വണ്ടിയുടെ ഹാൻഡ്‌ലിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും തിരിക്കണ പെണ്ണിനെയാണ്, ചുണ്ട് വിറപ്പിച്ചു വണ്ടി ഓടുന്നതായി ശബ്ദവും ഉണ്ടാക്കുന്നുണ്ട് പെണ്ണ്
പാർക്കിങ്ങിൽ ഉള്ള ആളുകൾ എല്ലാം അവളെ ഒരു ചിരിയോടെ നോക്കുന്നതും കണ്ട് ചിരിച്ചോണ്ട് ഞാൻ അവളുടെ അരികിലേക്ക് നടന്നു, ഞാൻ വരുണ്ടെന്നു മനസിലായപ്പോ പെണ്ണ് കളിയൊക്കെ നിർത്തി മിടുക്കിയായി
ഞാൻ ഒന്നും പറയാതെ വണ്ടിയിൽ കേറി, എന്നിട്ട് അവളെ തലചരിച്ചു നോക്കി
” നിന്റെ കളിയൊക്കെ കഴിഞ്ഞോ അതോ…. ”
ഞാൻ ഒന്ന് നിർത്തിട്ടു അവളെ പിന്നേം നോക്കി പെണ്ണ് ചമ്മി നില്കുവാണ്
” ചമ്മണ്ട.. ഇനി ആരും ഇല്ല ഇവിടെ കാണാൻ.ദേ അവരെല്ലാം കണ്ട് നിന്റെ കലപരുപാടി”
ഞാൻ അവളോട് അത് പറഞ്ഞപ്പോ പെണ്ണ് ഒന്ന് ഞെട്ടി ചുറ്റിനും ഇടം കണ്ണിട്ട് നോക്കി എല്ലാരും അവളെ തന്നെ നോക്കുന്നെന്ന് അറിഞ്ഞപോ പെണ്ണ് അങ്ങ് ഇല്ലാണ്ടായി , എന്നിട്ട് എന്നെ നോക്കി ഞാൻ ചിരിച്ചോണ്ട് കണ്ണടച്ച് കേറാൻ പറഞ്ഞു,അപ്പോ അവൾ വീണ്ടും ഹാപ്പിയായി പിന്നെ നേരെ അവളുടെ വീട്ടിലേക്കു പോകുന്ന പൊക്കിൽ ബേക്കറി സാധനങ്ങളും വാങ്ങി നിറച്ചു
. ” അതെ എനിക്ക് നിന്റെ വീട്ടുകാരെ ഒന്നും അത്ര പരിജയം ഇല്ല ഒന്ന് കൂടെ നിന്നോണേ.. ”
സത്യം പറഞ്ഞാൽ നല്ല ടെൻഷൻ ഉണ്ട് എനിക്ക് ആണെങ്കിൽ അവിടെ അത്യവശ്യം പരിജയം ഉള്ളത് അഞ്ചുനേയാണ്, പിന്നെ ആയാലൊക്കകരുടെ വരവും കൂടെ ആകുമ്പോ എന്റെ ഗ്യാസ് പോവും
” ഒരിക്കലും നിൽക്കില്ലാട്ടോ.. അവിടെ. നമ്മടെ വീട്ടിൽ ആദ്യം എനിക്കും ആരേം പരിജയം ഇല്ലായിരുന്നല്ലോ, എന്നിട്ട് എന്റെ കൂടെ നിന്നോ ഇല്ലല്ലോ … ”
അവള് ചുണ്ട് രണ്ടും കടിച്ചു പിടിച്ചാണ് പറയുന്നത് എന്നെ ആക്കാൻ കിട്ടണ ഒരവസരവും പെണ്ണ് പാഴാക്കില്ല.
” സജി….. ”
ഞാൻ വണ്ടിയോടിച്ചോണ്ട് തന്നെ വിളിച്ചതും പെണ്ണ് ഒന്നുടെ എന്നെ ചുറ്റിവരിഞ്ഞു