“ച്ചി കൈ എടുക്കെടി….. പന്ന പൊലയാടി മോളെ ”
ഞാൻ പെട്ടന്ന് അങ്ങനെ പറഞ്ഞു. അവൾ ഒന്നു പെട്ടന്ന് ഞെട്ടി.. എന്നിൽ നിന്നു കൈ എടുത്തു.. അവൾ അല്പം പുറകോട്ടു നീങ്ങി… അവൾ മാത്രം അല്ല അവിടെ നിന്ന ഗോപിക പോലും ഞെട്ടി പോയി.. എന്റെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു….. എന്റെ ഭാവം കണ്ടു നിന്നവർ ഒന്നു വല്ലാതെ ആയി..
“എന്താടാ പറഞ്ഞെ ”
“നിർത്തേടി പന്ന നായിന്റെ മോളെ നീ കൊറേ നേരം ആയല്ലോ.. കിടന്നു തിളക്കുന്നു… അടങ്ങി നിക്കെടി പെണ്ണെ.. അവൾ വലിയ മറ്റവൾ ആണെന്ന വിചാരം.. അതേടി നിന്റെ അനിയനെ ഞാൻ തന്നയ അടിച്ചേ… നിനക്ക് വല്ലോം ചെയ്യാം പറ്റുമോ?…. അവളുടെ ഒരു അനിയൻ.. ഇനി അവനെ എന്റെ കണ്മുന്നിൽ വന്നാൽ അവനെ ഞാൻ കൊന്നു കളയും ”
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു.. ഞാൻ അങ്ങനെ പറയുമെന്ന് ആരും പ്രതീക്ഷിച്ചില്ല… എന്നാൽ അവൾ പിന്നെയും എന്നോട് ദേശ്യപ്പെട്ടു…
“ഡാ നിന്നെ ഞാൻ… നിന്നെ ഞാൻ ജയിലിൽ ആക്കും നോക്കിക്കോ ”
“പിന്നെ നീ ഒരുപാടു അങ്ങ് ഉണ്ടാക്കും.. നനിന്നെ ഉണ്ടാക്കിയ നിന്റെ തന്ത വിചാരിച്ചാൽ നടക്കില്ല.. പിന്നെയാണോ ഒരു പീറ പെണ്ണായാ നീ ”
ഞാൻ എനിക്കു തോന്നിയത് എല്ലാം വിളിച്ചു പറഞ്ഞു….. എന്റെ ഈഗോ ആണു എന്നെ കൊണ്ട് അങ്ങനെ പറയിച്ചത്.. ഞാൻ പറയാൻ ഉദ്ദേശിച്ചത് ഒന്നും അല്ല അപ്പോൾ വായിൽ വന്നത്.. എങ്ങനെ ഒക്കെ എന്തൊക്കയോ പറഞ്ഞു… ഞാൻ ഇതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ ദേഷ്യം കൊണ്ട് വിറച്ചു… എന്നെ അടിക്കാൻ ആയി കൈ ഓങ്ങി… എന്നാൽ ഞാൻ ആ കൈ നിമിഷനേരം കൊണ്ട് തടഞ്ഞു… പിന്നെയും ഞങ്ങൾ ഒരുപാട് നേരെ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു..
എനിക്കു അപ്പോൾ മനസ്സിലായി ഇവൾ നടന്ന സംഭവം എന്താന്ന് അറിഞ്ഞില്ല എന്ന്.. അറിഞ്ഞാൽ അവൾ എങ്ങനെ പ്രതികരിക്കില്ലായിരുന്നു.. എന്നാൽ അത് ഈഗോയിൽ ഉള്ള മനസ്സിന് ആലോചിക്കാൻ സമയം ഇല്ല.