പെണ്ണിനെ വിളിക്കാൻ കർമ്മി പറഞ്ഞു.. ഞാൻ വേവലാതി ഓടെ നോക്കി.. തലപൊലിയുടെ പിന്നാലെ ഒരു ദേവത വരുന്നു.. ഞാൻ കണ്ടു ഞെട്ടിപ്പോയി.. എനിക്കു കണ്ണെടുക്കാൻ പറ്റിയില്ല… എന്റെ അമ്മേ… അല്ലേൽ തന്നെ ഇവളെ നോക്കിയാൽ കണ്ണെടുക്കാൻ പറ്റില്ല.. അപ്പോൾ കല്യാണ സാരിയും ആഭരണവും. ഒക്കെ ഇട്ടു ഒരു ദേവത തന്നെ ആണ് അവൾ…. മണിക്കുട്ടി ഉടുത്തിരുന്ന അതെ കളർ സാരി തന്നെ ആണ് ഇവളും ഉടുത്തിരുന്നത്.. നല്ല ഷേപ്പ് ഉള്ള ശരീരം ആണ് ഇവളുടെ.. .. അവൾക്കു അത് നന്നായി ചേരുന്നു.. ഞാൻ വായും പൊളിച്ചു നോക്കി നിന്നു… എന്റെ അമ്മേ….
ഒരു നുള്ള് കിട്ടിയപ്പോൾ ആണ് ഞാൻ സോബോധത്തിൽ വന്നത്.. മണിക്കുട്ടി ആണ്.. ഞാൻ ചുറ്റും നോക്കിയപ്പോൾ ആര്യ അത് കണ്ടു.. അവളുടെ മുഖത്തു ഒരു കുസൃതി ചിരിച്ചു ഉണ്ടായിരുന്നു.. എല്ലാരും എന്നെ നോക്കി ചിരിക്കുന്നു.. ഞാൻ വായും പിളർന്നു ഇരുന്നു നോക്കിയത് അവർ കണ്ടു കാണണം.. ഞാൻ എല്ലാരേയും നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.. എന്റെ അടുത്ത് മണിക്കുട്ടിയും അച്ചുവും പിന്നെ കുറെ ബന്ധുക്കളും ഉണ്ടായിരുന്നു….
ആര്യ മണ്ഡപം വലം വച്ചു എല്ലാരിലും നിന്നും അനുഗ്രഹം ഒക്കെ വാങ്ങി.. എന്റെ അടുത്ത് വന്നിരുന്നു.. അവൾ എന്നെ നോക്കി എല്ലാരേയും കാണിക്കാൻ ഒരു ചിരി ചിരിച്ചു… ഞാനും….
അങ്ങനെ സമയം ആയപ്പോൾ കെട്ടിമേളം ഒക്കെ കേൾക്കാൻ തുടങ്ങി.. അവിടെ കേൾക്കുകന്നതിനേക്കാളും വലിയ മേളം എന്റെ ഉള്ളിൽ കേൾക്കുണ്ടായിരുന്നു…. കർമ്മി പറഞ്ഞതിന് അനുസരിച്ചു അച്ഛൻ താലി എടുത്തു എന്നിൽ തന്നു… എന്റെ കൈ വിറക്കാൻ തുടങ്ങി…. AC ഉള്ള ഹാളിലും ഞാൻ വല്ലാതെ വിയർക്കാൻ തുടങ്ങി…. അത് എല്ലാരും കണ്ടു ചിരിച്ചു..
ഞാൻ ആര്യയുടെ കഴുത്തിൽ താലി വക്കാൻ പോയപ്പോൾ മണിക്കുട്ടി അവളുടെ മുടി പൊക്കി പിടിച്ചു… ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു താലി കെട്ടി.. ആര്യ കണ്ണടച്ച് പ്രാത്ഥിച്ചു… ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി കൊളുത്തു മുറുക്കി.. അവൾ പ്രാർത്ഥന ഓടെ തന്നെ ഇരുന്നു..