നോക്കുമ്പോൾ ആര്യ വേഗത്തിൽ എന്റെ അടുത്തോട്ടു നടന്നു വരുന്നു.. അവൾ എന്നോട് ഉച്ചക്ക് ലൈബ്രറി യിൽ പോയി കാണാൻ പറഞ്ഞതാണ്.. എന്നാൽ ഇവിടെ സംഭവിച്ചത് എല്ലാം വല്ലാത്ത കാര്യം ആയിരുന്നു.. അത് കൊണ്ട് ഞാൻ അത് മറന്നു.. ഇപ്പോൾ ആര്യയോട് സംസാരിക്കാൻ പറ്റിയ മൂടിൽ ആളായിരുന്നു ഞാൻ.. അവൾ ഇങ്ങോട്ട് വരുന്ന കണ്ടു എനിക്കു അപ്പോൾ ഒന്നും തോന്നിയില്ല..
എന്നാൽ അവൾ വളരെ വേഗത്തിൽ ആണു നടന്നു വന്നിരുന്നത്.. ഞാൻ അവളെ നോക്കി രാവിലെ കണ്ട ആര്യ ആളായിരുന്നു അവൾ.. എപ്പോഴും മുഖത്ത് കാണുന്ന സന്തോഷം അവിടെ ഇല്ല.. മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു…. എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.. ചിലപ്പോൾ അടി ഉണ്ടാക്കിയത് അറിഞ്ഞു കാണും ഞാൻ മനസ്സിൽ ഓർത്തു നിന്നു….
അവൾ വേഗം എന്റെ അടുത്ത് വന്നു എന്റെ കോളറിൽ കയറി പിടിച്ചു.. അവൾ അങ്ങനെ ചെയ്തപ്പോൾ എല്ലാരും ഞെട്ടി… ഞാനും അവൾ എന്താ ചെയ്യുന്ന എന്ന് ആലോചിച്ചു ഞെട്ടി..അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് കലങ്ങിയിരുന്നു.. അവൾ കരയുന്നുണ്ട്… എന്നാൽ എനിക്കു കാര്യം മനസ്സിലായില്ല.. . . . .
“ഡാ നീ എന്റെ അനിയനെ തല്ലും അല്ലേടാ… പറയെടാ. നിന്നെ കൊല്ലും ഞാൻ ”
ഞാൻ ഒന്നു ഞെട്ടി.. ഇവളുടെ അനിയനോ… അരവിന്ദ്. അവൻ എന്റെ കോളറിൽ പിടിച്ചു ശക്തമായി വലിച്ചു കൊണ്ടിരുന്നു…. അവൾ ദേഷ്യം കൊണ്ട് വിറച്ചു… എന്നെ വല്ലാതെ നോക്കി നിന്നു കാത്തികൊണ്ടിരുന്നു…
“ആര്യ… താൻ കാര്യം അറിയാതെ ആണു.. ഞാൻ എല്ലാം പറയാം ”
ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു.. എന്നാൽ അവൾ വല്ലാത്ത പ്രാന്തമായ അവസ്ഥയിൽ ആയിരുന്നു….
“ആര്യയോ ആരുടെ ആര്യ… നീ ഒന്നും പറയേണ്ടെടാ നായെ…. നീ എന്റെ അനിയനെ അടിച്ചു അല്ലേ കൊല്ലും ഞാൻ നിന്നെ ”
അവൾ കാര്യം അറിയാതെ ആണു. കിടന്നു തുള്ളുന്നത്.. ഇത്രയും നേരം ഞാൻ സഹിച്ചു നിന്നു.. എന്നാൽ അവൾ ഇപ്പോൾ പറഞ്ഞത് കേട്ടപ്പോൾ എന്നിലെ ഈഗോ ഉണർന്നു.. എന്റെ ഭാഗം മനസ്സിലാക്കാതെ അവൾ കിടന്നു കാണിക്കുന്ന ഈ കോപ്രായം കണ്ടപ്പോൾ എനിക്കു ദേഷ്യം വന്നു.. എന്റെ കണ്ട്രോൾ പിന്നെയും നഷ്ടമാകുന്ന അവസ്ഥ…. എന്റെ മൈൻഡ് മുഴുവൻ ഈഗോ കൊണ്ട് നിറഞ്ഞു.. എന്നിലെ ഈഗോ എന്റെ കണ്ട്രോൾ ഏറ്റെടുത്തു…