ഞാൻ തലചെരിച്ചു അവരെ നോക്കി എല്ലാരും കൂട്ട ചിരിയാണ് .. ഓ അപ്പൊ എന്നെ തേച്ചതാണല്ലേ ….
” നീ.. അല്ല നിന്നോട് ആര് പറഞ്ഞു… ”
ഉള്ളിൽ അണപ്പൊട്ടിയ ചമ്മൽ ഉള്ളിൽ ഒതുക്കി ഞാൻ അവളോട് ചോദിച്ചപ്പോ
” ഇന്നലെ നീ ഇവിടുന്ന് പോയ്കഴിഞ്ഞു ഞാൻ ഇവിടക്കിടന്നു ബഹളം ഉണ്ടാക്കി സഹികെട്ടു അവർക്ക് രണ്ടാൾക്കും എന്നോട് അത് പറയണ്ട വന്നു… അതാ എല്ലാരും രാവിലെ വന്നേ… അച്ചന്മാർ ബാക്കികാര്യങ്ങൾ നോക്കാൻ ജ്യോത്സയന്റെ അടുത്തേക്ക് പോയിരിക്കുവാ.. അദ്ദേഹമാണ് പറഞ്ഞതാത്ര നമ്മൾ തമ്മിലെ ചെരൂന്ന്..’”
എന്റെ മുഴുവൻ സംശയങ്ങളും ആ മറുപടിയിൽ ഉണ്ടായിരുന്നു.. എന്നാൽ ഞാൻ അവരെ എങ്ങനെ ഫേസ് ചെയ്യും അത്രക്ക് നല്ല പെർഫോമൻസ് ആയിരുന്നല്ലോ ഞാൻ ഇവിടെ..വെറുതെയല്ല ഒരാളും ഒരക്ഷരം മിണ്ടാഞ്ഞെ..
” ഫ്രണ്ടിലോട്ട് കേറി നിലക്ക് നന്ദു…”
അവളുടെ പുറകിലായി ഒളിച്ച എന്നെ പിടിച്ചു മുന്നിൽ നിർത്താൻ അവൾ ആവുന്ന നോക്കുണ്ട്..എന്നാൽ കൊന്നാലും അവരെ നോക്കില്ല എന്ന രീതിയിൽ നില്കുവായിരുന്നു ഞാൻ.
” മുച്ചും… ഇല്ല എന്നെ കൊന്നാലും ഞാൻ മാറില്ല.. ”
“ദേ ഓരോന്ന് ഒപ്പിച്ചിട്ട്… ഇങ്ങോട്ട് നീങ്ങി നില്കാൻ.. ”
” എന്താടി മോളെ അവന്റെ ചാട്ടം ഒക്കെ തീർന്നോ.. ”
എന്റെ കളികണ്ട് അമ്മ ചിരിച്ചോണ്ടാണ് അത് ചോദിച്ചത്