ഞാൻ റെഡി ആയി താഴെ ഇറങ്ങി.. എല്ലാവരും റെഡി ആയി കൊണ്ടിരിക്കുന്നു.. അവർ ഒക്കെ റെഡി ആയിട്ട് വേണം ഇറങ്ങാൻ.. ഈ ദക്ഷിണ കൊടുക്കുന്ന പരിപാടി ഒക്കെ തലേ ദിവസം കഴിഞ്ഞു. അല്ലേൽ കല്യാണത്തിന്റെ അന്ന് തന്നെ നടു ഒടിഞ്ഞേനെ….
അങ്ങനെ ഒരു 9,30 മണി ഒക്കെ ആയപ്പോൾ ഞങ്ങൾ പോകാൻ ഇറങ്ങി.. മുറ്റത്തു എന്റെ BMW സുന്ദര കുട്ടപ്പൻ ആയി ഒരുങ്ങി നിർത്തിരിക്കുന്നു.. ഞങ്ങൾ ഇറങ്ങി.. ഇറക്കി എന്ന് വേണം പറയാൻ.. ഇനിയുള്ള നിയന്ത്രണം മുഴുവൻ ഫോട്ടോ ഗ്രാഫർസ് ആണ്.. അവർ പറഞ്ഞത് കേട്ട അനുസരിച്ചു ഞാൻ വണ്ടിയിൽ കയറി.. ഏറ്റവും വെറുപ്പിര് പരുപാട് ആണ്.. ഈ ഫോട്ടോ പിടുത്തം… .
ഞാൻ വണ്ടിയിൽ കയറി.. അനൂപ് ആണ് എന്റെ വണ്ടി ഒറ്റയ്ക്കുന്നത്. എന്റെ ഒപ്പം അമ്മമാരും കയറി.. അങ്ങനെ ഞങ്ങൾ യാത്ര തിരിച്ചു.. പുറകെ വരി വരിയായി കുറെ കാറുകളും ചലിച്ചു……
——————————————————————–
അങ്ങനെ ഓടിട്ടോറിയത്തിലെ സ്വികാരണം ഒക്കെ കഴിഞ്ഞു ഞാൻ അവിടെ ബന്ധുക്കളോടെ സംസാരിച്ചു നിന്നു.. ഇടക്കു ഞാൻ മണിക്കുട്ടിയെ പോയി കണ്ടു.. അവളെ ഒരുക്കിയത് കണ്ടു ഞാൻ അതിശയിച്ചു.. എന്റെ മണിക്കുട്ടിയെ ആവർ.. ലക്ഷ്മി ദേവിയെ പോലെ ഒരുക്കി.. ഞാൻ ഒരു നിമിഷം അതിശയിച്ചു പോയി… അവൾ ഒരു ചുവന്ന കളർ മന്ത്രകോടി ചുറ്റി നിൽക്കുന്നു.. ഞാൻ വന്നത് കണ്ട അവളെ ഞാൻ കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു.. അവൾ എന്നെയും നോക്കി സൂപ്പർ എന്ന് കാണിച്ചു.. ഞാൻ ഒരു ചന്ദന കളർ ജുബ്ബയും കസ്സവു മുണ്ടും ആണ് ഉടുത്തിരുന്നത്…
അങ്ങനെ ഞാൻ ഹാളിൽ നിൽക്കുമ്പോൾ ആകാശ് അപ്പുറത്ത് എന്നെ പോലെ ഒരുങ്ങി നിൽക്കുന്നു… ഞാൻ അവനോടും പോയി സംസാരിച്ചു.. അവനും ഒരുങ്ങി സുന്ദരൻ ആയിട്ടാണ് നിൽക്കുന്നത്… ഇനിയും മുഹൂർത്തത്തിനു കുറച്ചു സമയം ഉണ്ട്…
എന്റെയും ആര്യയുടെയും കേട്ടു കഴിഞ്ഞു 15 മിനിറ്റ് കഴിഞ്ഞാണ് മണിക്കുട്ടിയുടെ കേട്ട്…. അത് മണിക്കുട്ടിയുടെ നിർബന്ധം ആണ്.. അവള്ക്കു തന്നെ താലി കെട്ടാൻ പെണ്ണിന്റ മുടി ഒതുക്കി തരണം എന്ന് ഉണ്ടായിരുന്നു… അത് എനിക്കും സന്തോഷം ആയി.. എനിക്കു മണിക്കുട്ടിയുടെ കേട്ടു കാണാമല്ലോ.. . . . . അങ്ങനെ മുഹൂർത്തം അടുത്തപ്പോൾ അച്ഛൻ ചടങ്ങ് പോലെ എന്നെ കതിര്മണ്ഡപത്തിന് വലം വാപ്പിച്ചു.. ഞാൻ അച്ഛന്റെ കയ്യിൽ പിടിച്ചു നടന്നു.. ഞാൻ അച്ഛന്റെയും അമ്മമാരുടെയും മാമന്റെയും കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി പിന്നെ അവളുടെ അച്ഛന്റെയും അമ്മയുടെയും കാലുത്തോട്ടു മണ്ഡപത്തിൽ കയറി ഇരുന്നു.. ചുറ്റും നോക്കി.. എല്ലരും എന്നെ തന്നെ നോക്കി നിൽക്കുന്നു.. ഞാൻ എല്ലാരേയും നോക്കി ചിരിച്ചു…..