ടോം – ആഹ് ശെരി സാറെ…
അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു… കുളിക്കാൻ കയറി.. എല്ലാം വേഗം തന്നെ തീർത്തു… ഡ്രെസ്സും മാറി നേരെ അമ്മയുടെ റൂമിൽ പോയി ഒന്ന് വാതിൽ കൊട്ടി…
അമ്മയോട് ഓട്ടം ഉണ്ട്… ഒരു 7.30 -8.00 ന് ഉള്ളിൽ വരും എന്ന് പറഞ്ഞു.. അവൻ വീട്ടിൽ നിന്നു ഇറങ്ങി വണ്ടി എടുത്തു തിരുവനതപുരം ഡോമസ്റ്റിക് എയർപോർട്ടിൽ ലേക്ക് വിട്ടു…
ഒരു അരമണിക്കൂർ ഓട്ടമേ ഉള്ളു… വണ്ടി ഒടിക്കാനത്തിന് ഇടയിൽ അവൻ അവന്റെ പഴയ കാലത്തിലേക്കു ഒന്ന് വേഗം പോയി വന്നു….
നമ്മുടെ കഥനായകനെ കുറിച്ച് പറഞ്ഞില്ലാലോ…
ഒരു പക്കാ തിരുവനന്തപുരംകാരൻ ആണ് നമ്മുടെ ടോം… വീട്ടിൽ അമ്മയും അവനും അനിയത്തിയും ഉള്ളു… അവന്റെ അച്ഛൻ മഹാ കള്ള് കുടിയൻ ആയിരുന്നു… അതുകൊണ്ട് തന്നെ അവന്റെ അച്ഛൻ ടോമിന്റെ 10 ആം വയസിൽ ഇക്കലോഹം വീടിഞ്ഞു…
ടോമിന്റെ അമ്മയെ അവന്റെ അച്ഛൻ കല്യാണം കഴിക്കുമ്പോൾ വയസു 17.. അവന്റെ അച്ഛൻ തുടക്കത്തിലേ നല്ല പെർഫോമൻസ് ആയതു കൊണ്ട് കല്യാണം കഴിഞ്ഞു ആദ്യം വർഷം ആയപ്പോൾ തന്നെ ടോം പുറത്തു വന്നു അത് കഴിഞ്ഞു 3 വർഷം കഴിഞ്ഞു ടോമിന്റെ അനിയത്തി ഡെയ്‌സി യും റിലീസ് ആയി…. ടോമിന്റെ അച്ഛൻ അന്നൊന്നും കള്ള് കുടിയൻ ആയിരുന്നില്ല. കല്യാണം കഴിഞ്ഞു കാർ ന്റെ സ്പയർ പാർട്സ് ബിസിനെസ്സ് നല്ല രീതിയിൽ തന്നെ പോവുക ആയിരുന്നു.. പാർട്ണർ ചതിച്ചു അതൊക്കെ വെള്ളത്തിൽ ആയപ്പോഴാണ് കള്ള് കുടി തുടങ്ങിയത്..
ആ കള്ള് കുടി അയ്യാളുടെ ജീവിതത്തിനെ തന്നെ നശിപ്പിച്ചു…
ടോമിനു ഇപ്പോൾ 23 വയസു… 23 വയസു കാരൻ ആണ് എങ്കിലും വീടിന്റെ മുഴുവൻ ഉത്തരവാദിത്തവും ടോം ആണ് നോക്കുന്നത്.. ഒപ്പം അവന്റെ 20 വയസു പ്രായം ഉള്ള അനിയത്തി ഡെയ്സി യുടെ പഠനം വരെ…. പഠിക്കുന്ന കാലത്തെ അവൻ മിടുക്കൻ ആയിരുന്നു പഠിക്കാൻ.. അവന്റെ അമ്മ പല ജോലികൾ ചെയ്തും അവനെ പഠിപ്പിക്കാൻ തയാറായിരുന്നു.. പക്ഷെ അവനു അവന്റെ അമ്മയെ കഷ്ടപ്പെടുത്തുന്നത് സഹിക്കാൻ വയ്യാതെ ഡിഗ്രി പഠനം കഴിഞ്ഞു ജോലി ചെയ്യാൻ തുടങ്ങി.. കഴിഞ്ഞ വർഷം ആയിരുന്നു അവൻ ലോണിന് ഒരു കാർ എടുത്തത്…ഇപ്പോൾ പ്രൈവറ്റ് ഓട്ടങ്ങൾ ആയി ജീവിതം മുന്നോട്ടു നീളുന്നു…