞ്ഞു.
ചേട്ടനാണെങ്കിൽ ഓഫീസിൽ പോയതിനാൽ അവൻ വന്നതിന് ശേഷം മറ്റുകാര്യങ്ങൾ അവനുമായി സംസാരികം എന്ന് തോന്നി.
ഞാൻ ഡ്രസ്സ് മാറുവാൻ വേണ്ടി റൂമിലേക്ക് പോകുബോൾ അഭി ഡ്രസ്സ് മാറി കഴിഞ്ഞ് പുറത്തേക്ക് പോകുന്നത് കണ്ടു.
അഭി.. നീനുയെവിടെ..
അവള് ഏടത്തിടെ ഒപ്പമുണ്ട്. എന്ന ഞാൻ അങ്ങോട്ട് ചെല്ലട്ടെ കിച്ചു.
പേടിയുണ്ടോ നിനക്ക്… ഞാൻ ചോദിച്ചു.
ചെറുതായിട്ട്.
പേടിക്കണ്ട. അവരൊക്കെ പാവങ്ങളാണ്. നിന്നെപ്പോലെ തന്നെ. ഞാൻ അവൾക്ക് ധൈര്യം പകർന്നു കൊടുത്തു.
അവളൊരു ചിരിയും തന്ന് അടുക്കളയിലേക്ക് പോയി.
ഞാൻ ഡ്രസ്സ് മാറി വരുബോൾ അമ്മാവൻ ടീവിയും കണ്ടുകൊണ്ട് ഇരിക്കുന്നത് കണ്ടു.
എനിക്കും പിന്നെ പ്രത്യകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് അങ്ങേർക്കൊപ്പം ഞാനും ടീവി കാണാൻ ഇരുന്നു.
സംഭവം ന്യൂസാണ്. വല്ല സിനിമയും വെക്കണം എനെനിക്ക് ആഗ്രഹമുണ്ട് പക്ഷേ അമ്മാവൻ ഉള്ളതുകൊണ്ട് അത് നടക്കില്ല. പിന്നെ ഞാനും കരുതി എന്തെങ്കിലും ആയ്കോട്ടെയെന്ന്. ഇന്ന് മാത്രം സഹിച്ചാൽ മതിയല്ലോ.
അമ്മാവനും അമ്മായിക്കും രണ്ട് മക്കളാണ്. ഒരു പെണ്ണും ഒരണും. പെണ്ണിന്റെ കല്യാണം കഴിഞ്ഞതാണ് എന്നെക്കാൾ മൂന്ന് വയസിന് മൂത്തതാണ് അവൾ. പേര് അമ്പിളി. കല്യാണത്തിന് എറണാകുളത്തേക്ക് വന്നിരുന്നു.
പിന്നെയുള്ളത് അഭിഷേക് അവൻ എന്റെ അതെ പ്രായമാണ്. അവൻ ദുബായിലാണ്. അവിടെ ഒരു കമ്പനിയിൽ തരക്കേടില്ലാത്ത എന്തോ ജോലിയാണ്. അതുകൊണ്ട് തന്നെ കല്യാണത്തിന് ലീവ് കിട്ടിയില്ല.
ഏകദേശം ഒരുമണി ആയപ്പോൾ അടുക്കളയിൽ നിന്നും അമ്മയും ഏടത്തിയും അഭിയും അഭിക്ക് പുറക്കെ നീനുവും ഏറ്റവും പുറകിലായി അമ്മായിയും വരി വച്ചുകൊണ്ട് പുറത്തേക്ക് വന്നു. എല്ലാവരുടെ കയ്യിലും ഓരോ പാത്രങ്ങളുമുണ്ട്. അവയെല്ലാം ഡൈനിങ് ടേബിളിന് മുകളിൽ നിരത്തി.
ഏട്ടാ.. എന്ന എനി ഊണ് കഴികാ കിച്ച.. വാ. അമ്മ എന്നെയും അമ്മാവനെയും ഊണ് കഴിക്കാൻ വേണ്ടി വിളിച്ചു.
മോളെ.. എന്ന നിങ്ങള് രണ്ടാളും ഇരുന്നോ.. അച്ഛൻ എനി എപ്പോഴാ പാടത്തുനിന്ന് വര്അ എന്നറിയില്ല. അമ്മ അഭിയോടും ഏട്ടത്തിയോടും കൂടി ഞങ്ങൾക്കൊപ്പോം ഇരുന്നോളാൻ പറഞ്ഞു.