” ആനയോ….??”
അവൾ നിന്ന് വിക്കിയാപ്പോ ഞാൻ പുരികം ഒന്ന് പൊക്കി അത് ചോദിച്ചു
” അല്ല… അനാമിക… ”
അവൾ ഇപ്പോളും പേടിയോടെ നോക്കുകയാണ്… ഞാൻ ഒരു സംഭവം തന്നെ…
” അപ്പോ എന്റെ ആമികുട്ടി… എനിക്ക് ഒരു ചായ ഇട്ടോണ്ട് വരവോ… ”
അങ്ങനെ വിളിച്ചുകൊണ്ടാണോ ഒന്ന് നോക്കി., ഞാൻ അത് പറയണ്ട താമസം കണ്ണൊന്നു തുടച്ചു പെണ്ണ് താഴോട്ട് ഒറ്റ ഓട്ടം.. ഞാൻ ഒരു ചിരിയോടെ അത് നോക്കി നിന്ന്.. കുറച്ചുകഴിഞ്ഞു ലാപ്പിൽ നോക്കിയിരിക്കുമ്പോൾ ആണ് പെണ്ണ് വരുന്നേ… ഒരു മടി ഒക്കെ ഉണ്ട് വരാൻ. പേടിച്ചിട്ടായിരിക്കും
പേടിക്കണം ഭീകരൻ ആണ് ഞാൻ കൊടും ഭീകരൻ
” ദേ… ചായ ”
അവൾ എന്റെ നേരെ കോഫി മഗ്ഗ് നീട്ടി
‘”ആർക്കാ ”
ഉം….
” ആർക്കാ..? ”
ഉം….
എന്റെ മുഖത്തേക് നോക്കി തല മുന്നോട്ട് ചെറുതായി ചലിപ്പിച്ചു എനിക്കാണെന്ന് ഉള്ള ആക്ഷൻ ആണ് അവിടെ
” നിനക്ക്… എ… ”
” ഡാ…. ദേ നിന്നെ കാണാൻ ആരോ വന്നേക്കുന്നു ”
അമ്മ താഴെ നിന്ന് അലച്ചു കുവുന്നുണ്ട്.. റൊമാന്റിക് ആകാൻ തള്ള സമ്മതിക്കില്ല…
” അഹ് വരാണ് ”
ഞാൻ ബെഡിൽ നിന്നും എണ്ണിറ്റ് അവൾക് നേരെ തിരിഞ്ഞു
” ദേ നിന്റെ കൂടെ പാട്ട വന്നിട്ടുണ്ട്.. ബാ കാണാം ”
അവൾ ഒരു സംശയത്തോടെ എന്നെ തന്നെ നോക്കി
ബൈക്ക് വന്നതാണെന്ന് എനിക്ക് മനസിലായിരുന്നു അവൻ മെസ്സേജ് ഇട്ടായിരുന്നേ…
അങ്ങനെ ബൈക്ക് ഒക്കെ പോർച്ചിൽ കേറ്റി ഇട്ട്. അവനോട് കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞപ്പോ ഒറ്റ അടിയും കുറെ തെറിയും.. സ്നേഹം കൊണ്ടാ… പുല്ലെൻ. വേറെ ആരോടും പറയണ്ട എന്ന് അവന്റെ കാലുപിടിച്ചു പറഞ്ഞുകൊണ്ട് നോക്കാം എന്നൊരു ഡയലോഗും ഇട്ട് അവൻ പോയി, കഴിക്കാൻ വിളിച്ചെങ്കിലും അവന്റെ ഫ്രണ്ട്‌സ് ഉള്ളത്കൊണ്ട് വേറെ ഒരു ദിവസം കേറാം എന്നവൻ പറഞ്ഞു