ദൂരെ ഒരാൾ 8 [വേടൻ]

Posted by

” നീ വെറുതെ ഇരി … ഇത് ഇവന്റെ ചേച്ചിയാണ് ചിലപ്പോ ഇവൾക്ക് നിന്നെ സഹായിക്കാൻ പറ്റും..”

 

ഗൗരിയെ പരിചയപെടുത്തുന്ന കണ്ടപ്പോ ഞാൻ മനസ്സിൽ ഓർത്ത്…
ആ പറഞ്ഞ് കേറി കൊടുക്കാൻ പറ്റിയ ആളാ.. ചെല്ല് ചെന്നു കേറിക്കോട്..

 

” എന്തോന്നാ.. ”

 

സംശയം വിട്ട് മാറാതെ അവൾ എന്നെ ഉറ്റുനോക്കുമ്പോൾ

 

 

” ഏയ്യ് ഒന്നുല്ല . നീ വന്നേ.. ”

 

എന്നും പറഞ്ഞു ഞാൻ അവളെ കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും

 

” എനിക്ക് സന്ദീപിനെ ഇഷ്ട്ടാ.. എന്റെ വീട്ടിലും എല്ലാർക്കും ഇഷ്ട്ടാ… ”

 

അത്രേം നേരം കസേരയിൽ ഇരുന്ന മേഘ ചാടി എണ്ണിറ്റ് ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞപ്പോ എല്ലാരും കണ്ണ് മിഴിച്ചു..

അപ്പൊ ഗൗരി എന്നെ ഒരു നോട്ടം നോക്കി.. ഹൊ..

 

” ആണോടാ…”

Leave a Reply

Your email address will not be published. Required fields are marked *