ഒരിക്കൽക്കൂടി…1 [ഋഷി]

Posted by

എബിയറിയാതെ ചിരിച്ചുപോയി. ഹഹഹ…സ്റ്റെല്ലാ! ഞാനിന്ത്യയിൽ പലയിടത്തും പോയിട്ടുണ്ട്. ആദ്യമായാണ് കേരളത്തിനെപ്പറ്റി ഒരാളിങ്ങനെ ചോദിക്കുന്നത്!

സ്റ്റെല്ലയുടെ മുഖമിത്തിരി വിളറി. സോറി എബീ. കഴിഞ്ഞ കൊല്ലം ഞാൻ മാംഗ്ലൂരിൽ ഒരു ധ്യാനത്തിനു പോയിരുന്നു. അവിടെ കണ്ടുമുട്ടിയ ഒരു മലയാളി കുടുംബം പറഞ്ഞതാണ്. ഹിന്ദുക്കളും, കൃസ്ത്യാനികളും, മുസ്ലീങ്ങളുമെല്ലാം ബ്ലാക്ക് മാജിക്ക് ചെയ്യുമത്രേ!

എന്റെ സ്റ്റെല്ലാ! എന്റെ നാട്ടില് എല്ലാവരും ഒന്നിച്ചാണ് കഴിയണത്. ഞങ്ങടെ മെയിൻ ഫെസ്റ്റിവലു തന്നെ ഓണമാണ്. ക്രിസ്മസ്സിനും ഈസ്റ്ററിനും ഞങ്ങടെ വീട്ടില് എന്റെ ക്രിസ്ത്യാനികളായ ഫ്രണ്ട്സല്ല…മുസ്ലീങ്ങളും ഹിന്ദുക്കളുമാണ് വന്നിരുന്നത്.അമ്മച്ചീടെ ബിരിയാണീം ബീഫും പോർക്കും വൈനും എല്ലാരും ആസ്വദിച്ചിരുന്നു. അതേപോലെ മന്ത്രവാദമൊണ്ടെങ്കിൽ എല്ലാവരും അതിലൊണ്ട്.

സ്റ്റെല്ലയുടെ മുഖത്തെ ചോരയോട്ടം കുറഞ്ഞു. റിയലി! എബീ. നിനക്കറിയാമോ? ഇവിടെന്തൊക്കെയോ ശരിയല്ല.. എന്റെ മനസ്സില് തോന്നാണ്! അവളൊന്നു വിറച്ചു.

എബിയുടെ രോമങ്ങളെഴുന്നു! എന്താണ് പ്രശ്നം? എന്തെങ്കിലും സംഭവിച്ചോ? അവൻ സ്വരം നിയന്ത്രിക്കാൻ ശ്രമിച്ചു.

അത്…ഇന്നലെപാലെടുത്ത് തിളയ്ക്കാൻ വെച്ചപ്പോ ഒരു കൊറിയർ വന്നു. ഞാൻ പാക്കറ്റ് വാങ്ങി തിരിച്ചു കിച്ചണിൽ ചെന്നപ്പോ ഗ്യാസോണായി പാലു തിളയ്ക്കുന്നു!

സ്റ്റെല്ല മറന്നതാവും ഗ്യാസു കത്തിച്ച കാര്യം. എബി പറഞ്ഞു.

നോ നോ… എനിക്കു നല്ല ഓർമ്മയാണ്. ഞാൻ ഗ്യാസോൺ ചെയ്യണേനു മുമ്പാണ് ഹോളിലേക്കു വന്നത്.

പിന്നെ… പിന്നെ…. രാത്രിയിൽ എന്തൊക്കെയോ പേടി സ്വപ്നങ്ങൾ കാണുന്നു. കാലത്തൊന്നുമോർമ്മയില്ല. ഞാൻ കരഞ്ഞെന്നാണ് ജോൺ പറഞ്ഞത്. ജോൺ ബോംബേക്കു പോയി. ഇനി മൂന്നു ദിവസം കഴിയാതെ വരില്ല. സ്റ്റെല്ല കുളിരുന്നപോലെയൊന്നു വിറച്ചു.

എബിയെണീറ്റു. സ്റ്റെല്ലയുടെ അടുത്തേക്ക് ചെന്ന് അവളുടെ ചുമലിൽ ഒന്നമർത്തി. റിലാക്സ്… ഡോൺട് വറി…

സ്റ്റെല്ലയുമെണീറ്റു. ദൈവമേ! നീയാദ്യമായി വന്നതല്ലേ! എന്റെയൊപ്പം ബ്രേക്ഫാസ്റ്റ് കഴിക്കണം. സ്റ്റെല്ല തിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *