“”ഏയ് നല്ല സുഗല്ലേ..”” അവൻ ഒന്ന് ആക്കി പറഞ്ഞു
നിരോഷയുടെ മുഖത് പുഞ്ചിരി വിടർന്നു. പക്ഷെ അവളതു കടിച്ചമർത്തി.
എന്നിട്ട് എന്റെ മുന്നിലേക്ക് 500 രൂപ നീട്ടി.
അവൻ അത് നിഷേധിച്ചു.
“”എന്തെ പണം വാങ്ങാതെ ഞാൻ മോശമായി പെരുമാറിയത് കൊണ്ടാണോ ? ഞാൻ ഒരു തമാശ കാണിച്ചതല്ലേ.”” അവൾ ഒരു മയത്തിൽ പറഞ്ഞു….
“”അതുകൊണ്ടല്ല എനിക്ക് ചെയ്യുന്ന പണിക്ക് കൃത്യമായി ശമ്പളം നായർ സർ ഇന്നലെ തന്നു “”
“”മ്മം. “”അവളുടെ മുല്ല മൊട്ടുപോലുള്ള പല്ലുകൾ. അവനെ നോക്കി പുഞ്ചിരിതൂകി….
“പക്ഷെ അച്ഛൻ എന്നെ കൊണ്ട് വരാൻ വണ്ടി ക്യാഷ് മാത്രം അല്ലെ തന്നു കാണുകയുള്ളു, ഇത് താഴെ നിന്നു പെട്ടി എടുത്തു ഇതുവരെ വന്നതിനു…”
“അത് ഞാൻ നായർ സർ നോട് പറഞ്ഞു ചോദിച്ചു വാങ്ങിച്ചോളാം, മാഡം ക്യാഷ് കൈയിൽ വച്ചോ” അവൻ ഒന്ന് പുച്ഛിച്ചു പറഞ്ഞു…
ഒരു സലാം പറഞ്ഞു അവൻ താഴ്യ്ക് ഇറങ്ങി.
നേരെ അവൻ വീട്ടിലേക്കു വിട്ടു, മനസ്സിൽ ഇതുവരെ ഇല്ലാത്ത ഒരു ആനന്ദം. റൂമിൽ ചെന്ന് ഓരോന്ന് ഓർത്ത് അവൻ ചിരിച്ചു.
“”ഡാ നിനക്ക് എന്താ വട്ടായോ ?വെറുതെ കിടന്നു കിണികന്.”” അവന്റെ അമ്മ റൂമിൽ വന്നപ്പോൾ അവനോടു ചോദിച്ചു…
“”ഒന്നുല്ല എന്റെ അമ്മ കുട്ടിയെ . ഓരോന്ന് ഓർത്ത് ചിരിച്ചതാ. അമ്മ ഫുഡ് എടുത്ത് വയ്ക്. ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്.”‘
***************** അന്ന് വൈകിട്ടും അടുത്ത ദിവസങ്ങളിലും നല്ല കള്ള് സേവന തന്നെ നായർ സാറിന്റെ പക്കൽ നിന്നു ടോം ണ് കിട്ടിയിരുന്നു…
നായർ ആളു തെണ്ടി ആണെങ്കിലും ടോമിനെ കൊറേക്കെ കാര്യം ആയിരുന്നു…
അത് തന്നെയാണ് ബാക്കി ആരെയും അടുപ്പിക്കാത്ത നായർ ടോമിനെ ചില കാര്യങ്ങൾക്കു സ്വാതന്ത്ര്യം നൽകിയതും
*****************
2ദിവസത്തിന്ന് ശേഷം.
“”ഡോ. …””
അവൻ തിരിഞ്ഞ് നോക്കി ആരാ അത്.
“”ഞാനാ നിരോഷാ . രണ്ടു മൂന്ന് ദിവസായിട്ട് നിന്നെ ഇവിടെങ്ങും കാണാനേയില്ലലോ.””
“ഞാൻ ഇവിടേക്കെ തന്നെ ഉണ്ടായിരുന്നു തമ്പുരാട്ടി കാണാത്തതു ആയിരിക്കും…’”