” ആ പെണ്ണ് പറയണപോലെ എനിക്ക് ഒന്നുല്ല.. എനിക്ക് എന്റെ കുഞ്ചുനേ പോലെയുള്ളു., ”
പിന്നെ ഞങ്ങള് വേറെ കുറെ സംസാരത്തിൽ ഏർപ്പെട്ട്
അങ്ങനെ ആഴ്ചകൾ കടന്നു പോയി ഇതിനിടക്ക് ഗംഗ നന്നായി തന്നെ സുഖമാകുകയും പഴയപോലെ അല്ലേൽ പോലും എല്ലാരോടും ചിരിച്ചുകളിച്ചു സംസാരിക്കാൻ തുടങ്ങി. അതെനിക് വല്ലാത്ത സംശയം ഉളവാക്കിയെങ്കിലും ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ പോയില്ലാ..അല്ല ശ്രദ്ധിക്കാൻ എന്റെ പെണ്ണെനിക്കു അവസരം തന്നില്ല എന്റെ ഒപ്പം ഉള്ള ഓരോ നിമിഷവും അവൾ സന്തോഷിക്കുകയായിരുന്നു ഒപ്പം ഞാനും.
അതിനിടക് ഫ്രണ്ടിന്റെ മാരേജ് ന് പോകാൻ റെഡിയായി നില്കുവാണ് ഞാൻ കൂടെ ഗൗരിയും ഉണ്ട് ഞങ്ങളുടെ കോളിഗ്ഗ്ന്റെ കല്യാണം ആണ്..
” അതെ ഒരു കാര്യം ഞാൻ ആദ്യമേ പറഞ്ഞേക്കാം.. ”
ഓഡിറ്റോറിയത്തിലേക്ക് നടക്കുന്ന എന്റെ കൈയിൽ പിടിച്ചു നിർത്തിയ അവളെ ഞാൻ ഒന്ന് നോക്കി
പച്ച ബ്ലൗസ്സിൽ സ്വർണ്ണ മുത്തുകൾ കൊണ്ട് ഡിസൈൻ ചെയ്ത കൃഷ്ണന്റെ രൂപമുള്ള സെറ്റ് സാരിയിൽ പെണ്ണ് അങ്ങനെ തിളങ്ങി നില്കുവാണ് കാട്ടിക്കെഴുതിയ കൂവളമിഴികളും നെറ്റിയിലെ കറുത്ത കുഞ്ഞുപൊട്ടിനും പുറമെ ഒരു ചന്ദന കുറിയും പെണ്ണിന്റെ അഴകിനെ എടുത്ത് കാണിക്കുന്നു
” എന്തോന്നടി… ”
തിരിഞ്ഞു മുഖത്തേക്ക് നോക്കി ഞാൻ അത് പറഞ്ഞപ്പോ പിന്നിൽ കിടന്ന സാരിയുടെ മുത്താണി പിടിച്ചു മുന്നിലേക്ക് കൊണ്ടുവന്നു എന്നെ സൂക്ഷിച്ചു നോക്കി നില്കുവാണ്