‘ഓഹ് അങ്ങനെ ആയിരുന്നോ,’
“”അതെ ഇപോഴും എന്നെ നീ എന്നും ഡാ എന്നും വിളികേണ്ട എനികൊരു പേരുണ്ട്. ടോം…അടുത്തറിയുന്നവർ ക്രൂസ് ന്ന് വിളിക്കും.”” ഗൗരവം കലർത്തി അവൻ പറഞ്ഞു…
“”ഞനെന്താ വിളികേണ്ടത്? ക്രൂസ് നോ അതോ ടോം എന്നോ??””
“”ടോം ന്നു വിളിച്ചാൽ മതി.””
“”ഞങ്ങളൊക്കെ പട്ടികൾക്കും പൂച്ചകൾക്കും ആണ് ടോം എന്ന് പേരിടാറ്.””
”ഹും ക്രൂസ് ന്ന് വിളിച്ചാൽ മതിയാകും.”
അവൾ ചിരിച്ചു.. .
“”മ്മം മോൾ വന്ന കാര്യം പറ.””
“”ഇന്ന് വയ്കിട്ടു കാര്യവട്ടത് എനികൊരു പാർട്ടിയുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ബിർത്തഡേ യാ.അച്ഛൻ പറഞ്ഞു ടോമിന്റെ കൂടെ പോകാൻ.””
“”മ്മം ശരി. വൈകിട്ട് റെഡി യായി നിന്നോ.””
********************* വൈകിട്ട് 5 മണിക്ക് അവൻ നിരോഷയെ പിക്ക് ചെയ്യാൻ വന്നു.
“”എവിടെ പോയി പിശാജ്. ഒരു ഉത്തരവാദിത്തം ഇല്ല.”” എന്ന് മനസ്സിൽ അവൻ വിചാരിക്കുമ്പോൾ
“”ടോം എങ്ങനെയുണ്ട് ?”‘
തിഞ്ഞു നോക്കിയതും നിരോഷയെ കണ്ട് അവൻ ഞെട്ടി….
ബാർബിയെ പോലെ തന്നെ. മരണ മാസ്സ് ലുക്ക്.
“”പൊളിച്ചു കലക്കി തിമിര്ത്തു.””
പുഞ്ചിരിതൂകി യുള്ള അവളുടെ നില്പ്പ് കണ്ടപ്പോൾ എന്റെ സാറെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാതായി അവനു….
“നമ്മക്ക് പോകാം”” അവൾ ഉരിയാടി….
“””മ്മം തമ്പുരാട്ടി അകത്തേക് ഇരുന്നാലും.””” അവൻ ഡോർ തുറന്നു അവളെ ആനയിച്ചു….
അങ്ങനെ അങ്ങനെ അവർ കാര്യവട്ടത്തേക്ക് പുറപെട്ടു.
പോകുന്ന വഴി കാഴ്ചകൾ കണ്ടു നിരോഷാ വണ്ടിയിൽ ഇരുന്നു ഓരോന്ന് അവനോടു സംസാരിച്ചു ഇരുന്നു…
“മുംബൈയിൽ പഠിക്കുന്ന നിനക്ക് ഇവിടെയും കുട്ടുകാർ ഉണ്ടോ??”
“”സ്കൂൾ കാലം മുതൽ ഒരുമിച്ച് പഠിച്ചത…അവിടെ ഒരു അറേബ്യൻ ക്യാമ്പിലാണ് പാർട്ടി വച്ചിരിക്കുന്നത്.””
“””അപ്പൊ ബെല്ലി ഡാൻസ് ഓക്കേ ഉണ്ടാവല്ലോ ?”””
“”അയ്യട. ഉണ്ടെങ്കിലും നിന്നെ ഞാൻ കാണാൻ വിട്ടിട്ടുവേണ്ടേ.”” അവൾ ചിരിച്ചു കൊണ്ട് മൊഴിഞ്ഞു…
ഒന്നര മണിക്കൂർ യാത്രയ്ക് ശേഷം ക്യാമ്പിൽ എത്തി.
അവിടെ എത്തിയപ്പോൾ തന്നെ അവൾ ഉള്ളിലോട്ടു പോയി…
ഞാൻ അവിടെ എല്ലാം വീക്ഷിക്കുക ആയിരുന്നു ….
കൊറെയേറെ ആളുകൾ ഉണ്ടായിരുന്നു.. പകുതിയോളം നിരോഷയുടെ പ്രായക്കാർ ബാക്കി കുടുംബക്കാരും ബന്ധുക്കളും…