തണൽ 5
Thanal Part 5 | Author : JK | Previous Part
ഒരല്പം വൈകി പോയി എന്നറിയാം. ആദ്യം തന്നെ അതിന് ക്ഷമ ചോദിക്കുന്നു.
പിന്നെ ഇതുവരെ നിങ്ങൾ തന്ന എല്ലാ സ്നേഹത്തിനും ഞാൻ നന്ദി അറിയിക്കുന്നു. തുടർന്നും ആ സ്നേഹം ഞാൻ പ്രതീക്ഷിക്കുന്നു.
പിന്നെ മറ്റൊരു കാര്യം പറയാനുള്ളത് ഇവിടെ നിന്നും വായിക്കുന്ന കഥകൾ അത് ആരുടെ കഥയോ ആയിക്കോട്ടെ. അത് നിങ്ങൾക്ക് ഇഷ്ടപെടുന്നുണ്ടെങ്കിൽ തീർച്ചയായും like ചെയ്യണം.
കാരണം ഞങ്ങൾ കഷ്ടപ്പെട്ട് എഴുതി നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന കഥകൾക്കുള്ള പ്രതിഫലം വെറും ലൈക്കുകൾ മാത്രമാണ്.
അതുകൊണ്ട് ഹൃദയം ചുവക്കട്ടെ ❤️ കഥകൾ കാറ്റ് പോലെ എല്ലാവരിലേക്കും എത്തപെടട്ടെ. 🙏 സ്നേഹത്തോടെ dear .jk
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
“ഇതൊരു love story ആയതുകൊണ്ട് തന്നെ സെക്സ് സീനുകൾ ആവശ്യത്തിന് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ആരും അമിത പ്രതീക്ഷ വെച്ചുകൊണ്ട് വായിക്കാതിരിക്കുക.”
നീനുവിന്റെ അച്ഛാ എന്ന വിളിയും കേട്ട് കിളിയും പോയി കണ്ണും തുറിച്ച് നിൽക്കുമ്പോഴാണ് അന്തരീക്ഷത്തെ തണുപ്പിച്ചുകൊണ്ട് ഏടത്തിയുടെ ഇടപെടലുണ്ടായത്.
ആഹാ.. അപ്പോ അച്ഛൻ വാരിതനാൽ മാത്ര നീനുട്ടി കഴിക്കു..
വല്യമ്മ വാരിത്തരട്ടെ.. എന്റെ മോൾക്ക്.. ഏടത്തി സ്നേഹത്തോടെ നീനുവിനോട് ചോദിച്ചു.
ആ ചോദ്യം കേട്ട് നീനു തടിക്ക് ചൂണ്ട് വിരൽ കുത്തികൊണ്ട് ഒരു നിമിഷം ചിന്തിച്ചു.
മ്മ്…. മതി. അവൾ തല ആട്ടികൊണ്ട് സമ്മതമറിയിച്ചു.
അത് കണ്ട് എനിക്കും അഭിക്കും ഒരുപോലെ ചിരിവന്നു. ഞാൻ ചിരിച്ചുകൊണ്ട് നോക്കിയത് അമ്മയുടെ മുഖത്തെക്കാണ്.
അമ്മ എന്നെ ചുഴിഞ്ഞോന്ന് നോക്കി.
അത് കണ്ടതും ഞാൻ നൈസായിട്ട് അവിടെ നിന്നും അഭിയുടെ അടുത്തേക്ക് മുങ്ങി.
അവൾ ഐറ്റങ്ങളെല്ലാം ടേബിളിൽ നിരത്തുന്ന തിരക്കിലാണ്.
ഞാൻ അവളുടെ അടുത്തെത്തിയതും ഒരു ചമ്മലോടെ അവൾ എന്റെ മുഖത്തേക്ക് നോക്കി.
ഞാനും അവളെ നോക്കി അതെ ഭാവത്തിൽ ചിരിച്ചു കാണിച്ചു.
സോറി… കിച്ചു. ഞാൻ ഇത് തീരെ പ്രദീക്ഷിച്ചില്ല. അഭിരാമി ടേബിളിൽ പ്ലേറ്റുകൾ നിരത്തുന്നതിനിടയിൽ എന്നോട് പറഞ്ഞു.