” അതെന്താടാ… നീ അങ്ങനെ പറഞ്ഞെ നിനക്ക് വയ്യാതെ ഇരിക്കുമ്പോ ഞാൻ വരാതെ ഇരിക്കുവോ മ്.. ”
ഞാൻ അവളുടെ കൈയിൽ ചേർത്ത് പിടിച്ചു. അവൾ അതിന് മുകളിൽ അവളുടെ കൈവെച്ചു
” ഞാൻ വെറുതെ… അല്ല ഗൗരിയേച്ചി വന്നില്ലേ…”
തല ചെറുതായി ഉയർത്തി പുറത്തേക് കണ്ണൊന്നു പെയിച്ചു അവൾ അത് പറഞ്ഞപ്പോ ഞാൻ പുറത്തുണ്ടെന്ന് പറഞ്ഞു..
” നിനക്ക് എന്താ സത്യത്തിൽ സംഭവിച്ചേ.. ”
എന്റെ ഉള്ളിലെ പേടി ഇപ്പോളും പോയിട്ടിലായിരുന്നു
” അറില്ല തലയൊന്ന് കറങ്ങി, എവിടോ ചെന്നിടിച്ചു പിന്നെ കണ്ണൊറന്നു നോക്കുമ്പം ഇവിടാ. ”
ഓ സമാധാനം ആയി… ഞാൻ കുറച്ചൂടെ എന്തെല്ലാമോ സംസാരിച്ചു പുറത്തേക്ക് ഇറങ്ങി എല്ലാർക്കും ഉള്ള ചായ വാങ്ങാം പോരാത്തതിന് എനിക്കും ഒന്ന് കുടിക്കണമായിരുന്നു.. അവളേം കൂട്ടി ഞാൻ കാന്റീനിലേക്ക് നടന്നു.
” ഗങ്ങക്ക് എന്താടാ പറ്റിയെ… “