ശത്രു…!! ഇവളെന്റെ ശത്രുവല്ലേ….!!
അവളുടെ സൗന്ദര്യത്തിലലിഞ്ഞ ഞാൻ അത് പൂർണമായും മറന്നിരുന്നു.
“” ഡീ…!! “”
എന്നലറി ഞാനവളെ എന്റെ ദേഹത്തുനിന്ന് തള്ളിമാറ്റി.
അവളൊരു ഞെട്ടലോടെ ഞെട്ടിപ്പിടിച്ചെണീറ്റു.
“” നീ… നീയെന്താ ഇവിടെ….!! ഇന്നലെ ഇവിടെ കിടന്നോന്ന് സമ്മതിച്ചൂന്ന് വച്ച് എന്നും ഇവിടെ സ്ഥിരതാമസമാക്കാന്നാണോ കരുതിയേക്കണേ…!! “”
“” അതമ്മ… അമ്മ പറഞ്ഞിട്ടാ ഞാനിവിടെ…!! “”
“” അമ്മ പറഞ്ഞൂന്ന് വച്ച്..! “”
“” ഹലോ ചൂടാവണ്ട…! അല്ലിയുടെ ഒന്നിച്ച് കിടന്നോളാന്ന് ഞാമ്പറഞ്ഞെയ… അമ്മയാ സമ്മതിക്കാഞ്ഞേ…!””
ആദ്യത്തെ അവളുടെ ഞെട്ടലൊക്കെ മാറിയതും അവള് ഫോമായി.
അത് കണ്ട് ഞാനൊന്ന് പതറാതിരുന്നില്ല.
“” അമ്മ ഈ റൂമിൽ കിടക്കാനാ പറഞ്ഞേ… അല്ലാണ്ട് എന്റെ നെഞ്ചത്ത് കിടക്കണോന്ന് അല്ല…!! “”
പതറലോളിപ്പിച്ച് ഞാൻ പറഞ്ഞതും അവള് ചമ്മി.
“” അതുറക്കത്തില്… അറിയാണ്ട്..!! “”
നന്നായി ചമ്മിയതുകൊണ്ടാണെന്ന് തോന്നുന്നു നേരത്തേ ഉണ്ടായ കനമൊന്നും ശബ്ദത്തിനില്ലായിരുന്നു.
അവളെയൊന്ന് കണ്ണുരുട്ടി ഞാൻ എണീറ്റ് ഫ്രഷ് ആവാനായി പോയി. അമ്മ എണീറ്റ് അടുക്കളയിൽ ആയിരുന്നു. ഒരു മണിക്കൂർ കൂടെ കഴിഞ്ഞാൽ അവർ ഇവിടന്ന് ഇറങ്ങും. എയർപോർട്ടിലേക്ക് വല്യ ദൂരമൊന്നുമില്ല.
“” മോനൂന് ദോശയെടുക്കട്ടെ…?! “”
അമ്മ എന്നോട് ചോദിച്ചതും കേട്ടുകൊണ്ടാണ് താടക അങ്ങോട്ട് കേറിവന്നത്.
അവൾടെ മുഖത്തെയാ തൊലിഞ്ഞ ചിരികൂടെ കണ്ടതും ഫ്ലാറ്റിപ്പോ ഇടിഞ്ഞു വീണിരുന്നെങ്കിൽ എന്നോർത്തുപോയി.!!
അല്ലാണ്ട് പിന്നേ…! ഈ പത്തിരുപത്തിയാറ് വയസുള്ള എന്നെപ്പോലുള്ളവരെ കുട്ടൂസേ മോനൂസേ എന്നൊക്കെ വിളിക്കുന്നതിത്തിരി കോമെഡി ആയ്ട്ട് ആണ് എനിക്കെപ്പഴും തോന്നാറ്. ഒരുമാതിരി ഗുണ്ടകൾക്ക് ഇക്കിളി സുകു എന്ന് പേരിട്ടമാതിരി.!!
അങ്ങനെ ഫുഡ് അടിയൊക്കെ കഴിഞ്ഞ് അവർ ഇറങ്ങാൻ തയാറായി. ജിൻസിക്കിന്ന് ഡ്യൂട്ടി ഉണ്ട്. അമ്മുവും ഇന്ന് തിരിച്ച് ജോയിൻ ചെയ്യുകയാണ്. അവർ രണ്ടുപേരും രാവിലേ ഇവിടേക്ക് വന്ന് അവരെയൊക്കെ കണ്ട് യാത്ര പറഞ്ഞൊക്കെയാണ് ജോലിസ്ഥലത്തേക്ക് പോയത് തന്നെ. ഞാൻ ഇന്ന് ലീവ് ആക്കി. താടകയും ലീവ് ആണെന്നുതോന്നുന്നു. കാരണം ഓഫീസിലേക്കുള്ള ഒരുക്കങ്ങളൊന്നും തന്നെ നടന്നിട്ടില്ല.