ഞാൻ വായുംപൊളിച്ചു നോക്കി ഇരുന്നു.. അവൾ അതു കണ്ടു ചെറിയ നാണം ഒക്കെ വന്നു… അത് കണ്ടപ്പോൾ ഞാൻ നോട്ടം മാറ്റി… എനിക്ക് വല്ലാത്ത പറവേഷം വരാൻ തുടങ്ങി….
അന്ന് എനിക്കു ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. ഞാൻ അവളുടെ വശ്യതയിൽ ലയിച്ചു പോയിരുന്നു.. അവളും ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കുക ആയിരുന്നു… ഇടയ്ക്കു ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൾ കോർക്കും.. എന്നാൽ ചിരിച്ചിട്ട് പെട്ടന്ന് തന്നെ നോട്ടം മാറ്റും….
അങ്ങനെ ആ ഹൗർ കഴിയുന്നവരെ ഞാൻ എന്തോ വീർപ്പുമുട്ടൽ പോലെ തോന്നി… ക്ലാസ്സ് കഴിഞ്ഞ് പോകുമ്പോൾ അവൾ എന്നെ ഒന്നു നോക്കി ചിരിച്ചു… ഞാൻ ആണേൽ കിളി എല്ലാം പോയ അവസ്ഥ…..
എനിക്ക് അന്ന് വലിയ വീർപ്പുമുട്ടൽ ആയിരുന്നു.. എങ്ങനെ എങ്കിലും ലഞ്ച് ബ്രേക്ക് കഴിഞ്ഞാൽ മതി എന്നാണ് എന്റെ ആഗ്രഹം…. അങ്ങനെ അടുത്ത ഹൗർ കഴിഞ്ഞു ലഞ്ച് ടൈം ആയി… ഞാൻ അച്ചുനെ വിളിച്ചു ക്യാന്റീനിൽ പോകാൻ വരാൻ പറഞ്ഞു.. അവൾ ബാഗ് എന്റെൽ തന്നിട്ട് ടോയ്‌ലെറ്റിൽ പോയിട്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയി.. ഞാൻ നേരെ ക്യാന്റീനിൽ പോയി അവൾക്കായി കാത്തിരുന്നു.. എന്നാൽ എന്റെ മനസ്സ് മുഴുവൻ ആര്യ ആയിരുന്നു.. അവൾ ഇന്ന് എന്റേത് ആകും എന്ന് എനിക്കു ഉറപ്പായി..
അവൾ ഇന്ന് എനിക്കു വേണ്ടി ആണ് ഇങ്ങനെ ഒരുങ്ങി വന്നത് എന്ന് എനിക്കു മനസ്സിലായി.. ഞാൻ അവിടെ ടേബിളിൽ ഇരുന്നു ആലോചിച്ചു കൊണ്ടിരുന്നു….. .. . .. . … . .. .
ഞാൻ അച്ചുവിനെ നോക്കി അങ്ങനെ ഇരുന്നു.. കുറെ നേരം ആയിട്ടും അവളെ കണ്ടില്ല.. ഞാൻ അക്ഷമാനായി അവിടെ ഇരുന്നു… എന്നാൽ അവളെ കണ്ടില്ല.. ഞാൻ നോക്കി ഇരുന്നു..
നോക്കുമ്പോൾ ഗോപിക ഓടിപിടിച്ചു വരുന്നു..ഇവൾ എന്റിനാണ് ഇങ്ങനെ ഓടിപിടിച്ചു വരുന്നേ എന്ന് ഞാൻ ആലോചിച്ചു…. അവൾ ഓടി എന്റെ അടുത്ത് വന്നു… അവൾ നന്നായി കിതച്ചു കൊണ്ട് നിന്നു.. ഞാൻ അവളെ നോക്കി എണിറ്റു.. അവൾ എന്നെ ചാരി കിതാപ്പ് മാറ്റി…