അങ്ങനെ കല്യാണത്തിന് ദിവസ്സങ്ങൾ മാത്രം ആയി….. വീട്ടിൽ മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞു.. ഞങ്ങളുടെ എല്ലാ ബന്ധുക്കളും വന്നിരുന്നു…. അവർ എല്ലാം ഈ കല്യാണം ആഘോഷം ആകാനുള്ള പരിപാടികളിൽ ആണു… എന്റെ അച്ഛനും അമ്മയും എല്ലാത്തിനും ഓടി നടന്നു.. അവർക്കു അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇത്…
കൃഷ്ണൻ മാമനും ലക്ഷ്മി അമ്മയും സ്വന്തം മക്കളുടെ കല്യാണം പോലെ അവരും ഓടി നടന്നു… അല്ല സ്വന്തം മക്കൾ തന്നെ ആണ്.. എനിക്കു അവർ അമ്മയും അച്ഛനും തന്നെ ആയിരുന്നു..
ഞാൻ വിളിക്കില്ല എങ്കിലും അമ്മമാരും മണിക്കുട്ടിയും എല്ലാം ആര്യയെ എപ്പോഴും വിളിക്കും ആയിരുന്നു.. അവർ തമ്മിൽ വലിയ കൂട്ടായി ഇപ്പോൾ.. മണിക്കുട്ടി എപ്പോഴും ആര്യയെ പറ്റി പൊക്കി പറഞ്ഞു നടക്കും…. നാത്തൂനും നാത്തൂനും ഇപ്പോഴേ കുസൃതി ഒക്കെ തുടങ്ങി.. ഇടക്ക് പരസ്പരം കളിയാക്കും ആയിരുന്നു….
ഇവരുടെ സ്നേഹം കാണുമ്പോൾ എനിക്കു പേടിയാണ് വരുന്നത് ആര്യ എങ്ങാനും മണിക്കുട്ടിയോട് എല്ലാം പറഞ്ഞാൽ അവിടെ തീരും എല്ലാം….. മണിക്കുട്ടിക്കു എല്ലാം അറിയാം എന്നാൽ ആ ആര്യ ഇവൾ ആണെന്ന് അറിയില്ല… അറിഞ്ഞാൽ അവൾ ഈ കല്യാണത്തിൽ നിന്നു പിന്മാറും……. കാരണം എനിക്കു ആര്യയെ അത്ര ഇഷ്ടം ആയിരുന്നു എന്ന് അവൾക്കു അറിയാം.. അന്നത്തെ സംഭവം എന്നെ എത്ര മുറിവേൽപ്പിച്ചു എന്നും…… അവൾ അറിഞ്ഞാൽ പിന്നെ ആലോചിക്കാൻ കൂടി വയ്യ…….. 🤨
അങ്ങനെ ദിവസ്സങ്ങൾ ജെറ്റ് വിട്ട പോലെ പോയി… എല്ലാ കാര്യങ്ങളും ഇവന്റസ് ആളുകൾ ഭംഗി ആയി നോക്കി….. കല്യാണം ഒരു വലിയ ഓഡിറ്റോറിയത്തിൽ അറേൻജ് ചെയ്തു… വൈകിട്ട് റിസപ്ഷൻ എല്ലം സെറ്റ് ആക്കി വച്ചു.. വലിയ പരിപാടി തന്നെ ആണ് പ്ലാൻ… ഏകദേശം 1kodi രൂപയിൽ ഏറെ ചിലവായി എന്ന് തോന്നുന്നു.. അച്ഛൻ ക്യാഷ് നന്നായി പൊട്ടിച്ചു.. അപ്പുറത്തും അങ്ങനെ തന്നെ ആകാം… ഗ്രാൻഡ് വെഡിങ് ആണ് പ്ലാൻ… പല VIP കളും വരാൻ ചാൻസ് ഉണ്ട്….. ചുരുക്കി പറഞ്ഞാൽ വേറെ ലെവൽ പ്ലാനിങ് . . . . . . .. . . .