ശരണ്യ : ബൈ….
വീട്ടിൽ പോകുന്നതിന്റെ സന്തോഷത്തിൽ സംഗീത എല്ലാ ജോലികളും നേരത്തെ തീർത്തു. ഒരു ദിവസത്തേക്കെന്നു പറഞ്ഞാലും വീട്ടിലേക്ക് പോകുമ്പോൾ ഒരു ബാഗ് നിറയെ തുണിയും സാധനങ്ങളും എടുത്തു കൊണ്ടേ അവർ പോകൂ…
ഉച്ചയൂണും കഴിഞ്ഞു ഞങ്ങൾ ഇറങ്ങി… ഇന്നലെ പറഞ്ഞ കാര്യങ്ങളോന്നും ഞങ്ങളുടെ സംസാരത്തിൽ വന്നില്ല… സംഗീത മനഃപൂർവം ആ ടോപ്പിക്കിലേക് വന്നില്ല എന്ന് തന്നെ പറയാം… ചിലപ്പോൾ അവൾ ഇന്നലത്തെ മൂഡിൽ പറഞ്ഞതായിരിക്കും അതെല്ലാം… 20 മിനിറ്റ് കൊണ്ട് വീടെത്തി… ഗേറ്റ് കടന്ന് ഉള്ളിലേക്കു കടന്നതും ശരണ്യ പുറത്തേക്ക് ഇറങ്ങി വന്നു…
സംഗീത കാറിൽ നിന്നും ഇറങ്ങിയതും ശരണ്യ വന്നവളെ കെട്ടിപിടിച്ചു… മുൻപും ഇതുപോലെ അവൾ കെട്ടിപിടിക്കാറുണ്ടെങ്കിലും എന്റെ മനസ്സിൽ വേറെ ചിന്ത ആയിരുന്നത് കൊണ്ട് അവരുടെ കെട്ടിപിടുത്തതിന് വേറെ എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് ഞാൻ നോക്കി… ഒരു ചേച്ചിയും അനിയത്തിയും തമ്മിലുള്ള സ്നേഹത്തിനപ്പുറം എനിക്കൊന്നും അതിൽ കാണാൻ കഴിഞ്ഞില്ല…
ബാഗുമെടുത്തു ഞാനും വീട്ടിലേക്ക് കയറി.. അച്ഛൻ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു ‘അമ്മ അടുക്കളയിലും സംഗീത അമ്മയെ കാണുവാൻ അടുക്കളയിലേക്ക് കയറിയ സമയം ഞാൻ ബാഗ് എടുത്തു ബെഡ്റൂമിലേക്ക് നടന്നു..
താ ചേട്ടാ നു പറഞ്ഞു ശരണ്യ ബാഗിലേക്ക് കയറി പിടിച്ചു
വേണ്ട ഞാൻ എടുത്തു വെച്ചോളാം..
ഞാൻ ബാഗുമായി റൂമിലേക്ക് നടന്നു കൂടെ ശരണ്യയും…
മൂന്നു ബെഡ്റൂമുകൾ ഉള്ള ആ ഒരു നില വീട്ടിൽ സംഗീതയും ശരണ്യയ്ക്കും വേറെ റൂമുകൾ ഉണ്ടായിരുന്നു എന്നാൽ രണ്ടും ഒരു റൂമിലെ കിടക്കാറുള്ളു… അതിന്റെ കാരണം ഇപ്പോളല്ലേ മനസിലായത്…
നീ ഇപ്പോൾ ഈ റൂമിലാണോ കിടക്കുന്നത്… നല്ല വൃത്തിയാക്കി ഇട്ടിരുന്ന സംഗീതയുടെറൂം കണ്ടപ്പോൾ ഞാൻ ചോദിച്ചു…
അല്ല… ഞാൻ അപ്പുറത്തെ റൂമിലാ… എന്നിട് എന്തിനാ ഇന്നലെ എന്നെയും കൊണ്ട് ഇവിടേക്ക് വന്നത്….
ഞാൻ അല്ലാലോ വന്നത്… ചേട്ടനല്ലേ എന്നെയും വലിച്ചു കൊണ്ട് വന്നത്…
അപ്പോളേക്കും സംഗീത റൂമിലേക്ക് കയറി വന്നു…
ഇന്നും ഞാൻ പുറത്താണോ കിടക്കേണ്ടത് ? ഞാൻ സംഗീതയോട് ചിരിച്ചു കൊണ്ട് ചോദിച്ചു