എന്നാൽ ഞാനത് മൈൻഡ് ആക്കിയില്ല.
“” മോനൂന് ദേഷ്യമ്മരുന്നുണ്ടോ…!! “”
വീണ്ടുമതിന് പട്ടിവിലകൊടുത്തപ്പോൾ അവളടങ്ങുമെന്ന് കരുതിയ എനിക്ക് തെറ്റി.
“” ശ്യെടാ ഇത് മിണ്ടുന്നില്ലല്ലോ….!! കേടായിപ്പോയോ…? മോനു അവിടന്നിറങ്ങിയപ്പോ മിണ്ടുന്നതെടുത്തില്ലേ…!! “”
അതോടെന്റെ പിടിവിട്ടു.
“” നായിന്റമോളേ…. തന്തക്കും തള്ളക്കും പറയിപ്പിക്കണ്ടടങ്ങി ഇരുന്നില്ലേ നീയെന്റേന്ന് വാങ്ങും…!! “”
“” ഓഹ് പിന്നേ… ഇയാള് കൊറേയുണ്ടാക്കും… ഞാനതും നോക്കി ചുമ്മാ നിക്കുവല്ലേ…!! ”
“” അന്നോഫീസീ വച്ചൊരെണ്ണം കിട്ട്യപ്പോ നിന്നാടിലെ… ഇനി ഞാങ്കയ് വെക്കുവാണേ ഒന്നീ നിക്കില്ലാന്നുകൂടെ ഓർത്തേച്ചാമതി…!””
“” അപ്പൊ താനെന്നെ തല്ലുവോ… തല്ലിനോക്കടോ…! ബാക്കി ഞാനപ്പോ കാണിച്ചുതരാം..! “”
“” എന്തേ നിനക്ക് സംശയമുണ്ടോ…. പിന്നെ നിന്റെയീ തിളപ്പെന്റെ അമ്മയെ കണ്ടേച്ചാണേൽ ഇതൂടെ ഓർത്തോ… നമ്മടെ കാര്യത്തിലിനി ഇടപെടൂലാന്ന് അമ്മേക്കൊണ്ട് സത്യഞ്ചെയ്യിച്ചിട്ടാ ഞാനമ്മേനെ പറഞ്ഞയച്ചത്…. അതോണ്ടേനി പുന്നാര മോളേ… ഞാന്നിന്നെ തല്ലിക്കൊന്നാലുവമ്മ ഇടപെടൂല…!! “”
ഞാനത് പറഞ്ഞപ്പോ തടകയേതാണ്ട് കാറ്റുപോയ ബലൂൺ പോലെ ഒതുങ്ങിപ്പോയി. അപ്പൊ അമ്മേടെ ബലത്തിലാണ് നാറിയീ കിടന്ന് തിളച്ചത്.
എന്നെയൊന്ന് തുറിച്ചുനോക്കി ഏതാണ്ടൊക്കെ പിറുപിറുത്ത് അവള് പിന്നീടങ്ങോട്ട് വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരിപ്പായി.
അതുകണ്ട് എനിക്ക് ചിരിവന്നുപോയി.
ഇത്രേ ഉള്ളു നീ… ഇനി രാഹുലിനോട് കളിക്കാൻ നിന്നാ എടുത്ത് വല്ല പൊട്ടാക്കിണറ്റിലുമിടും കേട്ടോടി മരത്തവളേ….!!
മനസ്സിൽ സ്വയം പറഞ്ഞ് ചുണ്ടിൽ ഊറിവന്ന ചിരിയോടെ ഞാൻ തിരിച്ച് ഫ്ലാറ്റിലേക്ക് ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.
*********
അവരുടെ ഓരോ നീക്കവും വീക്ഷിച്ച് ഒരു കറുത്ത മോഡിഫൈഡ് മാഹീന്ത്ര താർ അവരുടെ പിന്നാലെ ഉണ്ടായിരുന്നത് ഇരുവരും ശ്രദ്ധിച്ചില്ല. താറിനകത്തിരുന്ന ആരോഗ്യവാനായ യുവാവ് ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു.
“” സാർ… നമ്മുടെ പ്ലാൻ വർക്ക് ആയില്ല എന്നാണ് തോന്നുന്നത്…!! അവളെ വീട്ടിൽ നിന്ന് പുറത്താക്കി എന്ന വിവരം സത്യം തന്നെയാണ്… പക്ഷേ അവളിപ്പോഴും സന്തോഷത്തോടെയാണ് ഇരിക്കുന്നത്…!! “”
ആ യുവാവ് ഫോണിലൂടെ സന്ദേശം കൈമാറി.