അവനാ നമ്പർ കുമുദിൻ്റെ പേരിൽ സേവു ചെയ്തു. വാട്ട്സാപ്പിൽ കണക്റ്റു ചെയ്തപ്പോൾ ഡീപിയിൽ ഇന്നലെ കണ്ട സുന്ദരിയായ മറാട്ടി സ്ത്രീ! അവളുടെ കണ്ണുകളിലെ തിളക്കം! കഴുത്തിലണിഞ്ഞ കുരിശു മാലയിൽ അവനാ ഏലസ്സു കോർത്തു.
ഇത്തിരി ദൂരത്ത് എന്തോ നീങ്ങുന്നതു കണ്ടു. കഴുത്തറ്റം മാത്രമുള്ള തിളങ്ങുന്ന മുടിയുടെ ചലനം… അവൾ തല വെട്ടിച്ചപ്പോൾ… ടീനാ… അവനിത്തിരി ഉറക്കെ വിളിച്ചു.. പക്ഷേ അവൾ തിരിഞ്ഞു നോക്കാതെ കണ്ണുകളിൽ നിന്നും മറഞ്ഞു.
എബിക്കിത്തിരി വിഷമം തോന്നി. പിന്നെയത് കുടഞ്ഞു കളഞ്ഞ് അകത്തേക്ക് പോയി. ഒരു വള്ളിച്ചെരുപ്പുമെടുത്തിട്ട് മത്തായിയേം കൊണ്ടു നടക്കാൻ പോയി. റോഡിന്റെയരികത്തുള്ള നനവുള്ള പുല്ലിലൂടെ മത്തായി ഓടി നടന്നു. ഇത്തിരി ദൂരത്തു ചെന്ന് നടന്നുവരുന്ന എബിയെ നോക്കും. പിന്നീട് കുതിച്ചു ചാടി അവന്റടുത്തേക്കോടും. ഇടയിലൊന്നു രണ്ടു ചാവാലിപ്പട്ടികൾ മുരണ്ടപ്പോൾ അവനെബിയുടെ പിന്നിലഭയം തേടി. എബി കല്ലുകൾ പെറുക്കിയെടുക്കാൻ കുനിഞ്ഞപ്പോൾ അവന്മാരോടി..
രാവിലത്തെ നേരിയ തണുപ്പിൽ മത്തായീടെ ഒപ്പം നടന്നപ്പോൾ എബിയുടെ ടെൻഷനെല്ലാം അലിഞ്ഞുപോയി… എഴുതാനുള്ള അടുത്ത വരികളവന്റെ മനസ്സിലൂടെ ഒരു ചലച്ചിത്രത്തിന്റെ റീലുകൾ പോലെയോടി മറഞ്ഞു…
“ചുറ്റുപാടുകളുടെ സ്പർശനങ്ങളും അനുഭൂതികളുടെ ആലിംഗനങ്ങളും വികാരത്തിന്റെ തിരമാലകളിൽ തൊട്ടിലാട്ടിയ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. കഴിഞ്ഞ ദിനത്തിന്റെ ഏറ്റവും ഉൽക്കടമായ ബിന്ദുക്കൾ കുമുദുമായുള്ള സംഗമമായിരുന്നു…. അവളുടെ പേരെന്റെ ബോധതലങ്ങളിൽ ഏതോ ചുഴികളിൽ നിന്നുമുയർന്നതെങ്ങിനെ? ഉത്തരങ്ങൾ കണ്ടെത്താനാവാതെ ഞാനലഞ്ഞു….”
മനസ്സിൽ കഥയുടെ ചുരുളുകളഴിഞ്ഞപ്പോൾ എബി ചുറ്റുപാടുകളെപ്പറ്റി ബോധവാനായി… ഒന്നോ രണ്ടോ കാറുകളും ചില സൈക്കിളുകളും മാത്രം സഞ്ചരിച്ച ടാറിട്ട റോഡിന്റെ ഒരു വശം നീണ്ടുനിവർന്നു കിടന്ന പാടങ്ങളായിരുന്നു… മറുവശത്തൊരു ഓടിട്ട ഷെഡ്ഢു തെളിഞ്ഞുവന്നു.
ഓ പത്രാഓ… ഉള്ളിൽ നിന്നുമൊരു വിളി! എബിയൊന്നു ശങ്കിച്ചു. ഒരു മെലിഞ്ഞ കിളവൻ. ഊശാന്താടിയും മിനുത്ത കഷണ്ടിയും. മുഷിഞ്ഞ ടീഷർട്ടും മുട്ടുവരെ നീണ്ട അയഞ്ഞ നിക്കറും.
എബി നിന്നു. കം മാൻ! മുന്നിൽ മോളിലെ പാതി പല്ലുകളും കൊഴിഞ്ഞ ഒരു ചിരി പുള്ളി സമ്മാനിച്ചു. ഹാവ് പാവ് ആൻഡ് ചൊറിസോ ആൻഡ് സ്റ്റ്രോങ് ടീ. ഇവന് വേണമെങ്കിൽ പോർക്കിന്റെ മൃദുവായ