പെട്ടന്ന് തന്നെ അവൾഅവന്റെ കരങ്ങളിൽ ചുറ്റി ഇരുന്നാ കൈകൾ വിടിവിച്ചു നേരെ ഇരുന്നു…
“”ഇത് എന്താ വീട് എത്തിയില്ലേ “” അവൾ മൊബൈൽ എടുത്തു സമയം നോക്കി ചമ്മൽ മറച്ചു സംസാരിച്ചു…
“വീട് എത്തി മണിക്കൂർ രണ്ടു കഴിഞ്ഞു, എന്നിട്ടു ഇപ്പോഴാണോ വീട് എത്തത് ചോദിക്കുന്നെ ” അവൻ
“എന്നിട്ടു ഇതിലിപ്പോ പാളയം ആണല്ലോ??”
“വീട് എത്തി ന്നു പറഞ്ഞപ്പോ ഉറങ്ങണം കൊറച്ചു കഴിയട്ടെ പറഞ്ഞു എന്റെ തോളിൽ ചാരിയത് ആരാ??” അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
“ആരാ??” അവളും ചോദിച്ചു..
“ബെസ്റ്റ് കണ്ണാ ബെസ്റ്റ്.. പറഞ്ഞതും ഓർമ ഇല്ലേ.. എന്നിട്ടു തോളിൽ കിടന്നതു കൊണ്ട് ഉറങ്ങട്ടെ കരുതി.. അതോണ്ട് വണ്ടി നിർത്താതെ ഓടിച്ചു…”
“എങ്കിൽ ഇനി പൊന്നു മോൻ വീട്ടിൽ കൊണ്ട് വിട് ” അവൾ ഒരു കോഞ്ഞാലോടെ പറഞ്ഞു..
“ആയിക്കോട്ടെ തമ്പുരാട്ടി…”
വണ്ടി നേരെ വീട് ലക്ഷ്യം വച്ചു ചലിച്ചു….
വീടിന്റെ ഗേറ്റ് എത്തിയതും അവൾ ഡോർ തുറന്നു ഇറങ്ങി…
എന്നിട്ടു വിൻഡോ സൈഡിൽ കുനിഞ്ഞു അവനോടു ബൈ ആൻഡ് ടേക്ക് കെയർ പറഞ്ഞു..
അവനും സ്നേഹത്തോടെ ഒരു ബൈ പറഞ്ഞു…
അവന്റെ ഉള്ളിൽ തണുത്ത വെള്ളം വീഴുന്ന പോലെ ഉള്ള ഫീൽ..
അവൾ ഗേറ്റ് തുറന്നു ഉള്ളിൽ കയറി വീടിന്റ ഉള്ളിൽ കയറുന്നതു വരെ അവൻ നോക്കി നിന്നു അവളെ..
ഒരിക്കലും അവൻ അവളുടെ പിന്നാമ്പുറം അഴക് അല്ലായിരുന്നു അപ്പോൾ ശ്രേദ്ധിച്ചതു.. ഒരു കാമുകിയെ സേഫ് ആയി അവളുടെ വീട്ടിൽ കയറ്റി വിടും പോലെ ഉള്ള ഫീൽ ആയിരുന്നു…
ആ കാറിന്റെ ഡോർ തുറന്നു ഇറങ്ങിയ അവളിലും എന്തോ ചെറിയ മാറ്റം ഉണ്ടായിരുന്നു…
അവനോടൊപ്പം പോയപ്പോൾ ഉള്ള അവൾ അല്ലായിരുന്നു തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ…
അതിനു പ്രധാന കാരണം ഇന്ന് ഉണ്ടായ സംഭവങ്ങൾ തന്നെ ആയിരുന്നു…
അവളെ സംരക്ഷിക്കാൻ ഇത്രയ്ക്കു ആത്മാർത്ഥത കാണിച്ച അവൻ അവൾ ഉറങ്ങിയപ്പോൾ അത്രയേറെ ശല്യം ഉണ്ടാകാതെ ഇരിക്കാൻ കെയർ ചെയ്ത അവൻ അതായിരുന്നു അവളുടെ ഉള്ളിൽ..