പിന്നെയും കുറെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു.. 2 മണി ഒക്കെ ആയപ്പോൾ പോകാൻ ഇറങ്ങി.. ബന്ധുക്കൾ എല്ലാരും അപ്പോഴും ഹാളിൽ തന്നെ ഉണ്ടായിരുന്നു… ഇനി രണ്ടു വീട്ടിലോട്ടു മടങ്ങി പിന്നെയും ഒരുങ്ങി തിരിച്ചു വരും വൈകുന്നേരം റിസപ്ഷൻ ഉണ്ട്.. ഞങ്ങൾ മണിക്കുട്ടിക്കായി ഒരു ബെൻസ് കാർ ആണ് വാങ്ങി കൊടുത്തത്.. അത് എന്റെ സേവിങ്സ്സിൽ നിന്നും ആണ്.. അത് എന്റെ ഒരു ആഗ്രഹം ആയിരുന്നു…. അവൾക്കു അത് സന്തോഷം ആയി…
ആര്യക്കായി അവളുടെ അച്ഛൻ ഒരു മിനികൂപ്പർ ആണ് നൽകിയത്.. എനിക്കും അത് ഇഷ്ടം ആയി….. അവൾക്കും അത് ഇഷ്ടം ആയിരിക്കണം അതാകും ആ കാർ തന്നെ വാങ്ങിയത്…
പോകാൻ നേരം മണിക്കുട്ടി എന്നെ കെട്ടിപിടിച്ചു എന്നാൽ കരഞ്ഞില്ല… കുറച്ചു കഴിഞ്ഞാൽ വീണ്ടും കാണണം അല്ലോ.. അപ്പോൾ കരഞ്ഞില്ല.. എന്നാൽ റിസപ്ഷൻ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ഒരു കരച്ചിൽ ഞാൻ പ്രതീക്ഷിക്കുന്നു… ഒന്നല്ല രണ്ടു കരച്ചിൽ… 😊 റീസെപ്ഷനും ഞങ്ങൾ ഒരുമിച്ചു നടത്താൻ തന്നെ ആയിരുന്നു തീരുമാനം… അവർക്കു എല്ലാവർക്കും അത് സമ്മതം ആയിരുന്നു… . . . അങ്ങനെ അവിടത്തെ എല്ലാ പരിപാടികളും കഴിഞ്ഞു വീടുകളിൽ പോകാൻ ആയി തിരിച്ചു… മണിക്കുട്ടിയും ആകാശും ഞാൻ കൊടുത്ത ബെൻസിൽ തന്നെ ആണ് തിരിച്ചു പോയത്….. ഞങ്ങൾ മിനിയിലും…..
അങ്ങനെ കേട്ടല്ലാം കഴിഞ്ഞു വീട്ടിൽ എത്തി.. അമ്മമാർ ഞങ്ങൾക്ക് മുന്നേ വീട്ടിൽ എത്തിയിരുന്നു… അവർ വീടിന്റെ മുന്നിൽ വിളക്കും ആരതിയുമായി ഞങ്ങളെ കാത്ത് നിന്നു…..
അമ്മമാർ അവളെ ആരതി ഉഴിഞ്ഞു… അതിനു ശേഷം അവൾക്ക് നിലവിളക്ക് കൊടുത്തു വീട്ടിൽ കയറാൻ പറഞ്ഞു.. അവൾ നിലവിളക്കുമായി വീട്ടിനുള്ളിൽ കയറി.. വലതു കാലു വച്ചു… ഞാൻ ആലോചിച്ചു ഇനി എന്റെ ജീവിതം എങ്ങനെ ആയിരിക്കും എന്ന്… എന്നാൽ അവൾ സന്തോഷത്തോടെ ആണ് കയറിയത്…..
അവിടത്തെ ബാക്കി ചടങ്ങുകൾ കഴിഞ്ഞു ഞാൻ മുറിയിൽ പോയി… എന്നാൽ മനസ്സ് ശാന്തമല്ല…. ഞാൻ അങ്ങനെ വരുന്ന കാലം ആലോചിച്ചു.. എന്നാൽ ഒന്നും പിടി കിട്ടുന്നില്ലായിരുന്നു….