“എന്റീശ്വര ഞാനാണോ ഇനി അമ്പി…!!”
മൾട്ടിപ്പിൽ പേഴ്സണാലിറ്റി ഡിസോഡർ വല്ലോമാണോ എന്നുപോലും ചിന്തിക്കാതിരുന്നില്ല.
ആ ഒറ്റ സംഭവംകൊണ്ട് ഒരു ഗുണമുണ്ടായി. പിന്നെ അവിടെയാരും ആ സംഭവത്തെപ്പറ്റി ഒരക്ഷരം മിണ്ടീട്ടില്ല.
ജോലിത്തിരക്കിൽ സമയം കടന്നുപോയത് അറിഞ്ഞേയില്ല. ഏതാണ്ട് എല്ലാം ഒതുക്കി നോക്കുമ്പോൾ സമയം അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്. നാലരയോടെ എല്ലാവരും ഇറങ്ങും. എന്തുകൊണ്ടോ ഇന്നെന്നെ വിളിക്കാൻ ആരും വന്നില്ല.
ക്യാബിൻ പൂട്ടി പുറത്തിറങ്ങുമ്പോൾ ലോബിയിൽ ഇരുന്ന് ഉറക്കന്തൂങ്ങുന്ന താടകയെ ആണ് കാണുന്നത്.
“ഇവള് പോയില്ലേ…!!”
അവളുടെ അടുത്തേക്ക് നടക്കാനൊരുങ്ങിയപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത്. അതിന്റെ ശബ്ദങ്കേട്ട് താടക ഉറക്കം ഞെട്ടി.
ജിൻസിയാണ് ഫോണിൽ.
“” എടാ നിങ്ങളിറങ്ങിയായിരുന്നോ …? അവളെ വിളിച്ചിട്ടെടുത്തില്ല… സൈലന്റ് ആണെന്ന് തോന്നുന്നു…!!””
“” ഇല്ലടാ… ദേ ഇറങ്ങാൻ പോകുവാ… എന്തേലും വാങ്ങാനുണ്ടോ..? “”
“”ഹേയ്… അല്ലടാ… ഞാനുമമ്മുവും ഒന്ന് പുറത്തോട്ടിറങ്ങി…നിങ്ങളേം പിക്ക് ചെയ്യാന്നോർത്തു…ഒരഞ്ചുമിനുട്ട്.. ഞങ്ങളിപ്പോ അവിടെടുത്തും. “”
“” ഓക്കേഡാ… വെയിറ്റ് ചെയ്യാം… ”
അവളോട്‌യെസ്സുപറഞ്ഞ് ഫോൺ വെക്കുമ്പോൾ തടകയെന്നേം മിഴിച്ച് നോക്കിനിക്കുവായിരുന്നു.
അവൾടെ നോട്ടങ്കാണുമ്പോൾ ആ ഉണ്ടക്കണ്ണ് കുത്തിപ്പൊട്ടിക്കാൻ തോന്നണുണ്ട്. പക്ഷേ വെറുതേപോയി ചൊറിഞ്ഞാലുള്ള അവൾടെ പ്രതികരണം പ്രവാചനാധീതമായതിനാൽ റിസ്ക് എടുക്കണ്ടാന്നുവച്ചു. അല്ലാണ്ടവളെ പേടിയായത് കൊണ്ടൊന്നുവല്ല… ഏത്..!!
“” ആരാ വിളിച്ചേ….!!””
എന്നേം ചൂഴ്ന്ന് നോക്കിയുള്ള അവളുടെ ചോദ്യം വന്നതും ഞാനവളെയൊന്ന് നോക്കി.
“” എന്നെപ്പലരും വിളിക്കും… അതൊക്കെ നിന്നെബോദിപ്പിക്കേണ്ടാവിശ്യം എനിക്കില്ല…!! “”
എത്രയൊക്കെ അടങ്ങിയിരിക്കാം എന്നോർത്താലും സമ്മതിക്കില്ല… അവളല്ല… എന്റെ മനസ്…!!
എന്തോ പറയാനോങ്ങിയ അവൾ എന്തോ ഓർത്തിട്ടെന്നപോലെ അത് വിഴുങ്ങി. പിന്നെ ചുണ്ടുകോട്ടി എന്തോ പിറുപിറുത്ത് ഫോണിൽ നോക്കിയിരിപ്പായി.
“” നമുക്ക് പോണ്ടേ…!! “”
എന്റെ നോട്ടം മാറിയതും ചോദ്യമെത്തി.
“” ആരുങ്കെട്ടിവച്ചിട്ടില്ലല്ലോ…. പോണോങ്കി പോയ്ക്കൂടെ…!””
ചൊറിയുക എന്ന് തന്നെയാണ് എന്നെന്റെയുദ്ദേശം എന്ന് മനസിലാക്കിയപ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകി.