കുറച്ചു കഴിഞ്ഞപ്പോൾ തലപൊലിയോട് കൂടി അച്ഛന്റെ കയ്യും പിടിച്ചു എന്റെ ദേവത.. മണിക്കുട്ടി വരുന്നു.. അവൾ ശെരിക്കും സുന്ദരി ആയിരുന്നു.. എനിക്കു അവളെ കല്യാണ വേഷത്തിൽ കാണുമ്പോൾ കണ്ണ് നിറഞ്ഞു.. അവൾ എല്ലാവരെയും തൊഴുതു അനുഗ്രഹം വാങ്ങി… എന്റെയും ആര്യയുടെയും കാലുകളിൽ ഒരുമിച്ചു വീണു… ഞാൻ അവളെ പിടിച്ചു ഉയർത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….. എല്ലാരേയും ഒന്നു കൂടി തൊഴുതു അവൾ മണ്ഡപത്തിൽ കയറി ഇരുന്നു… ആകാശും അവളും പരസ്പരം നോക്കി ചിരിച്ചു…
സമയം ആയപ്പോൾ നാധസ്വാരം വായന കേട്ടു… ആകാശിന്റ അച്ഛൻ താലി എടുത്തു കൊടുത്തു.. അവൻ മണിക്കൂട്ടോയുടെ കഴുത്തിൽ താലി കെട്ടി.. ആര്യ ആണ് താലികെട്ടാൻ മുടി ഒതുക്കി കൊടുത്തത്.. മണിക്കുട്ടിയുടെ കഴുത്തിൽ താലി വീണു.. അവൾ മറ്റൊരാളുടെ ആയി.. എനിക്കു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ഞാൻ അത് തുടച്ചു മാറ്റി.. എന്നാൽ ആര്യ ഇതെല്ലാം നോക്കുണ്ടായിരുന്നു…
അങ്ങനെ എല്ലാ ചടങ്ങുകളും പെട്ടന്ന് തീർന്നു.. ബന്ധുക്കൾ ഓരോരുത്തരായി വന്നു ഫോട്ടോ ഒക്കെ എടുത്തു കൊണ്ടിരുന്നു.. പിന്നെ ഫോട്ടോഗ്രാഫർ സിന്റെ പതിവുപോലെ ഉള്ള വെറുപ്പിക്കൽ തുടർന്നു കൊണ്ടിരുന്നു.. ഞാൻ ഇതെല്ലാം സഹിച്ചു നിന്നു.. എന്നാൽ മറ്റുള്ളവരെ കാണിക്കാൻ ഞാൻ എല്ലാത്തിനും സഹകരിച്ചു.. എല്ലാവർക്കും വലിയ സന്തോഷം ആയിരുന്നു.. ജാതക ദോഷം കാരണം മുടങ്ങി കൊണ്ടിരുന്ന മണിക്കുട്ടിയുടെ കല്യാണവും ഒപ്പം എന്റെ കല്യാണവും എല്ലാം ഒരുമിച്ചു നടന്ന സന്തോഷം അവർ എല്ലാം പ്രകടിപ്പിച്ചു..
അച്ചു എന്നെയും മണിക്കുട്ടിയെയും ചുറ്റി പറ്റി തന്നെ അങ്ങനെ നടന്നു.. ഞാൻ വാങ്ങി കൊടുത്ത നീല സാരിയിൽ അവൾ സുന്ദരി ആയിരുന്നു… അവൾക്കും വലിയ സന്തോഷം ആയിരുന്നു.. എന്നാൽ എന്റയും ആര്യയുടെയും കാര്യത്തിൽ അവൾക്കു ആശങ്ക ഉണ്ടായിരുന്നു.. അവൾ എന്നോട് എല്ലാം മറന്നു എല്ലാത്തിനോടും പൊരുത്ത പെടാനും ആര്യയോട് സംസാരിച്ചു എല്ലാം ശെരിയാക്കാനും പറഞ്ഞു..
എന്നാൽ എന്നിൽ ഇപ്പോഴും കൂടെ ഉള്ളത് ഈഗോ എന്നെ വിട്ടു പോയിരുന്നില്ല… അത് അത് ഞാൻ വരുന്നപോലെ ചെയ്യാം എന്ന് കരുതി..
അങ്ങനെ കുറേനേരത്തെ ഫോട്ടോ സേഷൻ കഴിഞ്ഞു എല്ലാരും ഫുഡ് കഴിക്കാൻ പോയി.. നല്ലത് കിടിലൻ സദ്യ തന്നെ ആയിരുന്നു രണ്ടു വീട്ടുകാരും ചേർന്ന് ഒരുക്കിയത്.. 5 കൂട്ടം പായസം ഒക്കെ ഉള്ളത് ഒരു കിടു സദ്യ.. എന്നാൽ എനിക്കു അത് അതികം ആസ്വദിക്കാൻ പറ്റിയില്ല.. ടെൻഷൻ കാരണം അധികം കഴിക്കാതെ ഞാൻ മതിയാക്കി.. ആര്യയും അങ്ങനെ തന്നെ ആയിരുന്നു….