അത് കണ്ട് ഞാനൊന്ന് പതറാതിരിന്നില്ല. കാരണം അവളെ പേടിക്കണം. മാടമ്പള്ളിയിലെ മനോരോകിയാണ് മുന്നിലിരിക്കുന്നത്. പ്രാന്തി എന്ത് ചെയ്യുമെന്ന് ഒരു കണിയാനും പ്രവചിക്കാൻ പറ്റില്ല.!
“” താൻ എപ്പഴേലും കെട്ടിയെടുക്ക്…!””
എന്നുമ്പറഞ്ഞവൾ പുറത്തേക്കിറങ്ങിയപ്പോൾ തന്നെ ജിൻസി കാറുമായി ഓഫീസിന് മുന്നിലെത്തിയിരുന്നു.
എന്നെയൊന്ന് കലിപ്പിച്ച് നോക്കി തടകചെന്ന് കാറിൽ കയറി. പിന്നാലെ ഞാനും.
“” ജിൻസി…. എനിക്കെന്തേലുങ്കഴിക്കണം… നല്ല വിശപ്പുണ്ട്… ഏതേലും റസ്റ്റോറന്റിൽ നിർത്തുവോ…!? “”
കാറ് നീങ്ങിതുടങ്ങിയപ്പഴേ തടകയുടെ നാവ് ചലിച്ചു.
“” അതെന്നതാ പെട്ടന്നൊരു വെശപ്പ്… രണ്ടുങ്കൂടെ തല്ലുപിടിയായിരുന്നോ ഓഫീസിൽ… ഏഹ്..””
എന്തോ വല്യതമാശ പറഞ്ഞമട്ടിലിരുന്ന് സ്വയം ചിരിച്ച ജിൻസിയെ ഞാനറിയാതെയൊന്ന് നോക്കിപ്പോയി…
ഇനിയമ്മൂന്റെ കൂടെനടന്നിട്ടാണോയെന്തോ..!! കാരണമവളുടെ വായീന്നാണ് ഇതുപോലുള്ള ഊളച്ചളികൾ പൊതുവെ വരാറ്.
“” ഉച്ചക്കൊന്നുങ്കഴിച്ചില്ലടീ… ഹോ..!! “”
“” അതെന്നാ കഴിക്കാഞ്ഞേ… “”
ജിനിസിയുടേത് ന്യായമായ ചോദ്യമായിരുന്നു.
“” രാവിലെച്ചെന്നപ്പോമുതലുള്ള അവരുടെ സംസാരോം നോട്ടോം കാണണം…. തൊലിപൊളിഞ്ഞുപോയി… പിന്നേങ്കേറിച്ചെന്ന് കോമഡിപ്പീസാവാൻ തോന്നീല…!””
അഭിരാമിയുടെ ശബ്ദം നന്നേ പതിഞ്ഞുപോയിരുന്നു.
അതിനാരുമൊന്നും പറഞ്ഞില്ലേലും
“” നീയുമൊന്നും കഴിച്ചില്ലേടാ…?!””
എന്നയവളുടെ ചോദ്യം എനിക്ക് നേരെവന്നു.
” ആഹ്… ഞാങ്കഴിച്ചതാ… “”
എന്ന് മറുപടികൊടുത്തതും അവള് തന്ന മറുപടിക്കെട്ട് ഞാനങ്ങില്ലാണ്ടായി.
“” ആഹ്… നിനക്കല്ലേലും നാണോം മാനോമൊന്നുമില്ലല്ലോ…!! “”
“” മൊത്തത്തിനാറിനിക്കണ എനിക്കിത്തിരി നാണോമ്മാനോം കുറവാ…!! അല്ലേലും ചാണകക്കൂഴീവീണ എനിക്കതൊന്നും വല്യ നാറ്റായിട്ടൊന്നും തോന്നീല്ല…! “”
അതത്യാവശ്യം നല്ലരീതിക്ക് കൊണ്ടെങ്കിലും പിടിച്ച് നിൽക്കണല്ലോന്ന് ഓർത്ത് പറഞ്ഞ ഡയലോഗ് അവസാനിക്കുമ്പോ അത് താടകയെ നോക്കിയാണ് പറഞ്ഞത്.
അത് കണ്ടവളൊന്ന് പല്ല് കടിച്ചു. അപ്പൊ ഞാനുദ്ദേശിച്ചതാൾക്ക് മനസിലായി. നോം കൃതാർത്ഥനായി..!!
അങ്ങനെ തടകയെ ഊട്ടാനായി അത്യാവശ്യന്നല്ലയൊരു റെസ്റ്റോറന്റിൽ തന്നെയാണ് ജിൻസി കയറിയത്.
അവിടെ പോസ്റ്റടിക്കണല്ലോ എന്നോർത്ത് ഞാനൊരു ഷേക്ക് ഓർഡർ ചെയ്തു. തരക്കേടില്ലാത്ത രുചിയൊക്കെ ഉണ്ടായിരുന്നെങ്കിലും എനിക്കെന്തോ അതങ്ങട് പിടിച്ചില്ല.
“” ഡീയമ്മു… നിനക്കിത് വേണോ…. എനിക്കിഷ്ടായില്ല…!! “”