സ്റ്റെല്ലയ്ക്ക് നമ്മുടെ കാര്യമറിയാമോടീ?
ആന്റിക്കെന്തൊക്കെയോ അറിയാം. എന്റെ മമ്മിയാണ് വീട്ടിലെ മൂത്തയാള്. ഞാനാണേല് മമ്മീടെ ഏറ്റവുമിളയ സന്താനവും. ടീന എന്നെക്കാളും ഒന്നരവയസ്സിന് മൂത്തതായിരുന്നു. ഷീ വാസ് ഗ്രേറ്റ്. ഷീ വാസ് മൈ സിസ്റ്റർ… മാത്രമല്ല കൂട്ടുകാരിയും വഴികാട്ടിയും ഒക്കെയായിരുന്നു. അവളുടെ ബോയ്ഫ്രണ്ടിന്റെ അനിയനാണ് ആദ്യമായി… അവൾക്കറിയാമായിരുന്നു… കെവിൻ… അവനും ഒരു പാവമാണെന്ന്… അതുകൊണ്ട് ആദ്യത്തെ അനുഭവം… വാസ് നൈസ്…
എബിയുടെ ചങ്കിലൂടെ അസൂയയുടെ ഒരു മിന്നൽ പാഞ്ഞുപോയി… വേഗം തന്നെ അവനതങ്ങ് വിടുകയും ചെയ്തു.
ഈ കെവിനെവിടെയാണ്? അവനാരാഞ്ഞു.
എന്തിനാടാ ചെക്കാ! അവളൊന്നു തിരിഞ്ഞ് അവന്റെ മൂക്കിൽ പിടിച്ചു മുഖമിട്ടാട്ടി.
കയ്യിൽ കിട്ടിയാൽ രണ്ടു കൊടുക്കാരുന്നു. അവൻ പാതി സീരിയസ്സും പാതി കളിയായും പറഞ്ഞു.
ജീസസ്! എന്റെ ചെക്കന് അസൂയയാണോ! അവളവനെ അമർത്തി ഉമ്മവെച്ചു.
ആ… ഇച്ചിരി…. അവനവളെ വരിഞ്ഞു മുറുക്കി….
അവൻ പോർച്ചുഗീസ് സിറ്റിസൺഷിപ്പും എടുത്ത് ഇപ്പം ലണ്ടനിലാടാ. എന്നാലും..
ഡാ! ഈ പൊസ്സസ്സീവ്നെസ്സ്…. എനിക്ക് ഇഷ്ട്ടമാണ്. പക്ഷേ ഈ ഹൃദയം പറയുന്ന കാര്യങ്ങൾ ഭാവിയിലും കാണുമോന്നറിയാൻ കൊറച്ചൂടെ സമയം വേണ്ടേടാ? അവളിത്തിരി സീരിയസ്സായി.
പെണ്ണിന്റെ പുതിയ മുഖം അവനിഷ്ടമായി. നീ പ്രായത്തിനേക്കാളും പക്വതയുള്ളവളാണ്. അവൻ ആ മിനുത്ത കവിളുകളിൽ തഴുകി. നീ പറഞ്ഞത് ശരിയാണ്. ഏതോ ജന്മങ്ങളുടെ ചരടുകൾ നമ്മളെ കോർക്കുന്നുണ്ട്. എന്നാലും അവയുടെ ബലം…അതറിയാൻ ലെറ്റ്സ് ടേക്ക് സം ടൈം..
ഐ ലവ് യു ബേബി. അവളവന്റെ മുഖം പിന്നെയും ഉമ്മകൾ കൊണ്ടു പൊതിഞ്ഞു. അവളുടെ പ്രസരിപ്പ്… അവളുടെ സ്നേഹം… അവളുടെ… അവന്റെയുള്ളിൽ എന്തൊക്കെയോ പതഞ്ഞു…
പിന്നേ… അവളിത്തിരി സീരിയസ്സായി. നമ്മളൊന്നിച്ചു കഴിഞ്ഞാൽ പിന്നെ നീയെന്റെയും ഞാൻ നിന്റെയും മാത്രം. അതു വരെ നീ ആസ്വദിക്ക്. പക്ഷേ ഇതേ കണ്ടീഷൻ എനിക്കും ബാധകമാണ്..
എന്താടീ? വല്ലവരുമുണ്ടോ? അവൻ ചിരിച്ചു.
അങ്ങനെ സ്പെഷ്യലായി ആരുമില്ലടാ. നല്ല പ്രായമല്ലേടാ. ഇതു ഗോവയല്ലേ!
ഡീ… ഞാൻ മുന്നോട്ടാണ് നോക്കുന്നത്. നീ ഇന്നല്ലെങ്കിൽ നാളെ… എന്റെ പിള്ളേരേം പെറ്റ്, ഒള്ള പോർക്കും മീനും ഒക്കെയടിച്ചു കേറ്റി ഇതേലുമങ്ങ് കൊഴുത്ത് ഈ ഞാൻ കെളവനാവുമ്പഴ് എനിക്ക് കഞ്ഞീം