അങ്ങനെ ദിവസ്സങ്ങൾ പിന്നയും പോയി കൊണ്ടിരുന്നു.. അച്ചു ഇടയ്ക്കു വീട്ടിൽ വന്നപ്പോൾ കാര്യം എല്ലാം അറിഞ്ഞു… ഞാൻ അച്ചുവിനോട് മണിക്കുട്ടിയോട് ഒന്നും പറയണ്ട എന്ന് പറഞ്ഞു.. അവൾ അത് സമ്മതിച്ചു.. അച്ചു ഇപ്പോൾ പഠിത്തം എല്ലാം കഴിഞ്ഞു ഞങ്ങളുടെ കമ്പനിയിൽ തന്നെ അക്കൗണ്ട് മാനേജർ ആയി ജോലി ചെയ്യുന്നു.. അവളുടെ ജീവിതവും മെച്ചപ്പെട്ടു….. ഞാൻ അവൾക്കു കൊടുത്ത വാക്ക് അങ്ങനെ പാലിച്ചു..
എന്നാൽ അവൾ ഇപ്പോഴും എന്റെ പഴയ അച്ചു തന്നെ ആണു… അവളോട് കല്യാണം കഴിക്കാൻ പറഞ്ഞു എങ്കിലും അവൾക്കു ഇപ്പോൾ വേണ്ട എന്നാണ് പറയുന്നതു.. ഞങ്ങളും അവളുടെ ഇഷ്ടത്തിന് വിട്ടു..
ഗോൾഡ് എടുക്കാനും ഡ്രെസ് എടുക്കാനും എല്ലാം ഞങ്ങളുടെ രണ്ടു വീട്ടുകാരും ഒരുമിച്ചാണ് പോയത്.. അപ്പോഴും ഞാൻ ആര്യയോട് ഒന്നും തന്നെ സംസാരിച്ചില്ല.. മറ്റുള്ളവരെ കാണിക്കാൻ എന്നോണം ഇടയ്ക്കു പരസ്പരം നോക്കി ചിരിക്കും.. ചിരിക്കുമ്പോഴും എന്റെ ഉള്ളിൽ ഒരു സ്ഫോടനം ആയിരുന്നു.. മനസ്സിൽ ഉത്തരം ഇല്ലാത്ത കുറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു…
അവളുടെ വീട്ടുകാർക്കും എന്നോട് വലിയ സ്നേഹം ആയിരുന്നു.. അവർ എന്നെ എന്റെ വീട്ടുകാർ സ്നേഹിക്കുന്നപോലെ നോക്കി.. അവളുടെ അച്ഛൻ ഒരു പാവം ആയിരുന്നു.. അദ്ദേഹം ഒരു ഫ്രണ്ട്‌ലി ടൈപ് ആയിരുന്നു.. അദ്ദേഹം എന്നോട് തോളിൽ കയ്യിട്ടൊക്കെ സംസാരിക്കും ആയിരുന്നു.. എനിക്കു അച്ഛനെ വല്ലാതെ ഇഷ്ടം ആയി……
അവർ എനിക്കു ഏതു കാർ വേണം എന്ന് ചോദിച്ചപ്പോൾ ഞാൻ സന്തോഷപൂർവ്വം അത് നിരസിച്ചു.. എന്നാൽ അത് അവർക്കു വിഷമം ഉണ്ടാക്കി… അവസാനം ഞാൻ പറഞ്ഞു ആര്യക്ക് ഏതാണോ ഇഷ്ടം അത് തന്നെ വാങ്ങിയാൽ മതി.. എനിക്കും അത് മതി എന്ന് പറഞ്ഞു… അവർക്കു അത് ഇഷ്ടപ്പെട്ടു……
മണിക്കുട്ടിയും ആകാശും നല്ല രീതിയിൽ അടുത്തിരുന്നു.. അവർ നല്ല ജോഡി അന്നെന്നു എനിക്കു തോന്നി… അത് മാത്രം അല്ല ആര്യ ഇപ്പോൾ കൂടുതൽ സൗന്ദര്യം വച്ചു… അവളെ കാണാൻ ഇപ്പോൾ ശെരിക്കും അപ്സരസ് പോലെ ആയി…. അവളെ ഒരു നിമിഷം നോക്കിയാൽ കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥ എന്നാൽ എന്ത് ചെയ്യാൻ… പിന്നെ ഞാനും ആര്യയും നല്ല മാച്ച് ആണു കേട്ടോ…..